Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി കോലി തകര്‍ത്തു! ഏകദിനത്തിലെ 'നാട്ടുരാജാവ്'

റെക്കോര്‍ഡുകളുടെ തോഴനായ ഇന്ത്യന്‍ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ പേരില്‍ വീണ്ടുമൊരു റെക്കോര്‍ഡ് കൂടി. അഹമ്മദാബാദില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലാണ് അദ്ദേഹം പുതിയൊരു നേട്ടത്തിനു കൂടി അവകാശിയായിരിക്കുന്നത്. മല്‍സരത്തില്‍ വെറും എട്ടു റണ്‍സ് മാത്രമേ നേടാനായുള്ളൂവെങ്കിലും പുതിയ റെക്കോര്‍ഡിടാന്‍ കോലിക്കു ഇതു മതിയായിരുന്നു.

വിന്‍ഡീസിനെതിരേ തകര്‍പ്പന്‍ റെക്കോര്‍ഡുള്ള അദ്ദേഹം സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് ഈ പരമ്പരയില്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ കളിയില്‍ പക്ഷെ കോലിക്കു ഇതിനായില്ല.

1

സ്വന്തം നാട്ടില്‍ അതിവേഗം ഏകദിനത്തില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമായാണ് വിരാട് കോലി മാറിയത്. 100 ഇന്നിങ്‌സുകള്‍ പോലും ഇതിനു വേണ്ടി അദ്ദേഹത്തിനു വേണ്ടി വന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. വെറും 96 ഇന്നിങ്‌സുകള്‍ മാത്രമേ 5000 റണ്‍സിലെത്താന്‍ കോലിക്കു വേണ്ടിവന്നുള്ളൂ. 60.3 ശരാശരിയി 19 സെഞ്ച്വറികളുള്‍പ്പെടെയാണിത്. നേരത്തേ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലായിരുന്നു ഓള്‍ടൈം റെക്കോര്‍ഡ്. 121 ഇന്നിങ്‌സുകള്‍ കളിച്ചാണ് അദ്ദേഹം സ്വന്തം നാട്ടില്‍ 5000 റണ്‍സ് കണ്ടെത്തിയത്. ഇതാണ് കോലി പഴങ്കഥയാക്കിയിരിക്കുന്നത്.

2

ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ ജാക്വിസ് കാലിസാണ്. സ്വന്തം നാട്ടില്‍ 130 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹം ഏകദിനത്തില്‍ 5000 റണ്‍സ് കണ്ടെത്തിയത്. കാലിസിന പിന്നില്‍ എലൈറ്റ് ക്ലബ്ബിലെ നാലാമന്‍ ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായ റിക്കി പോണ്ടിങാണ്. 138 ഇന്നിങ്‌സുകളിലാണ് അദ്ദേഹം 5000 റണ്‍സ് കണ്ടെത്തിയത്.

3

വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ വെറും നാലു ബോളുകളുടെ ആയുസ്സ് മാത്രമേ വിരാട് കോലിക്കുണ്ടായിരുന്നുള്ളൂ. സ്ഥിരം രീതിയില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. നേരിട്ട എല്ലാ ബോളിലും ആഞ്ഞടിക്കാന്‍ മുതിര്‍ന്ന കോലിയെയാണ് ഈ ഇന്നിങ്‌സില്‍ കണ്ടത്. ഒടുവില്‍ അല്‍സാറി ജോസഫിനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ കെമര്‍ റോച്ച് ക്യാച്ച് ചെയ്യുകയായിരുന്നു. നാലു ബോളില്‍ രണ്ടു ബൗണ്ടറികളോടെയാണ് കോലി എട്ടു റണ്ണെടുത്തത്.

4

അതേസമയം, 177 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു വെസ്റ്റ് ഇന്‍ഡീസ് നല്‍കിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ 48.5 ഓവറില്‍ 176ന് ഓള്‍ഔട്ടാവുകയായിരുന്നു. ജാസണ്‍ ഹോള്‍ഡറും (57) ഫാബിയന്‍ അലെനും (29) മാത്രമാണ് ഇന്ത്യന്‍ ബൗളിങിനെതിരേ പിടിച്ചുനിന്നത്. ഹോള്‍ഡര്‍ 71 ബോളില്‍ നാലു സിക്‌സറടിച്ചപ്പോള്‍ അലെന്‍ 43 ബോളില്‍ രണ്ടു ബൗണ്ടറിയും നേടി. നാലു വിക്കറ്റുകളെടുത്ത യുസ്വേന്ദ്ര ചാഹലും മൂന്നു പേരെ പുറത്താക്കിയ വാഷിങ്ണ്‍ സുന്ദറും ചേര്‍ന്നാണ് വിന്‍ഡീസിനെ തകര്‍ത്തത്.പേസ് ജോടികളായ പ്രസിദ്ധ് കൃഷ്ണയ്ക്കു രണ്ടു വിക്കറ്റും മുഹമ്മദ് സിറാജിനു ഒരു വിക്കറ്റും ലഭിച്ചു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

വെസ്റ്റ് ഇന്‍ഡീസ്- ഷെയ് ഹോപ്പ്, ബ്രെന്‍ഡന്‍ കിങ്, ഷമാറ ബ്രൂക്ക്സ്, ഡാരെന്‍ ബ്രാവോ, നിക്കോളാസ് പൂരന്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ജാസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലെന്‍, അല്‍സാറി ജോസഫ്, കെമര്‍ റോച്ച്, അകീല്‍ ഹൊസെയ്ന്‍.

Story first published: Sunday, February 6, 2022, 19:23 [IST]
Other articles published on Feb 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+