For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ചരിത്രം കുറിക്കാന്‍ കോലി! വന്‍ നേട്ടത്തിനിരെ, സച്ചിനും ധോണിക്കുമൊപ്പം ചേരും

കരിയറില്‍ ഇതിനകം പല നേട്ടങ്ങളും സ്വന്തം പേരില്‍ കുറിച്ചുകഴിഞ്ഞ ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി വീണ്ടുമൊരു വമ്പന്‍ നാഴികക്കല്ലിനു കൈയെത്തുംദൂരത്താണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാനിറങ്ങുന്നതോടെ അദ്ദേഹം അതു നേടിയെടുക്കുകയും ചെയ്യും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 മല്‍സരങ്ങളെന്ന ഏതൊരു താരത്തയും മോഹിപ്പിക്കുന്ന റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ വെറും മൂന്നു പേര്‍ക്കു മാത്രമേ ഈ നേട്ടം കൈവരിക്കാനായിട്ടുള്ളൂ.

VIRAT KOHLI

ഏറ്റവുമധികം അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിച്ച ക്രിക്കറ്ററെന്ന ലോക റെക്കോര്‍ഡ് നിലവില്‍ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 664 മല്‍സരങ്ങളാണ് വിവിധ ഫോര്‍മാറ്റുകളിലായി അദ്ദേഹം കളിച്ചിരിക്കുന്നത്. സച്ചിന്റെ ഈ റെക്കോര്‍ഡ് ഇനി മറ്റാരെങ്കിലും തകര്‍ക്കാനുമിടയില്ല.

സച്ചിന്‍ കഴിഞ്ഞാല്‍ രാജ്യത്തിനായി ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ചിരിക്കുന്നത് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായിരുന്ന മഹേല ജയവര്‍ധനെയാണ്. 652 മല്‍സരങ്ങളില്‍ അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചു. ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍ കഴിഞ്ഞാല്‍ 500ന് മുകളില്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ളത് രണ്ടു പേര്‍ മാത്രമാണ്.

മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് 538 മല്‍സരങ്ങളുമായി രണ്ടാംസ്ഥാനത്ത്. 509 മല്‍സരങ്ങളില്‍ രാജ്യത്തിനായി ഇറങ്ങിയ മുന്‍ ക്യാപ്റ്റനും നിലവിലെ കോച്ചുമായ രാഹുല്‍ ദ്രാവിഡ് മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. ഇപ്പോള്‍ കോച്ചിന്റെ വഴിയെ കോലിയും 500 മല്‍സരങ്ങളെന്ന എലൈറ്റ് ക്ലബ്ബിലെത്തുകയാണ്.

ക്വീന്‍സ് പാര്‍ക്ക് ഓവലിലാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കുന്നത്. കരിയറിലെ നാഴികക്കല്ലായി മാറുന്ന ഈ ടെസ്റ്റില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുമായി നേട്ടം അവിസ്മരണീയമാക്കാനായിരിക്കും ഇനി കോലിയുടെ ശ്രമം.

ഇന്ത്യ ഇന്നിങ്‌സിനും 141 റണ്‍സിനും ജയിച്ച ആദ്യ ടെസ്റ്റില്‍ ഫിഫ്റ്റിയോടെ അദ്ദേഹം കസറിയിരുന്നു. ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന സ്ലോ പിച്ചില്‍ 76 റണ്‍സായിരുന്നു കോലി നേടിയത്. 182 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ഫോറുകളുള്‍പ്പെട്ടിരുന്നു.

VIRAT KOHLI

34 കാരനായ കോലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വന്നാല്‍ മൂന്നു ഫോര്‍മാറ്റുകളിലും 100ന് മുകളില്‍ മല്‍സരങ്ങളില്‍ അദ്ദേഹത്തിനു കളിക്കാന്‍ സാധിച്ചിട്ടുണ്ടെന്നു കാണാം. ഒരു ബാറ്ററെന്ന നിലയില്‍ മുന്‍ നായകന്റെ സ്ഥിരത തന്നെയാണ് ഇതു തെളിയിക്കുന്നത്.

ഏകദിനത്തിലാണ് കോലി കൂടുതല്‍ തവണ രാജ്യത്തിന്റെ കുപ്പായമണിഞ്ഞത്. 274 മല്‍സരങ്ങളില്‍ അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ടി20യില്‍ 115ഉം ടെസ്റ്റില്‍ 110ഉം മല്‍സരങ്ങളിലാണ് റണ്‍മെഷീന്‍ കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ 12,898ഉം ടെസ്റ്റില്‍ 8555ഉം ടി20യില്‍ 4008ഉം റണ്‍സാണ് കോലിയുടെ സമ്പാദ്യം.

അതേസമയം, വിന്‍ഡീസുമായുള്ള ആദ്യ ടെസ്റ്റിലേക്കു വന്നാല്‍ വളരെ അനായാസമാണ് ഇന്ത്യ ജയിച്ചുകയറിയത്. വെറും മൂന്നു ദിവസം കൊണ്ടു എതിരാളികളെ ഇന്ത്യ തീര്‍ക്കുകയും ചെയ്തു. സ്പിന്‍ ജോടികളായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് വിന്‍ഡീസിന്റെ കഴിച്ചത്. എതിരാളികളുടെ 20 വിക്കറ്റുകളില്‍ 17ഉം ഇരുവരും ചേര്‍ന്നു പങ്കിടുകയായിരുന്നു. അശ്വിനു 12ഉം ജഡ്ഡുവിന് അഞ്ചും വിക്കറ്റുകളാണ് ലഭിച്ചത്. രണ്ടിന്നിങ്‌സുകളിലും വിന്‍ഡീസിന് 150ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചതുമില്ല.

Story first published: Monday, July 17, 2023, 12:42 [IST]
Other articles published on Jul 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+