Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: കിങ് ഈസ് ബാക്ക്, 5 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം! ചരിത്ര റെക്കോഡിട്ട് കോലി

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി വിരാട് കോലി. 180 പന്തുകള്‍ നേരിട്ടാണ് കോലി ഗംഭീര സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 10 ഫോറുകള്‍ ഉള്‍പ്പെടെയാണ് കോലിയുടെ സെഞ്ച്വറി നേട്ടം. ഷനോന്‍ ഗബ്രിയേലിനെ ബൗണ്ടറി കടത്തിയാണ് കാത്തിരിപ്പിന് വിരാമമിട്ട് കോലി മൂന്നക്കം പിന്നിട്ടത്. അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കോലി വിദേശത്ത് ടെസ്റ്റ് സെഞ്ച്വറി നേടുന്നത്.

2019ന് ശേഷം ഒരു ടെസ്റ്റ് സെഞ്ച്വറി മാത്രമായിരുന്നു കോലിയുടെ പേരിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ നാണക്കേടിനും കോലി അവസാനമിട്ടിരിക്കുകയാണ്. കോലിയുടെ 500ാം അന്താരാഷ്ട്ര മത്സരം കൂടിയാണിത്. 500ാം മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമെന്ന റെക്കോഡിലേക്കും ഇതിഹാസ താരം എത്തിയിരിക്കുകയാണ്. കോലിയുടെ ഫോമിനെ പഴിച്ചവര്‍ക്ക് മുന്നിലൂടെ വീണ്ടും രാജാവിന്റെ ഉജ്ജ്വല തിരിച്ചുവരവാണ് കണ്ടിരിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും കോലിക്കായി. 12ാം തവണയാണ് കോലി വിന്‍ഡീസിനെതിരേ മൂന്നക്കം കടക്കുന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്‌സ് കാലിസിന്റെ റെക്കോഡിനൊപ്പമാണ് കോലി. 11 സെഞ്ച്വറി നേടിയ എബി ഡിവില്ലിയേഴ്‌സിന്റെ റെക്കോഡിനെ കോലി മറികടന്നു. 13 സെഞ്ച്വറി നേടിയ സുനില്‍ ഗവാസ്‌കര്‍ മാത്രമാണ് ഈ റെക്കോഡില്‍ കോലിക്ക് മുന്നിലുള്ളത്.

virat kohli

കൂടാതെ വിദേശത്ത് കൂടുതല്‍ സെഞ്ച്വറി നേടുന്നവരില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും കോലിക്കായി. താരത്തിന്റെ 28ാം ഓവര്‍സീസ് സെഞ്ച്വറിയാണിത്. 29 സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് ഈ റെക്കോഡില്‍ കോലിക്ക് മുന്നിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ കോലിയുടെ 76ാം സെഞ്ച്വറി കൂടിയാണിത്. 100 സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് ഈ റെക്കോഡില്‍ കോലിക്ക് മുകളിലുള്ളത്.

ഫാബുലസ് ഫോറില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയുള്ളവരില്‍ കെയ്ന്‍ വില്യംസണിന്റെ റെക്കോഡിനെയും കോലി മറികടന്നിരിക്കുന്നു. കോലിയുടെ 29ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 30 സെഞ്ച്വറി നേടിയ ജോ റൂട്ടും 32 സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തുമാണ് ഈ റെക്കോഡില്‍ ഇന്ത്യന്‍ താരത്തിന് മുന്നിലുള്ളത്. കോലിയുടെ കരിയറിലെ നിര്‍ണ്ണായക സമയത്താണ് ഈ സെഞ്ച്വറി പിറന്നിരിക്കുന്നത്. വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറിയും നേടാന്‍ കോലിക്ക് സാധിച്ചിരുന്നു.

രവീന്ദ്ര ജഡേജക്കൊപ്പം അഞ്ചാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാനും കോലിക്കായി. നിര്‍ണ്ണായക സമയത്ത് തകര്‍പ്പന്‍ ഫിഫ്റ്റിയാണ് ജഡേജ നേടിയത്. ജഡേജയുടെ 19ാം ടെസ്റ്റ് അര്‍ധ സെഞ്ച്വറിയാണിത്. 500 അന്താരാഷ്ട്ര മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ സച്ചിന്റെ പേരില്‍ 75 സെഞ്ച്വറിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കോലിയുടെ പേരില്‍ 76 സെഞ്ച്വറികളുണ്ട്.

സച്ചിനെക്കാളും ഫിറ്റ്‌നസുള്ള താരമാണ് കോലി. അതുകൊണ്ടുതന്നെ കരിയര്‍ അവസാനിക്കുമ്പോഴേക്കും സച്ചിന്റെ 100 സെഞ്ച്വറികളെന്ന റെക്കോഡിനെ മറികടക്കാനുള്ള അവസരവും കോലിക്ക് മുന്നിലുണ്ട്.

587 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്‍ 76 അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്. 559ാം ഇന്നിങ്‌സില്‍ നിന്നാണ് കോലി തന്റെ 76ാം സെഞ്ച്വറി നേട്ടത്തിലേക്കെത്തിയിരിക്കുന്നത്. രണ്ട് സെഞ്ച്വറികള്‍ കൂടി വിദേശത്ത് നേടിയാല്‍ സച്ചിനെ മറികടന്ന് വിദേശത്ത് കൂടുതല്‍ സെഞ്ച്വറിയുള്ള താരമായി മാറാനും കോലിക്കാവും. വിമര്‍ശനങ്ങള്‍ക്കെതിരേ ബാറ്റുകൊണ്ട് ശബ്ദിക്കുന്ന കോലി തന്റെ ഇതിഹാസ പട്ടം നിലനിര്‍ത്തുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

Story first published: Friday, July 21, 2023, 20:25 [IST]
Other articles published on Jul 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+