For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ചരിത്ര നേട്ടത്തിലേക്ക് കോലി, സച്ചിനൊപ്പം എലൈറ്റ് ക്ലബ്ബിലെത്താം! പിന്നാലെ രോഹിത്ത്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ആരംഭിക്കുകയാണ്. ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തിലും വമ്പന്‍ ജയമാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കാനാവും ഇന്ത്യ ശ്രമിക്കുക. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയുടെയും യശ്വസി ജയ്‌സ്വാളിന്റെയും സെഞ്ച്വറി പ്രകടനങ്ങളും ആര്‍ അശ്വിന്റെ 12 വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്.

രണ്ടാം മത്സരത്തിലും ആതിഥേയരില്‍ നിന്ന് വലിയൊരു പോരാട്ടം പ്രതീക്ഷിക്കപ്പെടുന്നില്ല. രണ്ടാം മത്സരത്തിലൂടെ വമ്പനൊരു റെക്കോഡിലേക്കെത്താന്‍ കാത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ വിരാട് കോലി. ഇന്ത്യക്കായി 500 അന്താരാഷ്ട്ര മത്സരം കളിക്കുന്ന നാലാമത്തെ താരമെന്ന വലിയ ബഹുമതിയാണ് കോലിക്ക് ലഭിക്കാന്‍ പോകുന്നത്. മത്സരത്തില്‍ ഇറങ്ങിയാല്‍ കോലിക്ക് ഈ റെക്കോഡിലെത്താം. എന്തായാലും കോലി പ്ലേയിങ് 11 പുറത്തിരിക്കാന്‍ നിലവില്‍ സാധ്യതകളില്ലെന്ന് പറയാം.

അതുകൊണ്ടുതന്നെ കോലിക്ക് അനായാസം ഈ എലൈറ്റ് ക്ലബ്ബിലെത്താം. 664 മത്സരം കളിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള എംഎസ് ധോണി 535 മത്സരവും മൂന്നാം സ്ഥാനത്തുള്ള രാഹുല്‍ ദ്രാവിഡ് 504 മത്സരവുമാണ് കളിച്ചത്. നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 442 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഭാവിയില്‍ ദ്രാവിഡിനെയും ധോണിയേയും മറികടക്കാന്‍ കോലിക്ക് സാധിച്ചേക്കും. എന്നാല്‍ സച്ചിന്റെ റെക്കോഡ് തകര്‍ക്കുക പ്രയാസമാണെന്ന് പറയാം.

2008ല്‍ ശ്രീലങ്കയ്‌ക്കെതിരേ ഏകദിനം കളിച്ചാണ് വിരാട് കോലി ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. 2010ല്‍ ടി20യിലേക്കും 2011ല്‍ ടെസ്റ്റിലേക്കും കോലിക്ക് വിളിയെത്തി. 110 ടെസ്റ്റില്‍ നിന്ന് 48.89 ശരാശരിയില്‍ 8555 റണ്‍സാണ് കോലി നേടിയത്. ഇതില്‍ 28 സെഞ്ച്വറിയും 7 ഇരട്ട സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 2019ന് ശേഷം ഒരു തവണ മാത്രമാണ് അദ്ദേഹത്തിന് ടെസ്റ്റില്‍ സെഞ്ച്വറി നേടാനായിട്ടുള്ളത്. വിന്‍ഡീസിനെതിരേ ഒന്നാം ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ കോലിക്കായി.

virat kohli

എന്നാല്‍ ഇത് സെഞ്ച്വറിയാക്കി മാറ്റാനായില്ല. രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി സ്വപ്‌നത്തോടെയാവും കോലി ഇറങ്ങുക. 500ാം അന്താരാഷ്ട്ര മത്സരത്തില്‍ കോലിക്ക് സെഞ്ച്വറി നേടാനായാല്‍ അത് ചരിത്ര സംഭവമാകും. 274 ഏകദിനത്തില്‍ നിന്ന് 12898 റണ്‍സാണ് കോലി നേടിയത്. 57.32 ശരാശരിയില്‍ കളിച്ച കോലി 46 സെഞ്ച്വറി ഏകദിനത്തില്‍ നേടിയിട്ടുണ്ട്. 65 ഫിഫ്റ്റിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. നാല് സെഞ്ച്വറി നേടിയാല്‍ സച്ചിന്റെ 49 ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കോലിക്കാവും.

ടി20യിലും മികച്ച റെക്കോഡാണ് കോലിക്കുള്ളത്. 115 ടി20യില്‍ നിന്ന് 4008 റണ്‍സാണ് കോലി നേടിയത്. 52.74 എന്ന മികച്ച ശരാശരിയുള്ള കോലി ഒരു സെഞ്ച്വറിയും 37 ഫിഫ്റ്റിയുമാണ് ടി20യില്‍ നേടിയത്. ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമാണ് കോലി. ഐപിഎല്ലില്‍ 237 മത്സരങ്ങളില്‍ നിന്ന് 7263 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 7 സെഞ്ച്വറിയും 50 ഫിഫ്റ്റിയും ഉള്‍പ്പെടും.

നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നുണ്ടെങ്കിലും കോലി ടി20 ഫോര്‍മാറ്റ് മതിയാക്കി ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിങ് 11 വലിയ മാറ്റം ഉണ്ടാകില്ലെന്ന് നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ ടെസ്റ്റ് മൂന്ന് ദിവസം കൊണ്ടാണ് അവസാനിച്ചത്. രണ്ടാം ടെസ്റ്റില്‍ സമാന ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ വിന്‍ഡീസ് എന്തു തന്ത്രമാകും പയറ്റുകയെന്നത് കാത്തിരുന്ന് കാണാം.

Story first published: Wednesday, July 19, 2023, 9:26 [IST]
Other articles published on Jul 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+