For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഗംഭീര സെഞ്ച്വറി, സച്ചിന്റെ രണ്ട് വമ്പന്‍ റെക്കോഡുകള്‍ തകര്‍ത്തു! കോലി തന്നെ 'കിങ്'

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: കാത്തിരിപ്പിന് വിരാമമിട്ട് വിരാട് കോലി വീണ്ടു ടെസ്റ്റില്‍ സെഞ്ച്വറി കുറിച്ചിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 121 റണ്‍സാണ് കോലി അടിച്ചെടുത്തത്. 206 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികള്‍ ഉള്‍പ്പെട്ട ഇന്നിങ്‌സ് അല്‍സാരി ജോസഫിന്റെ ഡയറക്ട് ത്രോയില്‍ റണ്ണൗട്ടായാണ് അവസാനിച്ചത്.

500ാം അന്താരാഷ്ട്ര മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ചരിത്ര റെക്കോഡാണ് കോലി സ്വന്തമാക്കിയത്. കൂടാതെ അഞ്ച് വര്‍ഷത്തിന് ശേഷം വിദേശത്ത് ടെസ്റ്റ് സെഞ്ച്വറിയെന്ന നേട്ടത്തിലേക്കും കോലിയെത്തിയിരിക്കുകയാണ്. പല വമ്പന്‍ നേട്ടങ്ങളും ഈ പ്രകടനത്തോടെ കോലിയെ തേടിയെത്തിയിരിക്കുകയാണ്. ഇതില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള രണ്ട് പ്രധാന റെക്കോഡുകള്‍ തകര്‍ക്കാന്‍ കോലിക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

virat kohli, ravindra jadeja

ഒന്നാമത്തെ നേട്ടം 500 അന്താരാഷ്ട്ര മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ സച്ചിന്റെ പേരിലുണ്ടായിരുന്നത് 75 സെഞ്ച്വറികളാണ്. എന്നാല്‍ 500 മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ കോലിയുടെ അക്കൗണ്ടില്‍ 76 സെഞ്ച്വറികളുണ്ട്. സച്ചിനെക്കാള്‍ ഒരുപടി മുന്നിട്ട് നില്‍ക്കാന്‍ കോലിക്ക് സാധിച്ചിരിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുള്ളത്. കോലി ഇതേ പ്രകടനം തുടര്‍ന്നാല്‍ സച്ചിന്റെ ഈ ചരിത്ര റെക്കോഡ് മറികടക്കാനുള്ള സാധ്യതകളുണ്ട്.

മോശം ഫോമിലായിരുന്ന കോലി അവസാന 10 മാസത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് കാഴ്ചവെച്ചിരിക്കുന്നത്. ടി20 സെഞ്ച്വറി, ഏകദിന സെഞ്ച്വറി, ടെസ്റ്റ് സെഞ്ച്വറി, എവേ സെഞ്ച്വറി, ഐപിഎല്ലില്‍ സെഞ്ച്വറി എന്നിവയെല്ലാം നേടാന്‍ കോലിക്കായി. ഇതോടൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ കോലി തലപ്പത്തേക്കെത്തി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 2000 റണ്‍സെന്ന നാഴികക്കല്ലും കോലി പിന്നിട്ടു. അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തേക്കുയരാനും കോലിക്കായി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 76 സെഞ്ച്വറികള്‍ നേടാന്‍ സച്ചിന് വേണ്ടിവന്നത് 587 ഇന്നിങ്‌സാണ്. എന്നാല്‍ 559ാം ഇന്നിങ്‌സില്‍ നിന്ന് കോലി ഈ നേട്ടം സ്വന്തമാക്കി. സച്ചിനെക്കാള്‍ താന്‍ മുന്നിലാണെന്ന് പ്രകടനംകൊണ്ട് തെളിയിക്കുകയാണ് കോലി. സച്ചിന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കോലിയുടെ സെഞ്ച്വറി ആഘോഷം സ്‌റ്റോറിയാക്കി അഭിനന്ദനം നേര്‍ന്നിട്ടുണ്ട്. പോര്‍ട്ട് ഓഫ് സ്‌പെയിനിലെ കോലിയുടെ നാലാം സെഞ്ച്വറിയാണ്. ഈ മൈതാനത്ത് കൂടുതല്‍ സെഞ്ച്വറിയുള്ള വിദേശ താരമെന്ന റെക്കോഡും കോലിക്ക് സ്വന്തം.

കോലിയുടെ അവസാന അഞ്ച് ടെസ്റ്റ് ഇന്നിങ്‌സ് പരിശോധിക്കുമ്പോള്‍ താരം പഴയ ഫോമിലേക്ക് തിരിച്ചെത്തിയെന്ന് പറയാം. 186, 14, 49, 76, 121 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോര്‍. 55 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് കോലിയുടെ വിദേശ മൈതാനത്തെ ടെസ്റ്റ് സെഞ്ച്വറി പിറക്കുന്നത്. ഫാബുലസ് ഫോറില്‍ നിന്ന് കോലിയെ പുറത്താക്കണമെന്ന് പറഞ്ഞവരുടെ മുഖത്തേറ്റ അടിയാണ് ഈ സെഞ്ച്വറി പ്രകടനം.

ഏഷ്യക്ക് പുറത്ത് കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയെന്ന റെക്കോഡില്‍ സച്ചിന് തൊട്ടുപിന്നിലെത്താനും കോലിക്ക് സാധിച്ചിരിക്കുകയാണ്. ഏഷ്യക്ക് പുറത്ത് കോലി നേടുന്ന 28ാം സെഞ്ച്വറിയാണിത്. 29 സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് കോലിക്ക് മുകളിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള രോഹിത് ശര്‍മ, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, കുമാര്‍ സംഗക്കാര എന്നിവര്‍ 18 സെഞ്ച്വറികളാണ് നേടിയത്.

Story first published: Friday, July 21, 2023, 22:19 [IST]
Other articles published on Jul 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+