Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: 81ാം പന്തില്‍ ആദ്യ ബൗണ്ടറി, ആഘോഷമാക്കി കോലി! അപ്രതീക്ഷിത റെക്കോഡും

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. രണ്ട് ദിവസം പിന്നിടുമ്പോള്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യയുടെ സര്‍വാധിപത്യമാണ്. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസിനെ 150 റണ്‍സിനുള്ളില്‍ ഒതുക്കാന്‍ ഇന്ത്യക്കായി. ആര്‍ അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും രവീന്ദ്ര ജഡേജയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 312 റണ്‍സെന്ന ശക്തമായ നിലയിലാണ്.

എട്ട് വിക്കറ്റുകള്‍ ശേഷിക്കെ 162 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. സെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളിനൊപ്പം (143) വിരാട് കോലിയാണ് (36) ക്രീസിലുള്ളത്. പതിവില്‍ നിന്ന് വ്യത്യസ്തമായി അമിത പ്രതിരോധത്തിലൂന്നിയാണ് കോലി കളിച്ചത്. 96 പന്തുകള്‍ നേരിട്ടാണ് അദ്ദേഹം 36 റണ്‍സ് നേടിയത്. ആകെ നേടിയത് ഒരു ബൗണ്ടറിയാണ്. ഇതാകട്ടെ 81ാമത്തെ പന്തിലാണ് കോലി നേടിയത്. ഇത്രയും ക്ഷമയോടെ കളിക്കുന്ന കോലിയെ മുമ്പ് കണ്ടിട്ടില്ലെന്നതാണ് വസ്തുത.

81ാ പന്തില്‍ ബൗണ്ടറി നേടിയത് കൈകളുയര്‍ത്തി ചിരിച്ചുകൊണ്ടാണ് കോലി ആഘോഷിച്ചത്. കോലിയുടെ വ്യത്യസ്തമായ ആഘോഷം വൈറലാവുകയും ചെയ്തു. കോലിയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യ ബൗണ്ടറി നേടാന്‍ 50ലധികം പന്ത് നേരിടുന്നത് ഇതാദ്യമായാണ്. ആദ്യ ബൗണ്ടറി നേടാന്‍ 50ലധികം പന്ത് നേരിട്ട താരങ്ങളുടെ പട്ടികയിലേക്ക് കോലിയും എത്തിയിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡ്, ചേതേശ്വര്‍ പുജാര എന്നിവരെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

വളരെ കരുതലോടെയാണ് കോലി കളിച്ചത്. 2019ന് ശേഷം ഒരു സെഞ്ച്വറി മാത്രമാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ അദ്ദേഹത്തിന് നേടാനായത്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരമായ കോലിയെ സംബന്ധിച്ച് ഈ കണക്ക് വളരെ നാണക്കേടുണ്ടാക്കുന്നതാണ്. അതുകൊണ്ടുതന്നെ വളരെ ക്ഷമയോടെയാണ് അദ്ദേഹം ഇപ്പോള്‍ കളിക്കുന്നത്. ഓഫ് സൈഡിലെത്തുന്ന പന്തുകളെ ബാക് ഫൂട്ട് പഞ്ചുകൊണ്ടും ഫ്രണ്ട് ഫൂട്ട് പഞ്ചുകൊണ്ടുമെല്ലാം ബൗണ്ടറി കടത്താന്‍ കോലി മിടുക്കനാണ്.

virat kohli

കോലിയുടെ കളിയഴകിന്റെ കൈയൊപ്പ് ചാര്‍ത്തപ്പെട്ട കവര്‍ഡ്രൈവുകളും നിരവധിയാണ്. ഒരു കാലത്ത് കോലിയുടെ ശക്തിയായിരുന്നു ഈ ഷോട്ടുകള്‍. എന്നാല്‍ ഇതേ ഷോട്ടുകള്‍ കളിക്കാനുള്ള ശ്രമം നടത്തിയാണ് കോലി ഇപ്പോള്‍ പുറത്താവുന്നത്. അതുകൊണ്ടുതന്നെ വിന്‍ഡീസില്‍ ഓഫ് സൈഡ് ഷോട്ടുകളില്‍ കോലി സാഹസത്തിന് മുതിര്‍ന്നില്ല. ബൗളര്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം സ്വയം ശാന്തമാകുന്ന കോലിയെയാണ് കാണാനാവുന്നത്.

രണ്ടാം ദിനത്തിന്റെ തുടക്കം മുതല്‍ ബാറ്റിങ്ങിനിറങ്ങാന്‍ തയ്യാറായിരിക്കുന്ന കോലിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ബാറ്റുചെയ്യുമ്പോള്‍ത്തന്നെ കോലി ബാറ്റിങ്ങിനിറങ്ങാന്‍ സജ്ജമായിക്കഴിഞ്ഞിരുന്നു. മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്‍ ബാറ്റുചെയ്യാനുണ്ടായിട്ടും കോലി ബാറ്റുചെയ്യാന്‍ വളരെയധികം താല്‍പര്യം കാട്ടി നേരത്തെ തന്നെ തയ്യാറായി ഇരിക്കുകയായിരുന്നു.

കോലി കരിയറില്‍ സെഞ്ച്വറി ആവശ്യപ്പെടുന്ന സമയമാണിത്. ഇപ്പോഴൊരു സെഞ്ച്വറി പ്രകടനം നടത്തിയാല്‍ ടെസ്റ്റ് കരിയറില്‍ കോലിക്കത് ഉണര്‍വാകും. പിച്ചിന്റെ സാഹചര്യം അനുകൂലമാണ്. വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരും ദുര്‍ബലരാണ്. ഈ സാഹചര്യത്തില്‍ സെഞ്ച്വറി നേടുകയെന്ന വലിയ ലക്ഷ്യത്തോടെയാണ് കോലി ബാറ്റുചെയ്യുന്നത്. മൂന്നാം ദിനത്തിലും കോലി ഇതേ ബാറ്റിങ് ശൈലി തുടരാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം.

വീരേന്ദര്‍ സെവാഗിനെ മറികടന്ന് ഇന്ത്യയുടെ ടെസ്റ്റ് റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തേക്കെത്താനും കോലിക്കായിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവരാണ് ഈ റെക്കോഡില്‍ കോലിക്ക് മുന്നിലുള്ളത്. മിന്നല്‍ പ്രകടനം നടത്തി ടെസ്റ്റില്‍ ശക്തമായി തിരിച്ചുവരവ് നടത്താന്‍ കോലിക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Friday, July 14, 2023, 17:30 [IST]
Other articles published on Jul 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+