For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: സെവാഗിന്റെ റെക്കോഡ് പഴങ്കഥ, വമ്പന്‍ നേട്ടവുമായി കോലി! രോഹിത് ഏഴയലത്തില്ല

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സര്‍വാധിപത്യമാണ് കാണുന്നത്. ആതിഥേയരുടെ 150 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന ശക്തമായ നിലയിലാണ്. എട്ട് വിക്കറ്റുകള്‍ ശേഷിക്കവെ 162 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. സെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളും (143*) രോഹിത് ശര്‍മയുമാണ് (103) ഇന്ത്യയുടെ നട്ടെല്ലായത്.

മൂന്നാം നമ്പറിലേക്ക് മാറിയ ശുബ്മാന്‍ ഗില്‍ (6) പെട്ടെന്ന് മടങ്ങിയെങ്കിലും വിരാട് കോലി (36) നിലയുറപ്പിച്ചു. 96 പന്ത് നേരിട്ട് ഒരു ബൗണ്ടറി ഉള്‍പ്പെടെയാണ് കോലി ക്രീസില്‍ തുടരുന്നത്. ഇതോടെ ടെസ്റ്റില്‍ 8500 റണ്‍സെന്ന നാഴികക്കല്ലും കോലി പിന്നിട്ടു. ഇതോടൊപ്പം വലിയൊരു റെക്കോഡും കോലി സ്വന്തം പേരിലാക്കി. വീരേന്ദര്‍ സെവാഗിന്റെ റെക്കോഡ് തകര്‍ത്ത് ഇന്ത്യയുടെ ടെസ്റ്റ് റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തേക്കെത്താനും കോലിക്കായി.

rohit sharma

8515 റണ്‍സാണ് നിലവില്‍ കോലിയുടെ പേരിലുള്ളത്. 8503 റണ്‍സാണ് സെവാഗ് ടെസ്റ്റില്‍ നേടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (15921), രാഹുല്‍ ദ്രാവിഡ് (13265), സുനില്‍ ഗവാസ്‌കര്‍ (10122), വിവിഎസ് ലക്ഷ്മണ്‍ (8781) എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്. ഇതില്‍ ലക്ഷ്മണിന്റെ റെക്കോഡ് ഈ പരമ്പരയിലൂടെത്തന്നെ തകര്‍ക്കാനുള്ള അവസരം കോലിക്ക് മുന്നിലുണ്ട്. മൂന്നാം ദിനത്തിലെ കോലിയുടെ പ്രകടനം നിര്‍ണ്ണായകമാവും. 2019ന് ശേഷം ഒരു ടെസ്റ്റ് സെഞ്ച്വറി മാത്രമാണ് കോലി നേടിയിട്ടുള്ളത്.

വിന്‍ഡീസിനെതിരേ സെഞ്ച്വറി നേടി ടെസ്റ്റില്‍ വീണ്ടും മികവുകാട്ടാമെന്ന പ്രതീക്ഷയിലാണ് കോലി. വിന്‍ഡീസ് ബൗളിങ് നിര ദുര്‍ബലമാണെങ്കിലും വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഇന്ത്യക്കാവുന്നില്ല. ആദ്യത്തെ രണ്ട് ദിവസവും പ്രതിരോധത്തിലൂന്നിയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കളിച്ചത്. മൂന്നാം ദിനം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കണം. ലീഡ് 300 കടത്തി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനാവും ഇന്ത്യയുടെ പദ്ധതി.

ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സിന് ആതിഥേയരെ കൂടാരം കയറ്റാന്‍ ഇന്ത്യക്കായിരുന്നു. ആര്‍ അശ്വിന്‍ അഞ്ചും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. നിലവില്‍ സ്പിന്നര്‍മാര്‍ക്ക് മികച്ച പിന്തുണ പിച്ചില്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രണ്ടാം ഇന്നിങ്‌സിലും ആതിഥേയര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. വിന്‍ഡീസ് ബൗളിങ് നിരയും ബാറ്റിങ് നിരയും ദുര്‍ബലരായതിനാല്‍ ഇന്നിങ്‌സ് ജയം തന്നെ ഇന്ത്യ സ്വപ്‌നം കാണുന്നു. ശക്തമായ തിരിച്ചുവരവ് നടത്തുക വിന്‍ഡീസിന് പ്രയാസമായിരിക്കുമെന്നുറപ്പ്.

ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ സെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാള്‍ നിരവധി റെക്കോഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത് അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഓപ്പണറെന്ന റെക്കോഡാണ് എടുത്തു പറയേണ്ടത്. 91 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറാന്‍ ജയ്‌സ്വാളിനായി. ഇന്ത്യക്ക് പുറത്ത് അരങ്ങേറ്റ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാണ് ജയ്‌സ്വാള്‍.

ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഓപ്പണറാവാനും ജയ്‌സ്വാളിന് സാധിച്ചു. നേരത്തെ ശിഖര്‍ ധവാനും പൃഥ്വി ഷായുമാണ് ഈ നേട്ടത്തിലെത്തിയത്. രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് ഓപ്പണിങ്ങില്‍ 229 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. വെസ്റ്റ് ഇന്‍ഡീസിലെ ഇന്ത്യയുടെ ഓപ്പണര്‍മാരുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. ആദ്യമായാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍ വെസ്റ്റ് ഇന്‍ഡീസില്‍ 200ലധികം റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുന്നത്.

മൂന്നാം ദിനം ജയ്‌സ്വാളിന് ഇരട്ട സെഞ്ച്വറി നേട്ടത്തിലേക്കെത്താനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ടെസ്റ്റില്‍ രോഹിത് ശര്‍മ 3500 റണ്‍സ് പൂര്‍ത്തിയാക്കി. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും 3500ലധികം റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനും രോഹിത്തിനായി. വിരാട് കോലിയാണ് ആദ്യമായി ഈ റെക്കോഡിലെത്തിയത്.

Story first published: Friday, July 14, 2023, 9:09 [IST]
Other articles published on Jul 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+