For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ആറില്‍ അഞ്ചിലും എതിര്‍ ടീം ഓള്‍ഔട്ട്, രോഹിത് വേറെ ലെവല്‍ ക്യാപ്റ്റന്‍ തന്നെ!

ഒരു ടീം പോലും 250 തികച്ചിട്ടില്ല

വിരാട് കോലിക്കു പകരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ തന്നേക്കാള്‍ മിടുക്കനായ ഒരാളില്ലെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെ ആദ്യ ഏകദിനത്തില്‍ വെറും 176 റണ്‍സിനു എറിഞ്ഞിടാന്‍ ഇന്ത്യക്കു സാധിച്ചു. പല മുന്‍നിര ബൗളര്‍മാര്‍ ഇല്ലാതിരുന്നിട്ടും രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവ് തന്നെയാണ് വിന്‍ഡീസിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞിടാന്‍ ഇന്ത്യയെ സഹായിച്ചത് എന്നു സംശയമില്ലാതെ പറയാം.

ബൗളമാരെ ഉപയോഗിക്കുന്നതിലും ഫീല്‍ഡിങ് ക്രമീകരണത്തിലുമെല്ലാം രോഹിത് മാജിക്ക് കളിയിലുടനീളം കാണാമായിരുന്നു. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ സ്ഥിരം ക്യാപ്റ്റനായ ശേഷം അദ്ദേഹത്തിനു കീഴില്‍ ടീം കളിക്കുന്ന ആദ്യത്തെ പരമ്പര കൂടിയാണിത്.

1

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് നോക്കിയാല്‍ ഏകദിനത്തില്‍ അദ്ദേഹം ടീമിനെ നയിച്ചപ്പോഴെല്ലാം ആദ്യം ബാറ്റ് ചെയ്ത എതിരാളികള്‍ പതറിയിട്ടുണ്ടെന്നു കാണാം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്നത്തെ ഏകദിനമടക്കം ആറു മല്‍സരങ്ങളിലാണ് രോഹിത് നായകനായപ്പോള്‍ എതിര്‍ ടീം ആദ്യം ബാറ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ അഞ്ചിലും എതിര്‍ ടീമിനെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടുണ്ട്. ഒരു കളിയില്‍ മാത്രമേ എതിര്‍ ടീം ഓള്‍ഔട്ടാവാതിരുന്നിട്ടുള്ളൂ.

2

ഈ ആറു മല്‍സരങ്ങളില്‍ ഒരിക്കല്‍പ്പോലും എതിര്‍ ടീമിനെ 250 റണ്‍സ് തികയ്ക്കാന്‍ രോഹിത് ശര്‍മ അനുവദിച്ചിട്ടില്ല. 237 റണ്‍സാണ് ഇന്ത്യക്കെതിരേ എതിര്‍ ടീമിന്റെ ഉയര്‍ന്ന സ്‌കോര്‍. ചിരവൈരികളായ പാകിസ്താനാണ് ഏഴു വിക്കറ്റിനു 237 റണ്‍സെടുത്തിട്ടുള്ളത്. രോഹിത്തിന് ക്യാപ്റ്റനെന്ന നിലയില്‍ എതിരാളികളെ ഓള്‍ഔട്ടാക്കാന്‍ സാധിക്കാതെ പോയ ഏക ഏകദിനവും ഇതു തന്നെയാണ്. ശേഷിച്ച അഞ്ചു മല്‍സരങ്ങളിലും ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ എതിരാളികള്‍ക്കു പിടിച്ചുനില്‍ക്കാനായിട്ടില്ല.

3

ശ്രീലങ്കയെ 215 റണ്‍സിനു ഓള്‍ഔട്ടക്കിയ ഹിറ്റമാന്റെ ഇന്ത്യ പാകിസ്താനെ 162 റണ്‍സിനും എറിഞ്ഞിട്ടുണ്ട്. പിന്നീട് ബംഗ്ലാദേശിനെ 173 റണ്‍സിനു പുറത്താക്കാന്‍ ഇന്ത്യക്കു സാധിച്ചു. ബംഗ്ലാദേശിനെ ഒരിക്കല്‍ക്കൂടി 222 റണ്‍സിനും ഇന്ത്യ എറിഞ്ഞിട്ടു. ഏറ്റവും അവസാനമായി വെസ്റ്റ് ഇന്‍ഡീസിനെയു രോഹിത്തിന്റെ കീഴില്‍ ഇന്ത്യ ഓള്‍ഔട്ടാക്കിയിരിക്കുകയാണ്. അഹമ്മദാബാദ് ഏകദിനത്തില്‍ ഒരു ഘട്ടത്തില്‍ വിന്‍ഡീസ് 100 റണ്‍സ് പോലും കടക്കുന്ന കാര്യം സംശയമായിരുന്നു. ഏഴു വിക്കറ്റിനു 79 റണ്‍സിലേക്കു അവര്‍ കൂപ്പുകുത്തിയിരുന്നു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ജാസണ്‍ ഹോള്‍ഡര്‍- ഫാബിയന്‍ അലെന്‍ ജോടി ചേര്‍ന്നെടുത്ത 78 റണ്‍സ് വിന്‍ഡീസിന്റെ മാനംകാക്കുകയായിരുന്നു.

4

വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇറങ്ങിയതോടെ ഇന്ത്യ 1000 ഏകദിന മല്‍സരങ്ങളെന്ന വമ്പന്‍ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ലോക ക്രിക്കറ്റില്‍ മറ്റൊരു ടീമും ഇത്രയുമധികം ഏകദിനങ്ങള്‍ കളിച്ചിട്ടില്ല. അതേസമയം, ആദ്യ ഏകദിനക്കു വന്നാല്‍ ഇന്ത്യയുടെ സ്പിന്‍ ജോടികളായ യുസ്വേന്ദ്ര ചാഹലും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നാണ് വിന്‍ഡീസിനെ തകര്‍ത്തത്. ചാഹല്‍ നാലും വാഷിങ്ടണ്‍ മൂന്നും വിക്കറ്റുകളെടുത്തു. പ്രസിദ്ധ് കൃഷ്ണയ്ക്കു രണ്ടും മുഹമ്മദ് സിറാജിനു ഒരു വിക്കറ്റും ലഭിച്ചു. ഈ മല്‍സരത്തിലൂടെ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ ഇന്ത്യക്കു വേണ്ടി അരങ്ങേറുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

വെസ്റ്റ് ഇന്‍ഡീസ്- ഷെയ് ഹോപ്പ്, ബ്രെന്‍ഡന്‍ കിങ്, ഷമാറ ബ്രൂക്ക്സ്, ഡാരെന്‍ ബ്രാവോ, നിക്കോളാസ് പൂരന്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ജാസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലെന്‍, അല്‍സാറി ജോസഫ്, കെമര്‍ റോച്ച്, അകീല്‍ ഹൊസെയ്ന്‍.

Story first published: Sunday, February 6, 2022, 18:10 [IST]
Other articles published on Feb 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+