For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: 3ല്‍ തപ്പിത്തടഞ്ഞ് സായ്, ഫ്‌ളോപ്പെങ്കില്‍ ഇവരെ പരീക്ഷിക്കൂ, ലിസ്റ്റില്‍ മലയാളിയും!!

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങളില്‍ ഒരാളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന യുവതാരം സായ് സുദര്‍ശന്‍ അതിനൊത്ത് ഉയരാന്‍ കഴിയാതെ പാടുപെടുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ അടുത്തിടെ അരങ്ങേറിയ അദ്ദേഹത്തിനു തന്റെ പ്രതിഭയോടു ഇനിയും നീതി പുലര്‍ത്താനായിട്ടില്ല.

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ശരാശരി പ്രകടനത്തിനു ശേഷം ഇപ്പോള്‍ വെസ്റ്റ്ഇന്‍ഡീസുമായുള്ള പരമ്പരയിലും സായ് തപ്പിത്തടയുകയാണ്. ഇംഗ്ലണ്ടില്‍ ഏഴിന്നിങ്‌സുകളിലായി വെറും 147 റണ്‍സാണ് താരം നേടിയത്. വിന്‍ഡീസിനെതിരേ ആദ്യ ഇന്നിങ്‌സില്‍ 19 ബോളില്‍ ഒരു ഫോര്‍ പോലുമില്ലാതെ വെറും ഏഴു റണ്‍സാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്.

RUTURAJ GAIKWAD

മൂന്നാമനായി ക്രീസിലെത്തിയതു മുതല്‍ ഒട്ടും താളത്തിലല്ല സായ് കാണപ്പെട്ടത്. മൂന്നാം നമ്പറില്‍ അദ്ദേഹത്തിന്റെ മോശം പ്രകടനം ഇന്ത്യക്കു ഒട്ടും തന്നെ സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. ഈ പരമ്പരയില്‍ ഫ്‌ളോപ്പ് ഷോ തുടര്‍ന്നാല്‍ മൂന്നാം നമ്പറില്‍ മറ്റൊരാളെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്. ഈ റോളിനു അനുയോജ്യരായ മൂന്നു കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

സായിക്കു പകരം ആരൊക്കെ?

വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ മികച്ച ഇന്നിങ്‌സുകളൊന്നും സായ് സുദര്‍ശനു കളിക്കാനായില്ലെങ്കില്‍ അടുത്ത പരമ്പരയില്‍ പകരക്കാരനെ കുറിച്ച് ഇന്ത്യക്കു ആലോചിക്കേണ്ടതായി വരും. വലംകൈയന്‍ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദ്, ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മ, മറുനാടന്‍ മലയാളിയും ഇടംകൈയന്‍ ബാറ്ററുമായ ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവരെല്ലാം മൂന്നാം നമ്പറിലേക്കു മികച്ച ഓപ്ഷനുകളാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താനുള്ള ബാറ്റിങ് ടെക്‌നിക്കും അനുഭവസമ്പത്തുമുണ്ടായിട്ടും അവസരങ്ങളില്ലാതെ നിരന്തരം തഴയപ്പെട്ടു കൊണ്ടിരിക്കുന്ന താരമാണ് റുതുരാജ്.

അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി റെഡ് ബോള്‍ ക്രിക്കറ്റിനു ഏറെ യോജിച്ചതാണ്. പക്ഷെ ടെസ്റ്റ് ടീമിലേക്കു റുതുരാജിനു ഇനിയും കോള്‍ എത്തിയിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എയിലുമെല്ലാം ഒരുപാട് റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

നാട്ടിലെ സ്ലോ, ടേണിങ് പിച്ചുകളില്‍ മാത്രല്ല വിദേശത്തെ പേസും ബൗണ്‍സുമുള്ള വിക്കറ്റുകളിലും മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള ബാറ്ററാണ് റുതുരാജ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ അദ്ദേഹത്തെ നിരന്തരം അവഗണിച്ചു കൊണ്ടിരിക്കുകയാണ്.

TILAK VARMA

28കാരനായ താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 39 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. 43.56 ശരാശരിയില്‍ 4689 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. എട്ടു സെഞ്ച്വറികളും 14 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 195 റണ്‍സുമാണ്. ഇന്ത്യക്കായി ഏകദിനത്തില്‍ ആറും ടി20യില്‍ 23ഉം മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞെങ്കിലും ടെസ്റ്റ് ടീമിലേക്കു രാഹുലിനു ഇനിയും വിളിയെത്തിയിട്ടില്ല.

അതേസമയം, സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ടി20 ടീമിലെ അവിഭാജ്യ ഘടകമായി മാറിയ തിലകിനു ടെസ്റ്റിലും തീര്‍ച്ചയായും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കും. ബാറ്റിങില്‍ മാത്രമല്ല, റെഡ് ബോള്‍ ക്രിക്കറ്റില്‍ ബൗളിങിലും ടീമിനു മുതല്‍ക്കൂട്ടാവുന്നയാളാണ് അദ്ദേഹം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 22 മല്‍സരങ്ങളില്‍ തിലത് കളിച്ചിട്ടുണ്ട്. 52.06 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 1462 റണ്‍സും സ്‌കോര്‍ ചെയ്തു. ഏഴു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ 121 റണ്‍സുമാണ്. അധികം വൈകാതെ തന്നെ തിലകിനു ടെസ്റ്റ് ടീമിലേക്കു കോള്‍ എത്തിയേക്കും.

25 കാരനായ ദേവ്ദത്ത് ഇതിനകം ഇന്ത്യക്കായി ടെസ്റ്റില്‍ കളിച്ചു കഴിഞ്ഞെങ്കിലും ഇനിയും ടീമില്‍ സ്ഥാനമുറപ്പിച്ചിട്ടില്ല. ഫസ്റ്റ് ്ക്ലാസ് ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കായി 46 മല്‍സരങ്ങളില്‍ താരം കളിച്ചു കഴിഞ്ഞു. 42.27 ശരാശരിയില്‍ 3044 റണ്‍സും നേടി. ഏഴു സെഞ്ച്വറിയും 18 ഫിഫ്റ്റികളുമടക്കമാണിത്. ഇന്ത്യക്കായി രണ്ടു ടെസ്റ്റുകളിലാണ് ദേവ്്ദത്ത് കളിച്ചത്്. ഒരു ഫിഫ്റ്റിയടക്കം 90 റണ്‍സുമെടുത്തു.

Story first published: Friday, October 3, 2025, 11:30 [IST]
Other articles published on Oct 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+