Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: യുവി 'റീ ലോഡഡ്', അരങ്ങേറ്റത്തില്‍ കസറി തിലക്! ബാറ്റിങ് വെടിക്കെട്ട്

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20യിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് തിലക് വര്‍മ. ഇന്ത്യന്‍ ജേഴ്‌സിയിലെ ആദ്യ മത്സരത്തില്‍ത്തന്നെ ഗംഭീര പ്രകടനം നടത്തി കൈയടി നേടിയിരിക്കുകയാണ് തിലക്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ റണ്‍സ് സിക്‌സറിലൂടെയാണ് താരം നേടിയതെന്നതാണ് എടുത്തു പറയേണ്ടത്. നേരിട്ട രണ്ടാം പന്തും മൂന്നാം പന്തും തിലക് സിക്‌സര്‍ പായിച്ചു. ഒരു വശത്ത് സൂര്യകുമാര്‍ യാദവ് റണ്‍സ് കണ്ടെത്താന്‍ പാടുപെടുമ്പോഴായിരുന്നു തിലകിന്റെ വെടിക്കെട്ട്.

മുംബൈ ഇന്ത്യന്‍സിനൊപ്പം കസറിയിരുന്ന തിലക് അതേ ബാറ്റിങ് മികവാണ് ഇന്ത്യന്‍ ജേഴ്‌സിയിലും കാട്ടിയിരിക്കുന്നത്. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരം താനാണെന്ന് അടിവരയിടുന്ന ബാറ്റിങ് പ്രകടനമാണ് തിലക് കാഴ്ചവെച്ചത്. ടി20 അരങ്ങേറ്റത്തില്‍ നേരിടുന്ന രണ്ടാം പന്തു തന്നെ സിക്‌സര്‍ പായിച്ച താരമായും ആദ്യ അന്താരാഷ്ട്ര റണ്‍സ് സിക്‌സറിലൂടെ നേടുന്ന താരമായും മാറാന്‍ തിലകിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

യുവരാജ് സിങ്ങിനെയും സുരേഷ് റെയ്‌നയേയുമെല്ലാം ഓര്‍മിപ്പിക്കുന്ന ഷോട്ടുകളാണ് തിലക് കളിച്ചത്. 150 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനാവാതെ പോയ മൈതാനത്താണ് അരങ്ങേറ്റക്കാരനായ തിലക് മിന്നിച്ചത്. റണ്‍സുയര്‍ത്താന്‍ ഇന്ത്യയുടെ മറ്റ് താരങ്ങള്‍ പ്രയാസപ്പെട്ടപ്പോഴും മികച്ച ഫുട് വര്‍ക്കുകളിലൂടെ തിലക് സ്‌കോര്‍ ഉയര്‍ത്തി.

മുംബൈ ഇന്ത്യന്‍സിനൊപ്പം കളിച്ച് നേടിയെടുത്ത ആത്മവിശ്വാസം അരങ്ങേറ്റ മത്സരത്തില്‍ തിലകിനെ തുണച്ചു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ മാച്ച് വിന്നറായി മാറാന്‍ തിലകിന് സാധിച്ചില്ല. 22 പന്ത് നേരിട്ട് 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സ് നേടിയ തിലകിനെ റൊമാരിയോ ഷിപ്പേര്‍ഡാണ് പുറത്താക്കിയത്. ഷോട്ട് ബോളില്‍ സിക്‌സറിന് ശ്രമിച്ച തിലകിനെ ഹെറ്റ്‌മെയറാണ് കൈയിലൊതുക്കിയത്.

tilak varma

മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ച് നേടിയും തിലക് കൈയടി നേടി. കുല്‍ദീപ് യാദവിന്റെ പന്തില്‍ ജോണ്‍സണ്‍ ചാള്‍സിനെ പുറത്താക്കാന്‍ തിലക് നേടിയ ക്യാച്ച് ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഡീപ് മിഡ് വിക്കറ്റില്‍ നിന്ന് ഓടിവന്ന് മികച്ച നിയന്ത്രണത്തിലൂടെ തിലക് പന്ത് കൈയിലാക്കി. മുംബൈ ഇന്ത്യന്‍സിനായി നിരവധി ക്യാച്ചുകള്‍ നേടി വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് തിലക്. ഇതേ മികവ് ഇന്ത്യന്‍ ജഴ്‌സിയിലും ആവര്‍ത്തിക്കാന്‍ യുവ താരത്തിനായി.

എന്നാല്‍ മാച്ച് വിന്നറായി മാറാന്‍ അദ്ദേഹത്തിനായില്ല. മികച്ച തുടക്കം ലഭിച്ചപ്പോള്‍ അര്‍ധ സെഞ്ച്വറിയെങ്കിലും നേടി ടീമിന്റെ മാച്ച് വിന്നറായി മാറാന്‍ തിലകിന് മുന്നില്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയെന്ന നേട്ടത്തിലേക്കെത്താന്‍ തിലകിനായില്ല. പക്ഷെ ആദ്യ മത്സരത്തിലൂടെത്തന്നെ വലിയ പ്രതീക്ഷ നല്‍കാന്‍ തിലകിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരങ്ങളിലൊരാളായി തിലക് മാറുമെന്നുറപ്പ്.

പ്ലേയിങ് 11 ഇന്ത്യ- ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (c), അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ്

വെസ്റ്റ് ഇന്‍ഡീസ്- ബ്രണ്ടന്‍ കിങ്, കെയ്ല്‍ മെയേഴ്‌സ്, ജോണ്‍സണ്‍ ചാള്‍സ്, നിക്കോളാസ് പുരാന്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍ (c), ജേസന്‍ ഹോള്‍ഡര്‍, റൊമാരിയോ ഷിപ്പേര്‍ഡ്, അക്കീല്‍ ഹൊസീന്‍, അല്‍സാരി ജോസഫ്, ഒബെദ് മെക്കോയ്

Story first published: Thursday, August 3, 2023, 23:16 [IST]
Other articles published on Aug 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+