For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ജയ്‌സ്വാള്‍ അടുത്ത ഗാംഗുലിയാവും! 100 ശതമാനം ഉറപ്പ്- ഈ സാമ്യതകള്‍ നോക്കൂ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ പ്രതീക്ഷകള്‍ നല്‍കി അരങ്ങേറിയിരിക്കുകയാണ് യശ്വസി ജയ്‌സ്വാള്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ജയ്‌സ്വാളിന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഓപ്പണര്‍ റോളാണ് ലഭിച്ചത്. ജയ്‌സ്വാളിനായി ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറിലേക്ക് മാറുകയായിരുന്നു. റുതുരാജ് ഗെയ്ക്‌വാദിനെ മറികടന്ന് ജയ്‌സ്വാളിന് ടെസ്റ്റ് അരങ്ങേറ്റം നല്‍കിയത് വെറുതെയായില്ല. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ പുറത്താവാതെ 40 റണ്‍സ് ജയ്‌സ്വാള്‍ നേടിയിട്ടുണ്ട്.

73 പന്ത് നേരിട്ട് 6 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് ജയ്‌സ്വാള്‍ ക്രീസില്‍ തുടരുന്നത്. രണ്ടാം ദിനം സെഞ്ച്വറിയിലേക്കെത്താന്‍ ജയ്‌സ്വാളിനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും അരങ്ങേറ്റത്തില്‍ മിന്നിക്കാന്‍ ജയ്‌സ്വാളിന് സാധിച്ചു. ഇപ്പോഴിതാ ജയ്‌സ്വാളും മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സൗരവ് ഗാംഗുലിയും തമ്മിലുള്ള സാമ്യതകള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്. ഇന്ത്യയുടെ അടുത്ത ഗാംഗുലിയായി ജയ്‌സ്വാള്‍ മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Yashasvi Jaiswal

ഗാംഗുലിയുടെ ശൈലിയോട് വളരെ സാമ്യതയുള്ള താരമാണ് ജയ്‌സ്വാള്‍. രണ്ടുപേരും തമ്മിലുള്ള പ്രധാന സാമ്യതകള്‍ പരിശോധിക്കാം. ഒന്നാമത്തെ സാമ്യത ശൈലിയാണ്. രണ്ടുപേരുടെയും ആക്രമണോത്സക ബാറ്റിങ് ശൈലി എടുത്തു പറയേണ്ടതാണ്. ഗാംഗുലിയുടെ ഷോട്ടുകളോട് വലിയ സാദൃശ്യം പുലര്‍ത്തുന്നതാണ് ജയ്‌സ്വാളിന്റെ ഷോട്ടുകള്‍. ഐപിഎല്ലില്‍ ജയ്‌സ്വാള്‍ കളിച്ച കവര്‍ ഡ്രൈവുകളില്‍ പലതും ഗാംഗുലിയുടെ ഷോട്ടുകളെ ഓര്‍മ്മിപ്പിക്കുന്നതാണ്.

ഗാംഗുലിയുടെയും ജയ്‌സ്വാളിന്റെയും സ്റ്റാന്റിങ് വളരെ സാമ്യമുള്ളതാണ്. ഗാംഗുലി ക്രീസില്‍ നില്‍ക്കുമ്പോള്‍ അല്‍പ്പം കുനിഞ്ഞാണ് നിന്നിരുന്നത്. ഷോട്ട് കളിക്കുന്നതിന് തൊട്ടുമുമ്പാണ് ഗാംഗുലി നിവര്‍ന്ന് നില്‍ക്കുന്നത്. ജയ്‌സ്വാളിന്റെ സ്റ്റാന്റിങ്ങും ഇതുപോലെയാണ്. ഗാംഗുലിയെപ്പോലെ അല്‍പ്പം കുനിഞ്ഞാണ് ജയ്‌സ്വാള്‍ നില്‍ക്കുന്നത്. രണ്ട് പേരും ബാറ്റുചെയ്യാന്‍ നില്‍ക്കുന്ന സ്റ്റാന്റിങ് ഏറെക്കുറെ ഒരുപോലെയാണ്. ജയ്‌സ്വാളിന്റെ ബാറ്റിങ് ഗാംഗുലിയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ്.

ഇന്ത്യക്കായി ഓപ്പണിങ്ങില്‍ ഗംഭീര പ്രകടനമാണ് ഗാംഗുലി കാഴ്ചവെച്ചിട്ടുള്ളത്. പ്രധാനമായും ആക്രമിച്ച് കളിക്കുന്നതാണ് ഗാംഗുലിയുടെ രീതി. ടെസ്റ്റിലും അമിത പ്രതിരോധം കാട്ടാതെയുള്ള ബാറ്റിങ്ങാണ് ഗാംഗുലി കാഴ്ചവെച്ചിരുന്നത്. ജയ്‌സ്വാളും അങ്ങനെ തന്നെ. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ജയ്‌സ്വാളിന് സാധിക്കുന്നുണ്ട്. സ്പിന്നിനെതിരേയും മികവുകാട്ടുന്ന താരമാണ് ജയ്‌സ്വാള്‍. വലിയ ഷോട്ടുകള്‍ കളിക്കാന്‍ ഇരുവര്‍ക്കും മടിയില്ല. സ്പിന്നര്‍മാരെ തല്ലിപ്പറത്താന്‍ ഗാംഗുലിക്ക് അസാധ്യ മികവാണുള്ള്. ഇൗ മികവിനോടൊപ്പം നില്‍ക്കാന്‍ ജയ്‌സ്വാളിനാവും.

രണ്ടുപേരും ദേഷ്യത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഗാംഗുലിയുടെ ചൂടന്‍ സ്വഭാവം എല്ലാവര്‍ക്കും അറിയാവുന്നതാണ്. കൊമ്പുകോര്‍ക്കാന്‍ വരുന്നവരോട് യാതൊരു ദയയും ഗാംഗുലി കാട്ടാറില്ല. കളത്തിനുള്ളിലെ കലിപ്പനായ കളിക്കാരനായിരുന്നു ഗാംഗുലി. ജയ്‌സ്വാളും അങ്ങനെ തന്നെയാണ്. അണ്ടര്‍ 19 ക്രിക്കറ്റ് ടീമിനൊപ്പം കളിക്കവെ പല തവണ എതിര്‍ താരങ്ങളുമായി കോര്‍ത്തിട്ടുള്ള താരമാണ് ജയ്‌സ്വാള്‍. ഐപിഎല്ലിനിടെ പൊതുവേ ശാന്തനായിരുന്നു യുവതാരം.

എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കവെ ക്യാപ്റ്റനെ അനുസരിക്കാതെ നടപടിയടക്കം നേരിട്ട താരമാണ് ജയ്‌സ്വാള്‍. അപ്പ് ഫീല്‍ഡറായി നില്‍ക്കവെ ബാറ്റ്‌സ്മാനെ നിരന്തരം സ്ലെഡ്ജ് ചെയ്തതിന്റെ പേരിലും ജയ്‌സ്വാള്‍ പണി വാങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ സീനിയര്‍ ടീമിനൊപ്പം ജയ്‌സ്വാള്‍ തുടങ്ങിയിട്ടേയുള്ളു. അല്‍പ്പം പരിചയസമ്പത്തായതിന് ശേഷം തന്റെ ആക്രമണോത്സക സ്വഭാവം ജയ്‌സ്വാള്‍ പുറത്തെടുക്കുമെന്നുറപ്പ്. ദേഷ്യത്തില്‍ ഗാംഗുലിയുടെ പകരക്കാരനായി ജയ്‌സ്വാളിനെ വിശേഷിപ്പിക്കാം.

ഗാംഗുലിയെക്കാളും മികച്ച കരിയര്‍ സൃഷ്ടിക്കാന്‍ ജയ്‌സ്വാളിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സും 311 ഏകദിനത്തില്‍ നിന്ന് 11363 റണ്‍സും ഗാംഗുലി നേടിയിട്ടുണ്ട്. ജയ്‌സ്വാളിന് 21 വയസ് മാത്രമാണ് പ്രായം. അതുകൊണ്ടുതന്നെ വലിയ കരിയര്‍ മുന്നിലുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ ജയ്‌സ്വാളിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Thursday, July 13, 2023, 16:17 [IST]
Other articles published on Jul 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+