For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ടെസ്റ്റിനു പിന്നാലെ ഏകദിനമെത്തും; സഞ്ജു കളിക്കും, ഇതാവും ഇന്ത്യയുടെ ബെസ്റ്റ് 11

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര ക്ലൈമാക്‌സിലേക്ക് അടുക്കുകയാണ്. അതിനു പിന്നാലെ ഏകദിന പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഈ പരമ്പരയടക്കം ഇനി നടക്കാനിരിക്കുന്ന എല്ലാ ഏകദിന പരമ്പരകളും ഒരുപോലെ നിര്‍ണായകമാണ്. കാരണം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ തയ്യാറെടുപ്പ് കൂടിയാണ് ഈ പരമ്പരകള്‍.

രോഹിത് ശര്‍മയ്ക്കു കീഴില്‍ ശക്തമായ ടീമിനെയാണ് ഏകദിന പരമ്പരയില്‍ ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലാണ് ആദ്യ ഏകദിനത്തിനു വേദിയാവുക. ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. ജയത്തോടെ തന്നെ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും ഹിറ്റ്മാന്റെയും സംഘത്തിന്റെയും ലക്ഷ്യം. ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു പരിശോധിക്കാം.

ROHIT SHARMA

ക്യാപ്റ്റന്‍ രോഹിത്തും ശുഭ്മന്‍ ഗില്ലും ചേര്‍ന്നായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ശിഖര്‍ ധവാനു ശേഷം ഹിറ്റ്മാന്റെ ഏറ്റവും മികച്ച ഓപ്പണിങ് പങ്കാളിയായി ഗില്‍ മാറിയിരിക്കുകയാണ്. റുതുരാജ് ഗെയ്ക്വാദും ഓപ്പണിങ് സ്ഥാനത്തേക്കു രംഗത്തുണ്ടെങ്കിലും അദ്ദേഹത്തിനു ഇലവനില്‍ ഇടമുണ്ടാവില്ല.

മൂന്നാം നമ്പര്‍ വിരാട് കോലിയുടെ കൈയില്‍ ഭദ്രമാണ്. മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ഏകദിനത്തിലും ഇതാവര്‍ത്തിക്കാനായിരിക്കും ശ്രമിക്കുക. നാലാം നമ്പറിന്റെ കാര്യത്തില്‍ മാത്രമാണ് ഇന്ത്യക്കു ആശയക്കുഴപ്പമുള്ളത്. മൂന്നു പേരാണ് ഈ സ്ഥാനത്തേക്കു മല്‍സരിക്കുന്നത്. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരാണിത്. ഇവരില്‍ സഞ്ജുവിന് നറുക്കുവീഴാനാണ് സാധ്യത.

SANJU SAMSON

ഏകദിനത്തില്‍ മറ്റു രണ്ടു പേരേക്കാളും മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. 66ന് മുകളില്‍ ശരാശരി സഞ്ജുവിനുണ്ട്. വിക്കറ്റ് കാക്കുന്നതും അദ്ദേഹമായിരിക്കും. സൂര്യയെ കളിപ്പിക്കുകയാണെങ്കില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു സഞ്ജു, ഇഷാന്‍ എന്നിവരിലൊരാളെ തീര്‍ച്ചയായും കളിപ്പിക്കേണ്ടതായി വരും. നിലവിലെ ലൈനപ്പില്‍ അതു അസാധ്യവുമാണ്.

അഞ്ചാം നമ്പറില്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. സമീപകാലത്തു ബാറ്റിങില്‍ അത്ര മികവ് പുലര്‍ത്താന്‍ സാധിക്കാതിരുന്ന ഹാര്‍ദിക്കിനു ഫോം വീണ്ടെടുക്കാനുള്ള അവസരമായിരിക്കും ഈ പരമ്പര. ആറ്, ഏഴ് സ്ഥാനങ്ങളില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഇറങ്ങും.

സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവായിരിക്കും പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കുക. പേസ് ബൗളിങിലേക്കു വന്നാല്‍ മുഹമ്മദ് സിറാജായിരിക്കും പേസാക്രമണത്തിനു നേതൃത്വം നല്‍കുന്നത്. ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരായിരിക്കും പേസ് ബൗളിങില്‍ അദ്ദേഹത്തിന്റെ പങ്കാളികള്‍.

ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനാട്കട്ട്, ഉമ്രാന്‍ മാലിക്ക്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍.

Story first published: Saturday, July 22, 2023, 12:58 [IST]
Other articles published on Jul 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+