For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ധവാനെ ക്യാപ്റ്റനാക്കി, പിന്നീട് പുറത്താക്കി! വിമര്‍ശനവുമായി വെങ്‌സര്‍ക്കാര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അത്ര വേഗത്തില്‍ മറക്കാനാവുന്ന താരമല്ല ശിഖര്‍ ധവാന്‍. ആരാധകര്‍ വേട്ടക്കാരനെന്ന അര്‍ത്ഥം വരുന്ന ശിക്കാര്‍ എന്നാണ് ധവാനെ വിശേഷിപ്പിച്ചിരുന്നത്. ആ വിശേഷണം തനിക്ക് ചേരുമെന്ന് പല തവണ റണ്‍വേട്ട നടത്തി അദ്ദേഹം തെളിയിച്ചതാണ്. ഒരു കാലത്ത് രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യയുടെ നട്ടെല്ലും എതിരാളികളുടെ പേടി സ്വപ്‌നവുമായിരുന്നു.

എന്നാല്‍ പവര്‍പ്ലേയില്‍ ധവാന്റെ സ്‌ട്രൈക്കറേറ്റ് മോശമായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടു. പ്രമുഖ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ ഇന്ത്യയെ നയിക്കാന്‍ വരെ അവസരം നല്‍കിയ ശേഷമാണ് ധവാനെ ഇന്ത്യ തഴഞ്ഞത്. ശുബ്മാന്‍ ഗില്‍ വളര്‍ന്നതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള ശിഖര്‍ ധവാന്റെ തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമായിരിക്കുകയാണ്. ഏകദിന ലോകകപ്പ് കളിച്ച് വിരമിക്കണമെന്നത് ധവാന്റെ സ്വപ്‌നമാണ്. എന്നാല്‍ ഇനിയത് നടക്കാന്‍ സാധ്യതകളില്ല.

ഇടം കൈയന്‍ സീനിയര്‍ ഓപ്പണര്‍ ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. പ്രകടന നിലവാരം പരിശോധിച്ചാല്‍ രോഹിത് ശര്‍മയെക്കാളും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സമീപകാലത്തായി ധവാന് സാധിച്ചിട്ടുണ്ട്. പക്ഷെ ധവാന്‍ ഇന്ത്യന്‍ ടീമിന് പുറത്തും രോഹിത് നായകനുമായി തുടരുന്നു. ഇപ്പോഴിതാ ധവാനെ ഇന്ത്യ നായകനാക്കിയതിനെയും പിന്നീട് പുറത്താക്കിയതിനെയും വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍. ഇന്ത്യന്‍ സെലക്ടര്‍മാരെയാണ് അദ്ദേഹം കടന്നാക്രമിച്ചത്.

'അവസാന അഞ്ച്-ആറ് വര്‍ഷത്തെ കാര്യങ്ങള്‍ നോക്കുമ്പോള്‍ യാതൊരു കാഴ്ചപ്പാടുമില്ലാത്ത സെലക്ടര്‍മാരെയാണ് കാണാനാവുന്നത്. യാതൊരു ക്രിക്കറ്റ് ബുദ്ധിയുമില്ലാതെയാണ് സെലക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നതെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. പ്രമുഖ താരങ്ങളില്ലാത്ത സമയത്ത് ശിഖര്‍ ധവാനെ ഇന്ത്യയുടെ നായകനാക്കി. ഇന്ത്യക്ക് മറ്റൊരാളെ നായകസ്ഥാനത്ത് വളര്‍ത്താവുന്നതായിരുന്നു. എന്നാല്‍ സെലക്ടര്‍മാര്‍ ആ ബുദ്ധി കാട്ടിയില്ല. എന്നാല്‍ ആരെയെങ്കിലും വളര്‍ത്തുകയല്ല വേണ്ടത്.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസി ഐ. എന്നിട്ട് ബെഞ്ച് കരുത്ത് എങ്ങനെയുണ്ട്?. ഐപിഎല്ലില്‍ കളിക്കുന്ന കോടികള്‍ സമ്പാദിക്കുന്നു എന്നത് മാത്രമാണ് നേട്ടം'- വെങ്‌സര്‍ക്കാര്‍ പറഞ്ഞു. നിലവിലെ ഇന്ത്യന്‍ ടീമിന്റെ ബെഞ്ച് കരുത്ത് വളരെ മോശമാണ്. പ്രമുഖര്‍ക്ക് പരിക്കേറ്റാല്‍ ഉത്തമ പകരക്കാര്‍ ഇന്നില്ല. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ശ്രേയസ് എന്നിവരെല്ലാം പരിക്കേറ്റ് ടീമിന് പുറത്താണ്.

sanju samson

എന്നാല്‍ ഇവര്‍ക്കൊന്നും ഉത്തമ പകരക്കാരെ ഇന്ത്യ വളര്‍ത്താന്‍ ശ്രമിക്കുന്നില്ല. അര്‍ഹതയുള്ള പലരും ടീമിന് പുറത്താണ്. നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മികച്ച വിക്കറ്റ് കീപ്പറില്ല. റിഷഭിന് പരിക്കേറ്റപ്പോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ അവസ്ഥ ദയനീയമായി. റിഷഭിന് പകരക്കാരനായി ഇന്ത്യ വളര്‍ത്തിയ കെ എസ് ഭരത് ശോഭിക്കുന്നില്ല. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് ടെസ്റ്റില്‍ അവസരം നല്‍കാവുന്നതാണെങ്കിലും പരിഗണിക്കപ്പെടുന്നില്ല.

ഇന്ത്യയുടെ ബൗളിങ് നിരയില്‍ ഇപ്പോഴും സീനിയര്‍ താരങ്ങളെ മാത്രമാണ് വിശ്വസിക്കുന്നത്. ജസ്പ്രീത് ബുംറക്ക് പരിക്കേറ്റപ്പോള്‍ പരിമിത ഓവറില്‍ ഉത്തമ പകരക്കാരനെ ഇന്ത്യക്ക് വളര്‍ത്താന്‍ സാധിക്കുന്നില്ല. ഹര്‍ദിക് പാണ്ഡ്യയെന്ന പേസ് ഓള്‍റൗണ്ടറില്‍ ഇപ്പോഴും ഇന്ത്യ ഒതുങ്ങി നില്‍ക്കുന്നു. ടെസ്റ്റിലേക്ക് മികച്ച പേസ് ഓള്‍റൗണ്ടറെ വളര്‍ത്താന്‍ ഇന്ത്യക്കായിട്ടില്ല. രഞ്ജി ട്രോഫിയെ ഇന്ത്യ ടീം തിരഞ്ഞെടുപ്പിന് പരിഗണിക്കാത്ത അവസ്ഥയാണുള്ളത്.

ഐപിഎല്ലിനെ മാത്രം ആശ്രയിച്ചാണ് ഇപ്പോള്‍ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് പറയാം. ഈ സംവിധാനത്തിന് മാറ്റം വരേണ്ടതാണ്. ടെസ്റ്റിലേക്കുള്ള ടീം തിരഞ്ഞെടുപ്പ് ആഭ്യന്തര ക്രിക്കറ്റിലെ മികവ് പരിഗണിച്ചാവണം. ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് രീതി മാറാതെ തുടര്‍ന്നാല്‍ ടീമിന്റെ നിലവാരം താഴോട്ട് പോകാനുള്ള സാധ്യതയും കൂടുതലാണ്.

Story first published: Monday, June 19, 2023, 13:18 [IST]
Other articles published on Jun 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+