IND vs WI: പുതുമുഖങ്ങള്‍ വരും, രോഹിത്തും കോലിയും വേണ്ട! ടി20 ലോകകപ്പിന് ഹര്‍ദിക്കിന്റെ പ്ലാന്‍
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഒരു ഐസിസി കിരീടം പോലും അലമാരയിലില്ലെന്നത് ഇന്ത്യയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണ്. അവസാന എട്ട് ഐസിസി ടൂര്‍ണമെന്റുകളും കൈവിട്ട ഇന്ത്യക്ക് വരാനിരിക്കുന്ന ഏകദിന, ടി20 ലോകകപ്പുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ അനിവാര്യമായ മാറ്റങ്ങളോടെ മുന്നോട്ട് പോകാനാണ് ടീം പദ്ധതിയിടുന്നത്.
ടി20 നായകസ്ഥാനം ഹര്‍ദിക് പാണ്ഡ്യക്ക് സ്ഥിരമായി നല്‍കാനും ഇന്ത്യ ആലോചിക്കുന്നു. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇപ്പോഴേ താരങ്ങളെ കണ്ടെത്തി മുന്നൊരുക്കം നടത്താനുള്ള നിര്‍ദേശമാണ് ടീം മാനേജ്‌മെന്റിന് ലഭിച്ചിരിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ യുവതാരങ്ങളെ അണിനിരത്തി ടി20 ടീമില്‍ അഴിച്ചുപണിയാമെന്ന കണക്കൂട്ടലിലാണ് ടീം മാനേജ്‌മെന്റ്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരില്ലാത്ത ടി20 ടീമിനെ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് സൂചന.

2022ലെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ ഇന്ത്യ അടുത്ത ലോകകപ്പില്‍ കപ്പുയര്‍ത്താനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ പല പുതുമുഖങ്ങളേയും ടീമില്‍ പ്രതീക്ഷിക്കാം. പിടി ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഐപിഎല്ലില്‍ തിളങ്ങിയ പല യുവതാരങ്ങളെയും ഇന്ത്യ ഉടന്‍ ടി20 ടീമിലേക്ക് പരിഗണിച്ചേക്കും. വെസ്റ്റ് ഇന്‍ഡീസ് പര്യടനം മുതല്‍ ടീമില്‍ മാറ്റം ഉണ്ടായേക്കും. കെകെആറിന്റെ സൂപ്പര്‍ ഫിനിഷര്‍ റിങ്കു സിങ്ങിനെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
149ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ 474 റണ്‍സാണ് അദ്ദേഹം അവസാന ഐപിഎല്ലില്‍ നേടിയത്. ഒറ്റക്ക് മത്സരത്തെ വിജയത്തിലേക്കെത്തിക്കാന്‍ റിങ്കുവിനാവും. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഒരോവറിലെ അഞ്ച് പന്തുകളും സിക്‌സര്‍ പറത്തി കെകെആറിന് അത്ഭുത ജയം നേടിക്കൊടുക്കാന്‍ റിങ്കുവിന് സാധിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ നിലവില്‍ മികച്ച ഫിനിഷറുടെ അഭാവമുണ്ട്. നായകനായ ഹര്‍ദിക്കിനെ മാത്രം ഫിനിഷര്‍ റോളില്‍ വിശ്വസിക്കുന്നത് വലിയ ഗുണം ചെയ്യില്ല.
ഈ സാഹചര്യത്തില്‍ റിങ്കുവിന് വിളിയെത്താനുള്ള സാധ്യത കൂടുതലാണ്. ഭയമില്ലാതെ ബാറ്റുചെയ്യുന്നവനാണ് റിങ്കു സിങ്. ഹര്‍ദിക്കിനും റിങ്കുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ താല്‍പര്യമുണ്ട്. വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ റിങ്കുവും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ പരിഗണിക്കാന്‍ ഹര്‍ദിക്കിന് താല്‍പര്യമില്ല. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയാണ് താരത്തിന് ഇന്ത്യന്‍ ടീമിലെ ഇടം നഷ്ടമാക്കിയത്.
അതുകൊണ്ട് തന്നെ സഞ്ജുവിന് പകരം ജിതേഷ് ശര്‍മയെ വളര്‍ത്താനാണ് ഹര്‍ദിക് ആഗ്രഹിക്കുന്നത്. 156ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ 309 റണ്‍സാണ് ജിതേഷ് നേടിയത്. ഫിനിഷര്‍ റോളിലും മധ്യനിരയിലും തകര്‍ത്തടിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. പെട്ടെന്ന് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ളവനാണ് ജിതേഷ്. ഉയര്‍ന്ന കായിക ക്ഷമതയുള്ള താരത്തിനെ ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിച്ചേക്കും.

രോഹിത് ശര്‍മയെ ഓപ്പണറാക്കി ഇനിയും മുന്നോട്ട് പോകാനാവില്ല. അതുകൊണ്ട് തന്നെ രോഹിത്തിന് പകരം യശ്വസി ജയ്‌സ്വാളിനെ കൊണ്ടുവരാനാണ് ഹര്‍ദിക്കിന് താല്‍പര്യം. രാജസ്ഥാന്‍ റോയല്‍സിന്റെ ഇടം കൈയന്‍ ഓപ്പണര്‍ 163ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ 625 റണ്‍സാണ് നേടിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍. റുതുരാജ് ഗെയ്ക് വാദിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് പിന്തുണക്കാനും സാധ്യതയുണ്ട്.
സിഎസ്‌കെയ്ക്കായി മികവുകാട്ടുന്ന റുതുരാജ് നിലയുറപ്പിച്ച് റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ്. എന്നാല്‍ വലം കൈയന്‍ ഓപ്പണറായി ശുബ്മാന്‍ ഗില്ലുള്ളതിനാല്‍ ഇടം കൈയന്‍ ഓപ്പണറെ ഗില്ലിനൊപ്പം ഇറക്കാനാവും ഇന്ത്യ ആഗ്രഹിക്കുക. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെ വലിയ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications