Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇന്ത്യ സഞ്ജുവിനെ തഴഞ്ഞു, പക്ഷെ ചേര്‍ത്ത് നിര്‍ത്തി സൂര്യ! ചിത്രം വൈറല്‍

ബ്രിഡ്ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 നിന്ന് സഞ്ജു സാംസണിനെ തഴഞ്ഞതില്‍ പ്രതിഷേധം ശക്തമാവുകയാണ്. മലയാളി താരം പ്ലേയിങ് 11 ഉണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ സഞ്ജുവിനെ മറികടന്ന് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവും പ്ലേയിങ് 11 സ്ഥാനം പിടിച്ചു. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ സഞ്ജുവിന്റെ വഴി അടക്കുന്ന തീരുമാനമാണ് ടീം മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരേ ഹാട്രിക് ഗോള്‍ഡന്‍ ഡെക്കായ സൂര്യകുമാര്‍ യാദവിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയിട്ടും 66 ശരാശരിയുള്ള സഞ്ജു സാംസണ്‍ പ്ലേയിങ് 11 പുറത്തായി എന്നതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. മുംബൈ ലോബിയാണ് ഇന്ത്യന്‍ ടീമിനെ ഭരിക്കുന്നതെന്ന ആക്ഷേപം ശക്തമായി ഉയരവെ സൂര്യകുമാര്‍ യാദവിന്റെ കൗതുകകരമായ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സഞ്ജു സാംസണിനെ 11 നിന്ന് തഴഞ്ഞപ്പോഴും ചേര്‍ത്തുനിര്‍ത്തുന്ന നടപടിയാണ് സൂര്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

sanju samson

സംഭവം മറ്റൊന്നുമല്ല സഞ്ജുവിന്റെ ജേഴ്‌സി അണിഞ്ഞാണ് സൂര്യകുമാര്‍ യാദവ് മൈതാത്തിറങ്ങിയത്. സാംസണ്‍ എന്ന് എഴുതിയ 9ാം നമ്പര്‍ ജേഴ്‌സിയാണ് സൂര്യ അണിഞ്ഞിരിക്കുന്നത്. ഇതോടെ ചിത്രം വൈറലാവുകയും ചെയ്തു. സഞ്ജു സാംസണിന്റെ ആരാധകരെല്ലാം സഞ്ജുവിന്റെ ജേഴ്‌സി അണിഞ്ഞുള്ള സൂര്യയുടെ ചിത്രം പങ്കുവെക്കുന്നുണ്ട്. സൂര്യകുമാര്‍ യാദവിനോട് നന്ദി പറയുകയാണ് സഞ്ജു ആരാധകര്‍. 'നന്ദി സൂര്യകുമാര്‍' എന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്.

സഞ്ജുവിനെ മൈതാനത്ത് കാണാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ അല്‍പ്പം ആശ്വാസം നല്‍കുന്നതാണ് ഈ ചിത്രമെന്നാണ് ചില ആരാധകര്‍ കുറിക്കുന്നത്. എന്നാല്‍ ചില ആരാധകര്‍ ഇത് സൂര്യയുടെ ബുദ്ധിപരമായ നീക്കമായാണ് വിലയിരുത്തുന്നത്. സഞ്ജുവിനെ തഴഞ്ഞ് സൂര്യകുമാറിനെ പരിഗണിച്ചതില്‍ വിമര്‍ശനം നേരിടേണ്ടി വരുമെന്ന് സൂര്യകുമാറിന് അറിയാമെന്നും ഇതില്‍ നിന്ന് തടിയൂരാനാണ് ഇത്തരമൊരു നീക്കം അദ്ദേഹം നടത്തിയതെന്നുമാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

സഞ്ജു സാംസണിനോട് ഇന്ത്യ കാട്ടുന്നത് അനീതിയാണ്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇടം നേടാന്‍ സഞ്ജുവിന്റെ മുന്നിലുള്ള ഏക വഴിയായിരുന്നു വിന്‍ഡീസ് പരമ്പര. എന്നാല്‍ പ്ലേയിങ് 11 ഉള്‍പ്പെടുത്താതെ പുറത്തിരുത്തുന്നതോടെ സഞ്ജുവിന്റെ മുന്നിലെ വഴി അടക്കുകയാണ് ചെയ്യുന്നത്. സഞ്ജു കളിച്ച് മികവുകാട്ടിയാല്‍ ഇഷാന്‍ കിഷനേയും സൂര്യകുമാര്‍ യാദവിനെയും പുറത്തിരുത്താന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവും.

അതുകൊണ്ടാണ് സഞ്ജുവിനെ തഴഞ്ഞ് മുംബൈ താരങ്ങളെ സംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നതെന്നാണ് ആരാധകരുടെ ആക്ഷേപം. ഏകദിനത്തില്‍ സഞ്ജുവിന് 66ന് മുകളില്‍ ശരാശരിയുണ്ട്. മധ്യനിരയിലും ഫിനിഷര്‍ റോളിലും സഞ്ജു തിളങ്ങിയിട്ടുണ്ട്. വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷനെക്കാള്‍ മികവ് സഞ്ജുവിനുണ്ട്. എന്നാല്‍ ഇഷാന്‍ മുംബൈ താരമാണ്. അതുകൊണ്ടുതന്നെ ഒന്നും ചെയ്തില്ലെങ്കിലും അവസരം ലഭിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ശേഷിക്കുന്ന മത്സരങ്ങളിലും സഞ്ജുവിനെ പുറത്തിരുത്തും. ആരാധക വിമര്‍ശനം രൂക്ഷമാവുമ്പോള്‍ വായടപ്പിക്കാന്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തും. പക്ഷെ കളിക്കാന്‍ അവസരം നല്‍കില്ല. ഏറെ നാളുകളായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ചെയ്യുന്നത് ഇതു തന്നെയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ടി20 ലോകകപ്പ് നടക്കാനിരിക്കുമ്പോള്‍ ഏകദിനത്തില്‍ അവസരം നല്‍കും. ഏകദിന ലോകകപ്പ് നടക്കാനിരിക്കുമ്പോള്‍ ടി20യില്‍ കളിപ്പിക്കും.

സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ സഞ്ജു ഏകദിന ലോകകപ്പ് കളിക്കുമെന്ന് പ്രതീക്ഷ വേണ്ടന്നുമാണ് ആരാധകര്‍ പറയുന്നത്. ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ ഒന്നിലെങ്കിലും സഞ്ജുവിന് അവസരം ലഭിക്കുമോയെന്നത് കണ്ടറിയാം.

പ്ലേയിങ് 11- ഇന്ത്യ- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍

വെസ്റ്റ് ഇന്‍ഡീസ്-ഷെയ് ഹോപ്പ് (c), കെയ്ല്‍ മെയേഴ്‌സ്, ബ്രണ്ടന്‍ കിങ്, അലിക് അതനാസെ, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റൊമാരിയോ ഷിഫേര്‍ഡ്, യാനിക് കാറിഹ്, റോവ്മാന്‍ പവല്‍, ഡൊമിനിക് ഡ്രേക്‌സ്, ജെയ്ഡന്‍ സീല്‍സ്, ഗുദാകേഷ് മോത്തി

Story first published: Thursday, July 27, 2023, 21:20 [IST]
Other articles published on Jul 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+