Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സൂര്യ മധ്യനിരയിലെ ഹീറോ തന്നെ, ഇന്ത്യയുടെ മറ്റാര്‍ക്കുമില്ലാത്ത റെക്കോര്‍ഡ്!

ഇന്ത്യക്കു മധ്യനിരയില്‍ ഏറ്റവും ആശ്രയിക്കാവുന്ന താരം താന്‍ തന്നെയാണെന്നു ഒരിക്കല്‍ക്കൂടി മികച്ച ഇന്നിങ്‌സിലൂടെ അടിവരയിട്ടിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ റണ്‍ചേസില്‍ ആറു വിക്കറ്റിന്റെ അനായാസ വിജയം നേടിയപ്പോള്‍ സൂര്യ പുറത്താവാതെ 34 റണ്‍സെടുത്തിരുന്നു. 36 ബോളില്‍ അഞ്ചു ബൗണ്ടറികളോടെയായിരുന്നു ഇത്. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ അരങ്ങേറ്റക്കാരന്‍ ദീപക് ഹൂഡയ്‌ക്കൊപ്പം 62 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും സൂര്യക്കു സാധിച്ചു.

1

സൂര്യയുടെ കരിയറിലെ അഞ്ചാമത്തെ മാത്രം ഏകദിനമായിരുന്നു ഇത്. വീണ്ടുമൊരു സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ അദ്ദേഹം ഇന്ത്യയുട മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡും തന്റെ പേരിലാക്കിയിരിക്കുകയാണ്. ഏകദിനത്തില്‍ ആദ്യം കളിച്ച അഞ്ചു മല്‍സരങ്ങളിലും 30 പ്ലസ് സ്‌കോര്‍ ചെയ്ത ആദ്യത്തെ ഇന്ത്യന്‍ താരമായി സൂര്യ മാറി. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ ഏകദിന അരങ്ങേറ്റം.

2

ഈ കളിയില്‍ പുറത്താവാതെ 31 റണ്‍സുമായിട്ടാണ് അദ്ദേഹം തുടങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരേ തന്നെയുള്ള അടുത്ത മല്‍സരത്തില്‍ സൂര്യ കരിയറിലെ ആദ്യ ഏകദിന ഫിഫ്റ്റിയും കുറിച്ചു. 53 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ശ്രീലങ്കയുമായുള്ള അടുത്ത കളിയില്‍ 40 റണ്‍സും സൂര്യ നേടി.

3

പിന്നീട് സൂര്യയെ ഏകദിനത്തില്‍ കണ്ടത് കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരുന്നു. കെഎല്‍ രാഹുലിനു കീഴിലായിരുന്നു ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര കളിച്ചത്. ആദ്യ രണ്ടു മല്‍സരങ്ങളിലും സൂര്യയെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. ഈ രണ്ടു കളികളിലും ഇന്ത്യ തോറ്റിരുന്നു. ഒടുവില്‍

4

അപ്രസക്തമായ മൂന്നാം ഏകദിനത്തില്‍ സൂര്യയെ ഇന്ത്യ ഇറക്കി. ഈ മല്‍സരത്തില്‍ റണ്‍ചേസില്‍ 39 റണ്‍സ് അദ്ദേഹം നേടി. പക്ഷെ വിജയത്തിന് തൊട്ടരികെ ഇന്ത് തോല്‍ക്കുകയായിരുന്നു. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തില്‍ വീണ്ടുമൊരു 30 പ്ലസ് സ്‌കോറുമായി സൂര്യ മിന്നിച്ചിരിക്കുകയാണ്.

ഇന്ത്യക്കു അനായാസ വിജയം

ഇന്ത്യക്കു അനായാസ വിജയം

ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അനായാസ വിജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 43.5 ഓവറില്‍ 176 റണ്‍സിനു ഇന്ത്യ എറിഞ്ഞൊതുക്കി. ജാസണ്‍ ഹോള്‍ഡറുടെയും (57) ഫാബിയന്‍ അലെന്റെയും (29) പ്രകടനമാണ് അവരുടെ മാനംകാത്തത്. ഒരു ഘട്ടത്തില്‍ വിന്‍ഡീസ് ഏഴിന് 79 റണ്‍സിലേക്കു തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ഹോള്‍ഡര്‍-അലെന്‍ ജോടി 78 റണ്‍സ് കൂട്ടിച്ചേര്‍ത്ത് അവരെ 150 കടക്കാന്‍ സഹായിക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി യുസ്വേന്ദ്ര ചാഹല്‍ നാലും വാഷിങ്ടണ്‍ സുന്ദര്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

6

മറുപടിയില്‍ വെറും 29 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തുകയും ചെയ്തു. 60 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. അദ്ദേഹം 51 ബോളില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. ഇഷാന്‍ കിഷന്‍ 28 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ വിരാട് കോലി (8), റിഷഭ് പന്ത് (11) എന്നിവര്‍ ഫ്‌ളോപ്പായി മാറി.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

വെസ്റ്റ് ഇന്‍ഡീസ്- ഷെയ് ഹോപ്പ്, ബ്രെന്‍ഡന്‍ കിങ്, ഷമാറ ബ്രൂക്ക്സ്, ഡാരെന്‍ ബ്രാവോ, നിക്കോളാസ് പൂരന്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ജാസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലെന്‍, അല്‍സാറി ജോസഫ്, കെമര്‍ റോച്ച്, അകീല്‍ ഹൊസെയ്ന്‍.

Story first published: Sunday, February 6, 2022, 23:58 [IST]
Other articles published on Feb 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+