For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: വെടിക്കെട്ട് ഇന്നിങ്‌സിന്റെ കാരണക്കാരന്‍ തിലക്! തുറന്നു പറഞ്ഞ് സൂര്യ

വെസ്റ്റ് ഇന്‍ഡീസുമായുള്ള നിര്‍ണായകമായ മൂന്നാമങ്കത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ മിന്നുന്ന വിജയം കൊയ്തപ്പോള്‍ ടീമിന്റെ ഹീറോയായത് സൂര്യകുമാര്‍ യാദവായിരുന്നു. കരീബിയന്‍ മണ്ണില്‍ ഇത്തവണ അദ്ദേഹം തന്റെ തനിനിറം പുറത്തെടുത്തപ്പോള്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്കു മറുപടിയില്ലായിരുന്നു. തന്റെ വെടിക്കെട്ട് ഇന്നിങ്‌സിനു പിന്നില്‍ ബാറ്റിങ് പങ്കാളിയായ തിലക് വര്‍മയ്ക്കും പങ്കുണ്ടെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സൂര്യ.

പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 160 റണ്‍സ് ചേസ് ചെയ്യവെ ഇന്ത്യക്കു നാലാമത്തെ ബോളില്‍ തന്നെ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായ ശേഷമായിരുന്നു മൂന്നാം നമ്പറില്‍ സൂര്യ ക്രീസിലെത്തിത്. അഞ്ചാം ഓവറില്‍ മറ്റൊരു ഓപ്പണറായ ശുഭ്മന്‍ ഗില്ലും (6) മടങ്ങിയതോടെ ഇന്ത്യ രണ്ടിനു 34ലേക്കു വീണു.

SURYAKUMAR YADAV

തുടര്‍ന്നാണ് തിലക് ക്രീസിലെത്തിയത്. മുംബൈ ഇന്ത്യന്‍സില്‍ കഴിഞ്ഞ രണ്ടു സീസണുകളില്‍ നിരവധി മല്‍സരങ്ങളില്‍ ഒരുമിച്ച് കളിച്ചിട്ടുള്ള തിലകിനൊപ്പം സൂര്യ മാച്ച് വിന്നിങ് കൂട്ടുകെട്ടുണ്ടാക്കി. 87 റണ്‍സാണ് ഇവര്‍ ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്.

13ാം ഓവറില്‍ ടീം സ്‌കോര്‍ 121ല്‍ വച്ച് സൂര്യ പുറത്താവുമ്പോഴേക്കും ഇന്ത്യ വിജയമുറപ്പാക്കിയിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിച്ചു കളിച്ച അദ്ദേഹം 44 ബോളില്‍ 83 റണ്‍സോടെ ടീമിന്റെ വിജമയുറപ്പിച്ച ശേഷമായിരുന്നു ക്രീസ് വിട്ടത്. 10 ഫോറും നാലു സിക്‌സറും സൂര്യയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

പവര്‍പ്ലേയില്‍ ബാറ്റിങിനായി ക്രീസിലേക്കു വന്നപ്പോള്‍ ഞാന്‍ ഞാനായി തന്നെ ഇരിക്കുകയെന്നത് വളരെ പ്രധാനമായിരുന്നു. ടീം മാനേജ്‌മെന്റും ഇക്കാര്യം തന്നെയായിരുന്നു പറഞ്ഞതെന്നും സൂര്യ വ്യക്തമാക്കി.

കളിക്കളത്തില്‍ 360 ഡിഗ്രിയിലുള്ള ബാറ്റിങിനു പിന്നിലെ രഹസ്യവും അദ്ദേഹം തുറന്നുപറഞ്ഞു. ഈ തരത്തിലുള്ള വ്യത്യസ്ത സ്‌ട്രോക്കുകള്‍ ഞാന്‍ ഒരുപാട് പരിശീലിക്കാറുണ്ട്. അതു ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

ഞാനും തിലകും ഏറെ സമയം ഒരുമിച്ച് ബാറ്റ് ചെയ്തു. ഞാന്‍ എങ്ങനെയാണ് ബാറ്റ് ചെയ്യുകയെന്നു തിലകിനും, അവന്റെ ശൈലി എനിക്കും പരസ്പരം അറിയാം. തിലക് ബാറ്റ് ചെയ്ത രീതി എനിക്കു വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. ക്രീസിന്റെ മറുഭാഗത്ത് അവന്‍ വളരെ മികച്ച ഇന്നിങ്‌സായിരുന്നു കാഴ്ചവച്ചതെന്നും സൂര്യ പുകഴ്ത്തി.

TILAK VARMA

ടി20യില്‍ ഇതുവരെ ഇന്ത്യന്‍ ടീം തുടര്‍ച്ചയായി മൂന്നു ടി20 മല്‍സരങ്ങളില്‍ തോറ്റിട്ടില്ലെന്ന കാര്യം എന്റെ മനസ്സിലൂടെ കടന്നു പോവുന്നുണ്ടായിരുന്നു. പക്ഷെ അതേസമയം തന്നെ ടീമിലെ ആരെങ്കിലുമൊരാള്‍ കൈകളുയര്‍ത്തി മുന്നോട്ടു വരികയും ജയിപ്പിക്കുകയും ചെയ്യണമെന്നു കഴിഞ്ഞ ദിവസം ടീം മീറ്റിങില്‍ ക്യാപ്റ്റന്‍ പറയുകയും ചെയ്തിരുന്നു.

എനിക്കു അതു സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സൂര്യ വ്യക്തമാക്കി. ടി20യില്‍ ഇന്ത്യക്കു വേണ്ടി 12ാം തവണയായിരുന്നു അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കൈക്കലാക്കിയത്. 15 അവാര്‍ഡുകളുമായി ഇനി വിരാട് കോലി മാത്രമേ ഇന്ത്യന്‍ താരങ്ങളില്‍ സൂര്യക്കു മുന്നിലുള്ളൂ.

ഈ മല്‍സരത്തില്‍ ബാറ്റിങില്‍ ചില റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരിലാക്കിയിരുന്നു. ടി20യില്‍ ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ നിന്നും 100 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ രണ്ടാമത്തെ താരമായാണ് സൂര്യ മാറിയത്. 49 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു നേട്ടം. നേരത്തേ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലും 49 ഇന്നിങ്‌സുകളിലായിരുന്നു സിക്‌സറില്‍ സെഞ്ച്വറി തികച്ചത്.

Story first published: Wednesday, August 9, 2023, 10:40 [IST]
Other articles published on Aug 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+