Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: വളരെ മോശമാണെന്നു അറിയാം, പക്ഷെ അതു ഞാന്‍ സമ്മതിക്കാം! വെളിപ്പെടുത്തി സൂര്യ

ടി20 ഫോര്‍മാറ്റില്‍ എത്ര മാത്രം അപകടകാരിയായ ബാറ്ററാണ് താനെന്നു അടിവരയിടുന്നതായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാമങ്കത്തില്‍ സൂര്യകുമാര്‍ യാദവിന്റെ അഴിഞ്ഞാട്ടം. വിന്‍ഡീസിന്റെ പേസ്, സ്പിന്‍ ആക്രമണങ്ങളെ നിര്‍ഭയമായി നേരിട്ട അദ്ദേഹം ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും അനായാസം ഷോട്ടുകള്‍ പായിക്കുകയും ചെയ്തിരുന്നു.

പക്ഷെ ഏകദിന ഫോര്‍മാറ്റില്‍ സൂര്യക്കു ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. ഇതേക്കുറിച്ച് അദ്ദേഹം തുറന്നു സമ്മതിക്കുകയും ചെയ്തിരിക്കുകയാണ്. മാത്രമല്ല ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും നല്‍കിയ ഉപദേശം സൂര്യ വെളിപ്പടുത്തുകയും ചെയ്തു.

SURYAKUMAR YADAV

സത്യസന്ധമായി പറയുകയാണെങ്കില്‍ ഏകദിന ഫോര്‍മാറ്റില്‍ എന്റെ ബാറ്റിങിലെ നമ്പറുകള്‍ വളരെ മോശം തന്നെയാണ്. അക്കാര്യം തുറന്നു സമ്മതിക്കുന്നതില്‍ എനിക്കു യാതൊരു ലജ്ജയുമില്ല. നമ്മള്‍ സത്യസന്ധതയെക്കുറിച്ച് സംസാരിക്കും, അങ്ങനെ തന്നെ ആയിരിക്കുകയും വേണം. പക്ഷെ നിങ്ങള്‍ക്കു എങ്ങനെ മെച്ചപ്പെടുത്താമെന്നതാണ് കൂടുതല്‍ പ്രധാനമെന്നും സൂര്യ വിശദമാക്കി.

നിങ്ങള്‍ അധികം കളിച്ചിട്ടില്ലാത്ത ഫോര്‍മാറ്റാണ് ഇതെന്നു രോഹിത്തും രാഹുല്‍ (ദ്രാവിഡ്) സാറും എന്നോടു പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഏകദിനത്തില്‍ കൂടുതലായി കളിക്കണമെന്നും അതേക്കുറിച്ച് ചിന്തിക്കണമെന്നും എന്നോടു ആവശ്യപ്പെട്ടു.

അവസാനത്തെ 10-15 ഓവറുകളിലാണ് നിങ്ങള്‍ ബാറ്റ് ചെയ്യുന്നതെങ്കില്‍ ടീമിനു വേണ്ടി എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നു ചിന്തിക്കണം. ഉത്തരവാദിത്വം എങ്ങനെ അവസരമാക്കി മാറ്റിയെടുക്കണമന്നത് ഇപ്പോള്‍ തന്റെ കൈകളിലാണെന്നും സ്‌കൈ പറഞ്ഞ.

ടി20യില്‍ ഇന്ത്യക്കു വേണ്ടി 49 ഇന്നിങ്‌സുകളില്‍ നിന്നും 45.64 ശരാശരിയോടെ 174.33 സ്‌ട്രൈക്ക് റേറ്റില്‍ 1780 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. മൂന്നു സെഞ്ച്വറികളും 14 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററുമാണ് അദ്ദേഹം.

SURYAKUMAR YADAV

പക്ഷെ ഏകദിനത്തില്‍ സൂര്യയുടെ ഇതുവരെയുള്ള പ്രകടനം ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. 24 ഇന്നിങ്‌സുകളില്‍ നിന്നും 24.33 ശരാശരിയില്‍ 511 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. വെറും രണ്ടു ഫിഫ്റ്റികളാണ് ഏകദിനത്തില്‍ സൂര്യക്കുള്ളത്.

ടി20 ഫോര്‍മാറ്റില്‍ ഞങ്ങള്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിക്കുന്നു. അതുകൊണ്ടു തന്നെ ഞാന്‍ അതുമായി പൂര്‍ണമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ഏകദിന ഫോര്‍മാറ്റ് ഞാന്‍ അധികം കളിക്കാത്തതാണ്. അതിനാല്‍ തന്നെ ഇതു ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന ഫോര്‍മാറ്റായി ഞാന്‍ കാണുകയും ചെയ്യുന്നു.

നിങ്ങള്‍ക്കു വളരെ വ്യത്യസ്തമായി ഏകദിനത്തില്‍ ബാറ്റ് ചെയ്യേണ്ടതായി വരും. വിക്കറ്റ് അല്‍പ്പം നേരത്തേ നഷ്ടപ്പെടുകയാണെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിലേതു പോലെ നിങ്ങള്‍ക്കു ബാറ്റ് ചെയ്യേണ്ടിവരും. അതിനു ശേഷം ഓരോ ബോളായി അവസാനത്തേക്കു പതിയ സ്‌ട്രൈക്ക് ഉയര്‍ത്തിക്കൊണ്ടു വരികയും വേണം. അത്തരമൊരു ഘട്ടത്തില്‍ ടി20യിലെ സമീപനമാണ് നിങ്ങള്‍ സ്വീകരിക്കേണ്ടത്.

അതുകൊണ്ടു തന്നെ ഈ ഫോര്‍മാറ്റിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് പറഞ്ഞുതന്നിട്ടുള്ള കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ കുറച്ചു സമയമെടുത്ത് കളിച്ച ശേഷം അവസാനത്തേക്കും എന്റെ ഗെയിം കളിക്കാനാണ് പരിശ്രമിക്കുന്നത്. എന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ ശ്രമിക്കുമെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, August 9, 2023, 14:12 [IST]
Other articles published on Aug 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+