Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: അവനെ പുറത്താക്കിയത് ഗില്‍!! പിന്തുണച്ചില്ല, ആഞ്ഞടിച്ച് മുന്‍ താരം; സംഭവമിങ്ങനെ

ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ പുറത്താവലില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ കുറ്റപ്പെടുത്തിയിരിക്കുയാണ് മുന്‍ താരവും ബാറ്റിങ് കോച്ചുമായ സഞ്ജയ് ബാംഗര്‍. ഗില്ലിന്റെ വലിയൊരു പിഴവ് കാരണമാണ് ജയ്‌സ്വാളിനു വിക്കറ്റ് ബലി കഴിക്കേണ്ടി വന്നതെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ജിയോ ഹോട്‌സറ്റാറില്‍ സംസാരിക്കുകയായിരുന്നു ബാംഗര്‍.

രണ്ടാംദിനം കളിയാരംഭിച്ച് രണ്ടാമത്തെ ഓവറില്‍ തന്നെയാണ് 175 റണ്‍സെടുത്തു നില്‍ക്കവെ ജയ്‌സ്വാളിന്റെ വിക്കറ്റ് വീഴുന്നത്. 258 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 22 ഫോറുകളുണ്ടായിരുന്നു.

JAISWAL

വിമര്‍ശിച്ച് ബാംഗര്‍

ബാറ്റിങ് പങ്കാളിയായ യശസ്വി ജയ്‌സ്വാളിനു ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലില്‍ നിന്നും മതിയായ പിന്തുണ ലഭിച്ചില്ലെന്നും ഇതാണ് റണ്ണൗട്ടിനു വഴിയൊരുക്കിയതെന്നുമാണ് സഞ്ജയ് ബാംഗറൂടെ വിലയിരുത്തല്‍.

യശസ്വി ജയ്‌സ്വാള്‍ ആ ഡ്രൈവ് കളിച്ച ശേഷം ശുഭ്മന്‍ ഗില്‍ ബോളിലേക്കു നോക്കുന്നു, അതിനു ശേഷം നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ നിന്നും ഓടാന്‍ തുടങ്ങിയ ശേഷം പെട്ടെുന്നു നോ പറയുന്നു. ജയ്‌സ്വാള്‍ അടിച്ച ആ ഷോട്ടിന്റെ വേഗതയെ കുറിച്ചാവും ഗില്‍ അപ്പോള്‍ ചിന്തിച്ചിട്ടുണ്ടാവുക.

സ്‌ട്രൈക്കറായ ജയ്‌സ്വാളിന്റേതായിരുന്നു ആ കോള്‍. ഗില്‍ അതിനെ പിന്തുണയ്‌ക്കേണ്ടത് ആവശ്യമായിരുന്നു. കാരണം ബോള്‍ നോക്കിയ ശേഷം ജയ്‌സ്വാള്‍ സ്വന്തം ക്രീസില്‍ നിന്നും ഏറെ മുന്നിലേക്കു കയറി വന്നിരുന്നു. ഒരുപാട് ദൂരം അവന്‍ അപ്പോഴേക്കും കവര്‍ ചെയ്തു കഴിഞ്ഞിരുന്നതായും ബാംഗര്‍ വിശദമാക്കി.

ജയ്‌സ്വാളിന്റെ പുറത്താവല്‍

ഫാസ്റ്റ് ബൗളര്‍ ജയ്ഡന്‍ സീല്‍സെറിഞ്ഞ രണ്ടാംദിനത്തിലെ ആദ്യത്തെ ഓവറില്‍ തന്നെയാണ് യശസ്വി ജയ്‌സ്വാളിന്റെ പുറത്താവല്‍. താരത്തിന്റെ ഡബിള്‍ സെഞ്ച്വറി കാത്തിരുന്ന ആരാധകരും ഇന്ത്യന്‍ ഡ്രസിങ് റൂമുമെല്ലാം ഒരുപോലെ ഞെട്ടിയ നിമിഷമായിരുന്നു അത്. കാരണം വിക്കറ്റ് വീഴാനുള്ള ഒരു സാഹചര്യവും അപ്പോഴുണ്ടായിരുന്നില്ല.

SHUBMAN GILL

ഓവറിലെ രണ്ടാമത്തെ ബോള്‍ ജയ്‌സ്വാള്‍ മിഡ് ഓഫിലേക്കു ഡ്രൈവു ചെയ്തു. ബോള്‍ കണ്ടു കൊണ്ടു ത്‌ന്നെ നോണ്‍ സ്‌ട്രൈക്കറായ ശുഭ്മന്‍ ഗില്ലിനെ സിംഗിളിനായി കോള്‍ ചെയ്ത് ജയ്‌സ്വാള്‍ ഓടിത്തുടങ്ങി. പക്ഷെ ഗില്‍ ആ കോളിനു പ്രതികരിക്കാതെ അവിടെ നിന്നു.

ഇതിനിടെ ബോള്‍ പിടിച്ചെടുത്ത ടാഗെനരെയ്ന്‍ ചന്ദര്‍പോള്‍ സ്ചട്രൈക്കറുടെ എന്‍ഡിലേക്കു ത്രോയും ചെയ്തു. ക്രീസിന്റെ പകുതിയിലേറെ ഓടിയ ശേഷം ജയ്‌സ്വാള്‍ ഉടന്‍ തിരിഞ്ഞ് സ്വന്തം ക്രീസിലേക്കും ഓടി. പക്ഷെ അപ്പോഴേക്കും ത്രോ പിടിച്ചെടുത്ത് കീപ്പര്‍ ടെവിന്‍ ഇംലാക്ക് സ്റ്റംപിങും നടത്തിക്കഴിഞ്ഞിരുന്നു. ഞെട്ടലിലും നിരാശയിലും നിന്ന ജയ്‌സ്വാള്‍ തന്റെ രോഷം ഗില്ലിനോടു പ്രകടിപ്പിച്ചാണ് ക്രീസ് വിട്ടത്.

അതേസമയം, അഞ്ചു വിക്കറ്റിനു 518 റണ്‍സെന് കൂറ്റന്‍ ടോട്ടല്‍ പടത്തുയര്‍ത്തിയ ശേഷം ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരിക്കുകയാണ്. ജയ്‌സ്വാളിനെ കൂടാതെ ഗില്ലും (129*) ഇന്ത്യക്കു വേണ്ടി സെഞ്ച്വറിയോടെ കസറി. ആദ്യദിനം സായ് സുദര്‍ശനും (87) ടീമിനായി മികച്ച ഇന്നിങ്‌സ് കാഴ്ചവച്ചിരുന്നു.

Story first published: Saturday, October 11, 2025, 16:16 [IST]
Other articles published on Oct 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+