For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഇഷാനെ എന്തിന് പുറത്താക്കി? ഒഴിവാക്കേണ്ടിയിരുന്നത് അവനെ! ഫാന്‍സിന് രോഷം

വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നാം ടി20 മല്‍സരത്തില്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനെ തഴഞ്ഞ ഇന്ത്യന്‍ തീരുമാനത്തിനെതിരേ ആരാധകരോഷം. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യയിറങ്ങിയത്. ഇഷാനെയും രവി ബിഷ്‌നോയിയെയും ഒഴിവാക്കിയ ഇന്ത്യ പകരം യശസ്വി ജയ്‌സ്വാളിനെയും കുല്‍ദീപ് യാദവിനെയും കളിപ്പിക്കുകയായിരുന്നു. ജയ്‌സ്വാളിന്റെ ടി20 അരങ്ങേറ്റം കൂടിയാണിത്.

ആദ്യ രണ്ടു ടി20കളിലും ഇഷാന്‍- ഗില്‍ ജോടി ഓപ്പണിങില്‍ ക്ലിക്കായിരുന്നില്ല. ട്രിനിഡാഡിലെ ആദ്യ മല്‍സരത്തില്‍ ഇഷാന്‍ ആറും ഗില്‍ മൂന്നു റണ്‍സിനും പുറത്താവുകയായിരുന്നു. രണ്ടാം ടി20യില്‍ ഗില്ലിനു നേടാനായത് ഏഴു റണ്‍സ് മാത്രമാണ്. ഇഷാനാവട്ടെ 23 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടക്കം 27 റണ്‍സോടെ മടങ്ങുകയും ചെയ്തു.

ISHAN KISHAN

ഗില്ലിനേക്കാള്‍ കൂടുതല്‍ റണ്‍സ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ നേടിയിട്ടും എന്തുകൊണ്ടാണ് ഇഷാനെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയതെന്നാണ് ആരാധകരുടെ ചോദ്യം. നേരത്തേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ എല്ലാ കളിയിലും ഫിഫ്റ്റി പ്ലസ് നേടിയ ഇഷാന്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ടെസ്റ്റ് പരമ്പരയില്‍ അവസാനമായി കളിച്ച ഇന്നിങ്‌സിലും താരത്തിനു ഫിഫ്റ്റിയുണ്ടായിരുന്നു.

വളരെ മോശം തീരുമാനമാണ് ഇന്ത്യന്‍ ടീം ഈ കളിയിലെടുത്തിരിക്കുന്നത്. എന്തുകൊണ്ടാണ് ഇഷാന്‍ കിഷനെ ഒഴിവാക്കിയത്? പരമ്പരയില്‍ അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. ഇതെങ്ങനെ ശരിയാവും? റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ പുറത്തും റണ്ണില്ലാത്ത ശുഭ്മന്‍ ഗില്‍ ടീമിന് അകത്തുമെന്നും ആരാധകര്‍ ആഞ്ഞടിച്ചു.

ഓവര്‍ റേറ്റഡ് താരമായ ശുഭ്മന്‍ ഗില്ലിനു പകരം ഇഷാന്‍ കിഷനെ പ്ലെയിങ് ഇലവനില്‍ നിന്നും ഇന്ത്യ പുറത്താക്കിയിരിക്കുകയാണ്. ടീം മാനേജ്‌മെന്റിന്റേത് വളര മോശം തീരുമാനമാണെന്നു പറയേണ്ടി വരും. രണ്ടു മോശം മല്‍സരങ്ങളുടെ പേരില്‍ ഇഷാന്‍ കിഷനെ ഇന്ത്യ ഒഴിവാക്കിയിരിക്കുകയാണ്. ഇതു തീര്‍ച്ചയായും അനീതിയാണെന്നും ആരാധകര്‍ പറയുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ-ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.

വെസ്റ്റ് ഇന്‍ഡീസ്- കൈല്‍ മയേഴ്‌സ്, ബ്രെന്‍ഡന്‍ കിങ്, ജോണ്‍സന്‍ ചാള്‍സ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), റോവ്‌മെന്‍ പവെല്‍ (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോസ്റ്റണ്‍ ചേസ്, റൊമാരിയോ ഷെപ്പേര്‍ഡ്, അക്കീല്‍ ഹുസെയ്ന്‍, അല്‍സാറി ജോസഫ്, ഒബെഡ് മക്കോയ്.

Story first published: Tuesday, August 8, 2023, 20:39 [IST]
Other articles published on Aug 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+