Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഗില്ലിന് അസൂയ!! ജയ്‌സ്വാളിന്റെ ഡബിള്‍ സെഞ്ച്വറി തടഞ്ഞു? ആരാധകരോഷം

ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയസ്വാളിന്റെ നിര്‍ഭാഗ്യകരമായ റണ്ണൗട്ടില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിനു വിമര്‍ശനം. അര്‍ഹിച്ച ഡബിള്‍ സെഞ്ച്വറി ജയ്‌സ്വാളിനു ലഭിക്കാതെ പോയതില്‍ താരത്തിന്റെ ആരാധകര്‍ ഒട്ടും ഹാപ്പിയല്ല. സോഷ്യല്‍ മീഡിയയില്‍ അവര്‍ ഗില്ലിനെതിരേ വാളെടുത്തിരിക്കുകയാണ്.

രണ്ടാദിനം കളിയാരംഭിച്ച് രണ്ടാം ഓവറില്‍ തന്നെ ജയ്‌സ്വാളിനു ക്രീസ് വിടേണ്ടി വരികയായിരുന്നു. 175 റണ്‍സാണ് താരത്തിനു നേടാനായത്. 258 ബോളുകള്‍ നേരിട്ട ജയ്‌സ്വാളിന്റെ ഇന്നിങ്‌സില്‍ 22 ഫോറുകളുള്‍പ്പെട്ടിരുന്നു. ടാഗെനരെയ്ന്‍ച ചന്ദര്‍പോളിന്റെ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംലാക്കാണ് അദ്ദേഹത്തിന്റെ ഗംഭീര ഇന്നിങ്‌സിനു തിരശീലയിട്ടത്.

JAISWAL RUNOUT

പുറത്താവല്‍ ഇങ്ങനെ

രണ്ടാംദിനത്തിലെ രണ്ടാം ഓവര്‍ ബൗള്‍ ചെയ്തത് പേസര്‍ ജയ്ഡന്‍ സീല്‍സാണ്. 175 റണ്‍സുമായി യശസ്വി ജയ്‌സ്വാളും 25 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലുമായിരുന്നു ക്രീസില്‍. ജയ്‌സ്വാളാണ് ഈ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത്. ആദ്യ ബോളില്‍ റണ്ണൊന്നുമില്ല. അടുത്ത ബോളിലായിരുന്നു ആ ദുരന്തം സംഭവിച്ചത്.

ഫുള്‍ ലെങ്ത്ത് ബോള്‍ മിഡ് ഓഫിലേക്കു ഡ്രൈവ് ചെയ്തതിനു പിന്നാലെ ജയ്‌സ്വാള്‍ സിംഗിളിനായി കുതിക്കുകയും ചെയ്തു. റിസ്‌ക്കി സിംഗിളായിരുന്നെങ്കിലും കോള്‍ അദ്ദേഹത്തിന്റേതായിരുന്നു. പക്ഷെ ഗില്‍ ഈ സിംഗിളിനോടു താല്‍പ്പര്യം കാണിച്ചില്ല. കാരണം അവിടെ ഫീല്‍ഡറുണ്ടെന്നതു അദ്ദേഹം കണ്ടിരുന്നു. പക്ഷെ ജയ്‌സ്വാള്‍ അപ്പോഴേക്കും ക്രീസിന്റെ പകുതിയിലേറെ എത്തിക്കഴിഞ്ഞിരുന്നു.

ഇതിനിടെ ബോള്‍ ഫീല്‍ഡറായ ടാഗെനരെയ്ന്‍ ചന്ദര്‍പോളിന്റെ കൈകളിലെത്തിയിരുന്നു. അബദ്ധം മനസ്സിലാക്കിയ ജയ്‌സ്വാള്‍ പെട്ടെന്നു മറുഭാഗത്തു തിരികെ ഓടിയെങ്കിലും ഫലമുണ്ടായില്ല. ബോള്‍ പിടിച്ചെടുത്ത കീപ്പര്‍ ടെവിന്‍ ഇംലാക്ക് പൊടുന്നനെ സ്റ്റംപിങും നടത്തി. ഈ സമയത്തു ജയ്‌സ്വാള്‍ ചിത്രത്തില്‍ പോലുമില്ലായിരുന്നു. റണ്ണൗട്ടില്‍ ജയ്‌സ്വാളും ഇന്ത്യന്‍ ആരാധകരും സ്തബ്ധരായ നിമിഷമായിരുന്നു ഇത്.

റണ്ണൗട്ടില്‍ അതൃപ്തനായ ജയ്‌സ്വാള്‍ എന്തുകൊണ്ട് സിംഗിളിനായുള്ള തന്റെ കോള്‍ നിരസിച്ചുവെന്നും ചോദിച്ചതു കാണാമായിരുന്നു. തിരികെ ഗില്ലും പലതും പറയുന്നുണ്ടായിരുന്നു. ഒടുവില്‍ തീര്‍ത്തും നിരാശനായി ജയ്‌സ്വാളിനു ക്രീസ് വിടേണ്ടിയും വന്നു.

ഗില്ലിനു വിമര്‍ശന

യശസ്വി ജയ്‌സ്വാളിന്റെ റണ്ണൗട്ടില്‍ ഒരു വിഭാഗം ആരാധകര്‍ കുറ്റപ്പെടുത്തുന്നത് ശുഭ്മന്‍ ഗില്ലിനെയാണ്. ജയ്‌സ്വാളിന്റെ കോളിനോടു ഗില്‍ പ്രതികരിച്ചില്ലെന്നും അങ്ങനെ ചെയ്തിരുന്നെങ്കില്‍ വിന്‍ഡീസിനു ആ വിക്കറ്റ് ദാനം ചെയ്യേണ്ടി വരുമായിരുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

JAISWAL RUNOUT

ശുഭ്മന്‍ ഗില്‍ വളരെ അസൂയാലുവായ ക്രിക്കറ്ററാണ്. യശസ്വി ജയ്‌സ്വാളിന്റെ ഡബിള്‍ സെഞ്ച്വറി നിഷേധിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം മനപ്പൂര്‍വ്വം ഓടാതിരുന്നത്. നേരത്തേ ഒരു ടി20യില്‍ അന്നത്തെ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മയെയും ഗില്‍ ഈ തരത്തില്‍ റണ്ണൗട്ടാക്കിയത് നമ്മള്‍ കണ്ടതാണ്. രോഹിത്തില്‍ നിന്നും ഏറെ ശകാരവും അദ്ദേഹം അന്നു നേരിട്ടു.

വളരെയധികം അരക്ഷിതത്വമുള്ള ക്രിക്കറ്റരാണ് ശുഭ്മന്‍ ഗില്‍. യശസ്വി ജയ്‌സ്വാളിനെ റണ്ണൗട്ടാക്കിയതിലൂടെ അതു വീണ്ടും തെളിഞ്ഞിരിക്കുകയാണ്. സിംഗിളെടുക്കാമെന്ന് കോളെടുത്തത് ജയ്‌സ്വാളാണ്. പക്ഷെ അതു വിശ്വസിക്കാതെ ബോള്‍ എവിടേക്കാണ് പോവുന്നതെന്നു നോക്കി നില്‍ക്കുകയാണ് ഗില്‍ ചെയ്തത്. ജയ്‌സ്വാളിനെ അദ്ദേഹം വിശ്വസിച്ചിരുന്നെങ്കില്‍ ഈ റണ്ണൗട്ട് സംഭവിക്കുകയും ചെയ്യില്ലായിരുന്നു.

ഇനിയും എത്ര പേരെ ശുഭ്മന്‍ ഗില്‍ ഈ തരത്തില്‍ റണ്ണൗട്ടക്കും? വളരെ സ്വാര്‍ഥനായ ക്രിക്കറ്ററാണ് അദ്ദേഹം. സ്വന്തം താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി മാത്രമാണ് ഗില്‍ കളിക്കാറുള്ളത്. മറ്റുള്ളവയ്‌ക്കെല്ലാം രണ്ടാം സ്ഥാനം മാത്രമേയുള്ളൂ- എന്നിങ്ങനെയാണ് ഗില്ലിനെതിരേയുള്ള സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Saturday, October 11, 2025, 10:47 [IST]
Other articles published on Oct 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+