Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: മൂന്നാം നമ്പര്‍ ചോദിച്ചുവാങ്ങി, ഫ്‌ളോപ്പായി ശുബ്മാന്‍ ഗില്‍! പരിഹസിച്ച് ആരാധകര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ സര്‍വാധിപത്യം തുടരുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയരെ 150 റണ്‍സില്‍ ചുരുട്ടിക്കൂട്ടിയ ഇന്ത്യ ബാറ്റിങ്ങിലും കസറുകയാണ്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 312 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 162 റണ്‍സിന്റെ ലീഡും ഇന്ത്യക്കുണ്ട്. എട്ട് വിക്കറ്റുകള്‍ കൈയിലിരിക്കെ കൂറ്റന്‍ ലീഡ് ഇന്ത്യ നേടുമെന്നുറപ്പാണ്. ദുര്‍ബലരായ വെസ്റ്റ് ഇന്‍ഡീസിന് ഒരു തരത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താനാവുന്നില്ല.

യശ്വസി ജയ്‌സ്വാള്‍ (143*) രോഹിത് ശര്‍മ (103) എന്നിവര്‍ സെഞ്ച്വറിയോടെ മിന്നിച്ചതാണ് ഇന്ത്യക്ക് കരുത്തായത്. എന്നാല്‍ മൂന്നാം നമ്പര്‍ ചോദിച്ചുവാങ്ങിയ ശുബ്മാന്‍ ഗില്ലിന് പിഴച്ചു. 11 പന്ത് നേരിട്ട് വെറും 6 റണ്‍സുമായാണ് ഗില്‍ പുറത്തായത്. ഒരു ബൗണ്ടറി മാത്രമാണ് അദ്ദേഹം നേടിയത്. ചേതേശ്വര്‍ പുജാരക്ക് പകരക്കാരനായെത്തിയ ഗില്ലിന് മൂന്നാം നമ്പറില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. അതേ സമയം ഓപ്പണിങ്ങില്‍ ജയ്‌സ്വാള്‍ മിന്നിക്കുകയും ചെയ്തു.

ഇപ്പോഴിതാ ശുബ്മാന്‍ ഗില്‍ ഫ്‌ളോപ്പായതോടെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. ഐപിഎല്ലില്‍ മാത്രമാണ് ഗില്ലിന് മികവെന്നും വിദേശ പര്യടനങ്ങളില്‍ ഗില്‍ പൂച്ചയാണെന്നുമാണ് ആരാധകര്‍ ട്രോളുന്നത്. ടെസ്റ്റില്‍ മൂന്നാം നമ്പറെന്നത് വളരെ പ്രയാസമുള്ളതാണ്. രാഹുല്‍ ദ്രാവിഡും ചേതേശ്വര്‍ പുജാരയും ഏറെ നാള്‍ ഈ റോളില്‍ തിളങ്ങിയിരുന്നു. മോശം ഫോമിനെത്തുടര്‍ന്ന് പുജാരയെ ഇന്ത്യ തഴഞ്ഞതോടെയാണ് ഗില്ലിന് അവസരം ലഭിക്കുന്നത്.

ഓപ്പണിങ്ങില്‍ ശോഭിച്ചിരുന്ന ഗില്‍ മൂന്നാം നമ്പര്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡിനോട് ചോദിച്ചുവാങ്ങുകയായിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ മൂന്നാം നമ്പറില്‍ പ്രതീക്ഷക്കൊത്തുയരാന്‍ ഗില്ലിനായില്ല. ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം മികവുകാട്ടിയപ്പോഴാണ് ഗില്‍ ഫ്‌ളോപ്പായത്. വിന്‍ഡീസിന്റെ ബൗളിങ് നിര ദുര്‍ബലമായിട്ടും ഗില്ലിന് ഒന്നും ചെയ്യാനായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

Yashasvi Jaiswal

ശുബ്മാന്‍ ചോദിച്ചുവാങ്ങിയ തിരിച്ചടിയാണിതെന്നാണ് ആരാധകര്‍ പറയുന്നത്. ഓപ്പണിങ്ങിലാണ് ഗില്‍ മികവുകാട്ടിയിരുന്നത്. സമീപകാല മത്സരങ്ങളിലെല്ലാം ഓപ്പണര്‍ റോളിലാണ് ശുബ്മാന്‍ തിളങ്ങിയത്. എന്നാല്‍ പെട്ടെന്ന് മൂന്നാം നമ്പറില്‍ ബാറ്റുചെയ്യാന്‍ തീരുമാനിച്ചത് മണ്ടന്‍ തീരുമാനമാണ്. ചേതേശ്വര്‍ പുജാര ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ സാധ്യതയുണ്ട്. യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ്ങില്‍ മികവ് തുടര്‍ന്നാല്‍ തഴയുക പ്രയാസമാവും.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യക്ക് ലഭിച്ച ഇടം കൈയന്‍ ഓപ്പണറാണ് ജയ്‌സ്വാള്‍. മൂന്ന് ഫോര്‍മാറ്റിലും ഓപ്പണര്‍ റോളില്‍ തിളങ്ങാന്‍ ജയ്‌സ്വാളിന് മികവുണ്ട്. അതുകൊണ്ടുതന്നെ പുജാര മടങ്ങിയെത്തിയാല്‍ ശുബ്മാന്‍ എവിടെ കളിക്കുമെന്നതാണ് ചോദ്യം? മധ്യനിരയിലേക്കിറങ്ങിയാല്‍ ഓപ്പണിങ്ങിലെ അതേ മികവ് കാട്ടാന്‍ ചിലപ്പോള്‍ ഗില്ലിന് സാധിക്കാതെ വരും. അങ്ങനെ വന്നാല്‍ ശുബ്മാന്റെ കരിയറിലത് വലിയ തിരിച്ചടിയായി മാറിയേക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ശുബ്മാന്‍ ഗില്ലും രോഹിത്തും വലം കൈയന്‍മാരാണ്. അതുകൊണ്ടുതന്നെ ഇടം കൈയന്‍ ഓപ്പണറെ കിട്ടിയാല്‍ ഇന്ത്യ സ്വാഭാവികമായും ആ താരത്തെ പിന്തുണക്കും. അങ്ങനെ വന്നാല്‍ ഗില്ലിന് പണിയാവുമെന്നുറപ്പ്. കെ എല്‍ രാഹുലിന് സംഭവിച്ചത് ശുബ്മാന്‍ ഗില്ലിനും സംഭവിക്കാന്‍ സാധ്യതയുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഓപ്പണറാവാത്ത പക്ഷം ഓപ്പണര്‍ റോളില്‍ സ്ഥാനമുറപ്പിക്കാന്‍ ഗില്ലിന് പ്രയാസമായിരിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്നിങ്‌സ് ജയത്തിലേക്കെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. മൂന്നാം ദിനവും തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെക്കുകയും 300ന് മുകളിലേക്ക് ലീഡുയര്‍ത്തുകയും ചെയ്താല്‍ വിന്‍ഡീസിനെ എറിഞ്ഞൊതുക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കും. പിച്ചില്‍ സ്പിന്നിന് നല്ല മുന്‍തൂക്കമുണ്ട്. അതുകൊണ്ടുതന്നെ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും മികവ് തുടര്‍ന്നേക്കും. അങ്ങനെ വന്നാല്‍ ഇന്ത്യ വലിയ വിജയത്തിലേക്കെത്താനാണ് സാധ്യത കൂടുതല്‍.

Story first published: Friday, July 14, 2023, 10:24 [IST]
Other articles published on Jul 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+