For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ബാബറിന്റെ ലോക റെക്കോര്‍ഡ് പഴങ്കഥ! ഇനിയത് ഗില്ലിനു സ്വന്തം, ചരിത്രനേട്ടം

വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ഏകദിനത്തില്‍ നാണംകെട്ട പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഒരു കാര്യത്തില്‍ ടീം ഇന്ത്യക്കു അഭിമാനിക്കാം. ഈ മല്‍സരത്തില്‍ പുതിയ ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍. കളിയില്‍ ഇഷാന്‍ കിഷനോടൊപ്പം ഓപ്പണ്‍ ചെയ്ത അദ്ദേഹത്തിനു 34 റണ്‍സാണ് നേടാനായത്.

49 ബോളുകള്‍ നേരിട്ട ഗില്‍ അഞ്ചു ഫോറുകളടിച്ചു. പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ ഗില്ലിനു ഇതു മതിയായിരുന്നു. ഏകദിന കരിയറില്‍ ആദ്യത്തെ 26 ഇന്നിങ്‌സുകളില്‍ നിന്നും ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരമായി അദ്ദേഹം മാറിയിരിക്കുകയാണ്.

SHUBMAN GILL

26 മല്‍സങ്ങളില്‍ നിന്നും 1352 റണ്‍സുമായാണ് ഗില്‍ പുതിയ ലോക റെക്കോര്‍ഡിന് അവകാശിയായിരിക്കുന്നത്. നേരത്തേ ഇത്രയും ഇന്നിങ്‌സുകളില്‍ നിന്നും 1322 റണ്‍സുമായി ബാബറായിരുന്നു തലപ്പത്ത്. വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ 30 പ്ലസ് സ്‌കോര്‍ ചെയ്തതോടെ അദ്ദേഹത്തെ ഗില്‍ പിന്തള്ളുകയായിരുന്നു.

ആദ്യത്തെ 26 ഏകദിന ഇന്നിങ്‌സുകളില്‍ നിന്നും ഏറ്റവുമധികം റണ്ണെടുത്ത താരങ്ങളുടെ ലിസ്‌റ്റെടുത്താല്‍ ടോപ്പ് ഫൈവിലുള്ള ഒരേയൊരു ഇന്ത്യന്‍ താരവും ഗില്ലാണ്. ഗില്‍, ബാബര്‍ എന്നിവര്‍ക്കു ശേഷം എലൈറ്റ് ക്ലബ്ബിലെ മറ്റുള്ളവര്‍ ഇംഗ്ലണ്ടിന്റെ മുന്‍ താരം ജൊനാതന്‍ ട്രോട്ട് (1303), പാകിസ്താന്‍ ഓപ്പണര്‍ ഫഖര്‍ സമാന്‍ (1275), സൗത്താഫ്രിക്കയുടെ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (1267) എന്നിവരാണ്.

വിന്‍ഡീസുമായുള്ള മല്‍സരത്തില്‍ ലോക റെക്കോര്‍ഡിനൊപ്പം മറ്റൊരു നാഴികക്കല്ലും ഗില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി 2500 റണ്‍സെന്ന നാഴികക്കല്ലാണ് അദ്ദേഹം പിന്നിട്ടത്. മൂന്നു ഫോര്‍മാറ്റുകളിലുമായി 65 ഇന്നിങ്‌സുകളില്‍ നിന്നും ഗില്‍ സ്‌കോര്‍ ചെയ്തത് 2520 റണ്‍സാണ്.

ജൂനിയര്‍ ക്രിക്കറ്റിലെ മിന്നുന്ന പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ടീമിലേക്കു വന്ന ഗില്‍ വളരെ വേഗത്തിലാണ് തന്റേതായ സ്ഥാനം ഇടം നേടിയെടുത്തത്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകവുമാണ് അദ്ദേഹം. എല്ലാ ഫോര്‍മാറ്റുകളിലും മൂന്നക്കം തികയ്ക്കാനും ഗില്ലിനായിട്ടുണ്ട്.

SHUBMAN GILL

ടെസ്റ്റിലും ടി20യിലും സെഞ്ച്വറിയും ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും അദ്ദേഹം കുറിച്ചു കഴിഞ്ഞു. ഏകദിനത്തില്‍ 61.45 എന്ന തകര്‍പ്പന്‍ ശരാശരിയിലാണ് ഗില്‍ 1352 റണ്‍സ് നേടിയിരിക്കുന്നത്. നാലു സെഞ്ച്വറിയും ഒരു ഡബിള്‍ സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കമാണിത്.

അതേസമയം, രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോടു ആറു വിക്കറ്റിന്റെ വന്‍ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ നന്നായി തുടങ്ങിയെങ്കിലും 91 റണ്‍സിനിടെ 10 വിക്കറ്റുകളും കളഞ്ഞു കുളിക്കുകയായിരുന്നു.

40.5 ഓവറില്‍ വെറും 181 റണ്‍സിനു ഇന്ത്യ കൂടാരത്തില്‍ തിരികെയെത്തി. ഇഷാന്‍ കിഷന്റെ (55) ഫിഫ്റ്റിയും ഗില്ലിന്റെ (34) ഇന്നിങ്‌സുമാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ആറാം നമ്പറില്‍ ഇറങ്ങിയ സൂര്യകുമാര്‍ യാദവ് 24 റണ്‍സും നേടി.

മറുപടി ബാറ്റിങില്‍ വിന്‍ഡീസ് കാര്യമായി വിയര്‍ക്കാതെ തന്നെ ലക്ഷ്യത്തിലെത്തി. 36.4 ഓവറില്‍ നാലു വിക്കറ്റിനു അവര്‍ വിജയറണ്‍സ് കുറിക്കുകയായിരുന്നു. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ഷെയ് ഹോപ്പ് 63 റണ്‍സുമായി പുറത്താവാതെ നിന്നു. 80 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറും ഹോപ്പിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കെയ്‌സി കാര്‍ട്ടി പുറത്താവാതെ 48 റണ്‍സും കൈല്‍ മയേഴ്‌സ് 36 റണ്‍സും നേടി.

Story first published: Sunday, July 30, 2023, 10:21 [IST]
Other articles published on Jul 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+