For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ചരിത്രം വഴിമാറി, ഗില്ലിന് ലോക റെക്കോര്‍ഡ്! പാക് താരം ഇനി പിന്നില്‍; മറ്റൊരു നേട്ടവും

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം താന്‍ തന്നെയാണെന്നു ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് യുവ താരം ശുഭ്മന്‍ ഗില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ വമ്പന്‍ ജയം കൊയ്തപ്പോള്‍ ഇതിനു ചുക്കാന്‍ പിടിച്ചത് ഗില്ലായിരുന്നു. 85 റണ്‍സ് അടിച്ചെടുത്ത അദ്ദേഹമായിരുന്നു കളിയിലെ ഹീറോ. 91 ബോളുകള്‍ നേരിട്ട ഗില്ലിന്റെ ഇന്നിങ്‌സില്‍ 11 ഫോറുകളുണ്ടായിരുന്നു.

ഈ പ്രകടനത്തോടെ പുതിയൊരു ലോക റെക്കോര്‍ഡിനും അദ്ദേഹം അവകാശിയായിരിക്കുകയാണ്. പാകിസ്താന്‍ താരം ഇമാമുള്‍ ഹഖിനെ പിന്തള്ളിയാണ് ഗില്‍ ചരിത്രം കുറിച്ചിരിക്കുന്നത്. ഏകദിനത്തില്‍ ആദ്യത്തെ 27 ഇന്നിങ്‌സുകളില്‍ നിന്നും ഏറ്റവുമധികം റണ്ണെടുത്ത താരമെന്ന ലോക റെക്കോര്‍ഡാണ് ഇന്ത്യന്‍ യുവ ഓപ്പണര്‍ സ്വന്തം പേരിലാക്കിയത്.

SHUBMAN GILL

1381 റണ്‍സുമായി നേരത്തേ ഇമാമിന്റെ പേരിലായിരുന്നു ലോക റെക്കോര്‍ഡ്. ഇതാണ് ഗില്‍ പഴങ്കഥയാക്കിയത്. 1437 റണ്‍സാണ് ഇന്ത്യന്‍ താരത്തിന്റെ സമ്പാദ്യം. ഈ ലിസ്റ്റില്‍ ആദ്യത്തെ എട്ടു സ്ഥാനങ്ങളിലുള്ളവരെയെടുത്താല്‍ ഇന്ത്യയുടെ ഒരേയൊരു താരവും ഗില്ലാണ്.

സൗത്താഫ്രിക്കയുടെ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (1353 റണ്‍സ്), നെതര്‍ലാന്‍ഡ്‌സിന്റെ മുന്‍ താരം റയാന്‍ ടെന്‍ ഡുഷാറ്റെ (353), മുന്‍ ഇംഗ്ലീഷ് താരം ജൊനാതന്‍ ട്രോട്ട് (1342), പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം (1330), സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംല (1326), പാകിസ്‌കാന്‍ ഓപ്പണര്‍ ഫഖര്‍ സമാന്‍ (1300) എന്നിവരാണ് ലിസ്റ്റിലെ മറ്റു താരങ്ങള്‍.

ഏകദിനത്തില്‍ അവസാനമായി കളിച്ച 10 ഇന്നിങ്‌സുകളെടുത്താല്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയതും ഗില്ലാണ്. 595 റണ്‍സോടെയാണ് അദ്ദേഹം തലപ്പത്തുള്ളത്. 500നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരാള്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയാണ്. 540 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇഷാന്‍ കിഷന്‍ (473), ശ്രേയസ് അയ്യര്‍ (473), നായകന്‍ രോഹിത് ശര്‍മ (434), കെഎല്‍ രാഹുല്‍ (351) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

SHUBMAN GILL

മറ്റു രണ്ടു ഫോര്‍മാറ്റുകളെ അപേക്ഷിച്ച് ഏകദിനത്തിലാണ് ഗില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ കളിച്ചിട്ടുള്ള 27 ഇന്നിങ്‌സുകളില്‍ നിന്നും 62.48 ശരാശരിയില്‍ 104.06 സ്‌ട്രൈക്ക്‌റേറ്റോടെ 1437 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. ഒരു ഡബിള്‍ സെഞ്ച്വറിയും നാലു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കിയിരിക്കുകയാണ്. ട്രിനിഡാഡില്‍ നടന്ന അവസാന മല്‍സരത്തില്‍ 200 റണ്‍സിനാണ് എതിരാളികളെ ഇന്ത്യ വാരിക്കളഞ്ഞത്. ഇന്ത്യ നല്‍കിയ 352 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം വിന്‍ഡീസിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

പൊരുതാന്‍ പോലുമാവാതെ 35.3 ഓവറില്‍ വെറും 151 റണ്‍സിനു വിന്‍ഡീസ് കൂടാരം കയറി. നാലു വിക്കറ്റുകളെടുത്ത ശര്‍ദ്ദുല്‍ ടാക്കൂറും മൂന്നു പേരെ പുറത്താക്കിയ മുകേഷ് കുമാറുമാണ് വിന്‍ഡീസിന്റെ അന്തകരായി മാറിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ അഞ്ചു വിക്കറ്റിനാണ് 351 റണ്‍സെന്ന വന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 85 റണ്‍സുമായി ഗില്‍ ടീമിന്റെ ടോപ്‌സ്‌കോററായി മാറിയപ്പോള്‍ ഇഷാന്‍ കിഷന്‍ 77ഉം നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്താവാതെ 70ഉം സഞ്ജു സാംസണ്‍ 51 റണ്‍സും നേടി. ഗില്ലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഇഷാന്‍ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Story first published: Wednesday, August 2, 2023, 9:05 [IST]
Other articles published on Aug 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+