For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: സെലക്ടര്‍മാരേ ഞാന്‍ ഇവിടെയുണ്ട്! ആവേശൊക്കെ എന്തിന് ടീമില്‍? മിന്നിച്ച് യുവ താരം

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ നിന്നും തഴയപ്പെട്ടതിനു പിന്നാലെ ഗംഭീര പ്രകടനവുമായി സെലക്ടര്‍മാര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് യുവ പേസര്‍ ശിവം മാവി. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതെ പോയിട്ടും പേസര്‍മാരായ ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമായിരുന്നു.

എന്നാല്‍ ഇവരേക്കാള്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നത് താനാണെന്നു സെലക്ടമാര്‍ക്കു കാണിച്ചുകൊടുത്തിരിക്കുകയാണ് മാവി. ദുലീപ് ട്രോഫിയുടെ സെമി ഫൈനലില്‍ വെസ്റ്റ് സോണിനെതിരേ സെന്‍ട്രല്‍ സോണിനായി അദ്ദേഹം പിഴുതത് ആറു വിക്കറ്റുകളാണ്. കഴിഞ്ഞ ദിവസമായിരുന്നു പുതുതായി ചുമതലയേറ്റെടുത്ത അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ടി20 പരമ്പരയ്ക്കായി 15 അംഗ സ്‌ക്വാഡിനെ തിരഞ്ഞെടുത്തത്.

SHIVAM MAVI

ചില സര്‍പ്രൈസ് കോളുകള്‍ സെലക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. ജനുവരി- ഫെബ്രുവരി മാസങ്ങളിലായി ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ കളിച്ച ആറു പേരെയാണ് പുതിയ സെലക്ഷന്‍ കമ്മിറ്റി പുറത്താക്കിയത്.

ശിവം മാവിയെക്കൂടാതെ രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, പൃഥ്വി ഷാ, ജിതേഷ് ശര്‍മ തുടങ്ങിയവര്‍ക്കൊന്നും വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം ലഭിച്ചിട്ടില്ല. ഇവര്‍ക്കു പകരം സഞ്ജു സാംസണ്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, മുകേഷ കുമാര്‍, പുതുമുഖങ്ങളായ യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ എന്നിവരടക്കമുള്ളവര്‍ ടീമിലിടം പിടിക്കുകയും ചെയ്തു.

കഴിഞ്ഞ ഐപിഎല്ലിലെ ദയനീയ പ്രകടനമാണ് ദീപക് ഹൂഡ, പൃഥ്വി ഷാ, രാഹുല്‍ ത്രിപാഠി എന്നിവര്‍ക്കു ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമാക്കിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം ഹൂഡയും ഡല്‍ഹി ക്യാപ്പിറ്റല്‍സ് ജഴ്‌സിയില്‍ പൃഥ്വി ഷായും ബാറ്റിങില്‍ ദയനീയ പരാജയമായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്ന ത്രിപാഠിക്കും ബാറ്റിങില്‍ തിളങ്ങാനായില്ല.

എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കാന്‍ ഒരു അവസരം പോലും ലഭിച്ചില്ലെങ്കിലും ഈ വര്‍ഷം ഇന്ത്യക്കായി അരങ്ങേറിയ മാവിക്ക് വിന്‍ഡീസ് പര്യടനത്തില്‍ നറുക്കുവീഴുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കൂടാതെ പഞ്ചാബ് കിങ്‌സിനു വേണ്ടി ഫിനിഷറുടെ റോളില്‍ കസറിയ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്കും അവസരം ലഭിക്കേണ്ടതായിരുന്നു. പക്ഷെ സെലക്ഷന്‍ കമ്മിറ്റി രണ്ടു പേരെയും കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

SHIVAM MAVI

ഐപിഎല്ലിനു മുമ്പ് ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയുള്ള ടി20 പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു മാവി. ഇവയില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തു. ഐപിഎല്ലില്‍ ജിടിയുടെയും പേസാക്രമണത്തിനു താരം ചുക്കാന്‍ പിടിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ഇന്ത്യന്‍ ടി20 നായകന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ മാവി ജിടിയില്‍ ഒതുക്കപ്പെടുകയായിരുന്നു.

ഫെബ്രുവരി ഒന്നിനു അവസാന മല്‍സരം കളിച്ച മാവി ദുലീപ് ട്രോഫിയില്‍ സെന്‍ട്രല്‍ സോണിനൊപ്പം മല്‍സരരംഗത്തേക്കു മടങ്ങിയെത്തുകയായിരുന്നു. ടീമിനെ സെമി ഫൈനല്‍ വരെയെത്തിക്കുന്നതില്‍ പേസര്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു.

ആലൂരിലാണ് സെന്‍ട്രല്‍ സോണും വെസ്റ്റ് സോണും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം നടക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റുകളുമായി മാവി എതിരാളികള്‍ക്കു മേല്‍ കത്തിക്കയറുകയും ചെയ്തു. 19.5 ഓവറില്‍ ഏഴു മെയ്ഡനുള്‍പ്പെടെ 43 റണ്‍സ് വിട്ടുകൊടുത്താണ് ആറു പേരെ അദ്ദേഹം പുറത്താക്കിയത്.

വമ്പന്‍ താരങ്ങളും മാവി പുറത്താക്കിയവരുടെ കൂട്ടത്തിലുണ്ട്. ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര, 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റണ്‍മെഷീന്‍ സര്‍ഫറാസ് ഖാന്‍, അതീത് ഷേത്ത്, അര്‍സാന്‍ നാഗ്വസല്ല, യുവരാജ് സിങ് ദോഡിയ എന്നിവരടക്കമുള്ളവരെ പുറത്താക്കിയാണ് മാവി ആറു വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്.

ആദ്യദിനം നാലു വിക്കറ്റുകള്‍ കൊയ്ത മാവി രണ്ടാംദിനം രാവിലെ രണ്ടു പേരെ കൂടി മടക്കുകയായിരുന്നു. മാവിയുടെ മിന്നുന്ന പ്രകടനമാണ് താരനിബിഡമായ വെസ്റ്റ് സോണിനെ ഒന്നാമിന്നിങ്‌സില്‍ വെറും 220 റണ്‍സിനു പുറത്താക്കാന്‍ സെന്‍ട്രല്‍ സോണിനെ സഹായിച്ചത്.

മറുപടിയില്‍ ആദ്യ ഇന്നിങ്‌സില്‍ സെന്‍ട്രല്‍ സോണ്‍ 128നു ഓള്‍ഔട്ടാവുകയായിരുന്നു. മാവിയുടെ അന്താരാഷ്ട്ര കരിയറിലക്കു വന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20യിലാണ് അരങ്ങേറിയത്. നാലു വിക്കറ്റുകളുമായി താരം ഈ മല്‍സരത്തില്‍ വരവറിയിക്കുകയും ചെയ്തു.

Story first published: Thursday, July 6, 2023, 15:18 [IST]
Other articles published on Jul 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+