Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇന്ത്യന്‍ ടി20 ടീമില്‍ ദുബെ വേണം! തിരിച്ചുവിളിച്ചേ തീരൂ, കാരണങ്ങളറിയാം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനോടൊപ്പം തന്റെ കരിയര്‍ തിരിച്ചു പിടിച്ചിരിക്കുകയാണ് വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെ. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയെ അഞ്ചാം ഐപിഎല്‍ കിരീട വിജയത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു. 2021ലെ സീസണിനു ശേഷം രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ഒഴിവാക്കപ്പെടുമ്പോള്‍ ദുബെയുടെ കരിയര്‍ വലിയ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ സിഎസ്‌കെയില്‍ ധോണിക്കു കീഴില്‍ കരിയര്‍ വീണ്ടെടുത്തിരിക്കുകയാണ് അദ്ദേഹം.

വിരാട് കോലി ക്യാപ്റ്റനായിരിക്കെ നേരത്തേ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ താരമാണ് ദുബെ. 2019ലായിരുന്നു ഇത്. പക്ഷെ വൈറ്റ് ബോള്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. വൈകാതെ ടീമിനു പുറത്തായ ദുബെ പിന്നീടൊരിക്കലും ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടതുമില്ല. ഇപ്പോഴിതാ വീണ്ടും ഇന്ത്യന്‍ ടീമിലേക്കു വിളി കാത്തിരിക്കുകയാണ് അദ്ദേഹം.

SHIVAM DUBE

ഇന്ത്യക്കു വേണ്ടി 13 ടി20കളിലാണ് ദുബെ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 17.50 ശരാശരിയില്‍ 136.36 സ്‌ട്രൈക്ക് റേറ്റോടെ 105 റണ്‍സെടുക്കുകയും ചെയ്തു. കൂടാതെ 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഒരു ഏകദിനത്തിലും കളിക്കാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു. 2020ല്‍ ന്യൂസിലാന്‍ഡുമായുള്ള ടി20യിലാണ് ദുബെയെ അവസാനമായി ഇന്ത്യന്‍ ടീമിനൊപ്പം കണ്ടത്.

നിലവില്‍ ടി20യിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളായി ദുബെ മാറിയിരിക്കുകയാണ്. പേസ്- സ്പിന്‍ വ്യത്യാസമില്ലാതെ എല്ലാവരെയും നന്നായി കൈകാര്യം ചെയ്യാന്‍ തനിക്കാവുമെന്ന് ഐപിഎല്ലില്‍ അദ്ദേഹം കാണിച്ചു തന്നിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ടി20 ടീമിലേക്കു ദുബെയെ തിരികെ വിളിക്കുന്നതിനെക്കുറിച്ച് ഇന്ത്യക്കു ആലോചിക്കാവുന്നതാണ്.

വെസ്റ്റ് ഇന്‍ഡീസുമായി വരാനിരിക്കുന്ന അഞ്ചു ടി20കള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഇവയിലേക്കു ദുബെയെ ഇന്ത്യക്കു പരിഗണിക്കാവുന്നതാണ്. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണന്നു പരിശോധിക്കാം.

കിടിലന്‍ ഫോം തന്നെയാണ് ദുബെയ്ക്കു ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനത്തിനു അര്‍ഹത നേടിക്കൊടുക്കുന്ന ആദ്യത്തെ കാരണം. കരിയര്‍ ബെസ്റ്റ് ഐപിഎല്ലായിരുന്നു സിഎസ്‌കെയ്‌ക്കൊപ്പം അദ്ദേഹം കഴിഞ്ഞ സീസണില്‍ കളിച്ചത്. 158.33 സ്‌ട്രൈക്ക് റേറ്റോടെ 418 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്.

സിഎസ്‌കെയ്ക്കായി സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെ താരമയിരുന്നു ദുബെ. കൂടാതെ സീസണിലെ സിക്‌സര്‍ വീരന്‍മാരില്‍ അദ്ദേഹം (35 സിക്‌സ്) രണ്ടാംസ്ഥാനത്തുമുണ്ടായിരുന്നു. ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെ പല തവണ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിരുന്നു. ലോകത്തിലെ മികച്ച ബൗളര്‍മാരെപ്പോലും വളരെ അനായാസമാണ് ഐപിഎല്ലില്‍ ദുബെ നേരിട്ടത്.

SHIVAM DUBE

ടീമില്‍ തന്റെ റോളിന്റെ കാര്യത്തില്‍ വ്യക്തത ലഭിച്ചത് ദുബെയെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ സഹായിച്ചുവെന്നതാണ് രണ്ടാമത്തെ കാരണം. സ്ഥിരതയില്ലായ്മയായിരുന്നു നേരത്തേ അദ്ദേഹത്തിന്റെ കരിയറിലെ ഒരു പ്രധാന പ്രശ്‌നം. പലപ്പോഴും തന്റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ ദുബയ്ക്കായില്ല. ഈ കാരണത്താല്‍ തന്നെയാണ് ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിനു സ്ഥാനവും നഷ്ടമാക്കിയത്.

എന്നാല്‍ സിഎസ്‌കെയിലെത്തിയ ശേഷം ടീമില്‍ എന്താണ് തന്റെ റോള്‍ എന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയില്‍ നിന്നും ദുബെയ്ക്കു കുറേക്കൂടി വ്യക്തത ലഭിച്ചിരിക്കുകയാണ്. ഇതോടെ താരത്തിനു ഏറ്റവും മികച്ച പ്രകടനം ബാറ്റിങില്‍ പുറത്തു കൊണ്ടുവരാന്‍ സാധിക്കുകയും ചെയ്തു. മാതമല്ല ഇതു ആത്മവിശ്വാസമുയര്‍ത്താനും ദുബെയെ സഹായിച്ചു.

മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരേയായിരുന്നു ദുബെയെ ധോണി കയറൂരിവിട്ടത്. ഇന്ത്യന്‍ ടീമിലും ഇതേ റോള്‍ താരത്തിനു നല്‍കാവുന്നതാണ്. സ്പിന്നര്‍മാര്‍ക്കെതിരേ വളരെ അനായാസം ഫോറുകളും സിക്‌സറുമടിക്കാന്‍ ദുബെയ്ക്കു കഴിയും.

മതിയായ അനുഭവസമ്പത്ത് നേടിക്കഴിഞ്ഞുവെന്നതാണ് ദുബെയെ ഇന്ത്യന്‍ ടി20 ടീമിലേക്കു തിരികെ വിളിക്കാനുള്ള മൂന്നാമത്തെ കാരണം. 2019ല്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിരിക്കെയാണ് അദ്ദേഹം ഇന്ത്യക്കു വേണ്ടിയും അരങ്ങേറിയത്. തുടക്കകാലത്തു ഫോമില്ലാതെ ദുബെ ഏറെ ബുദ്ധിമുട്ടിയിരുന്നു.

പക്ഷെ ഇപ്പോള്‍ അനുഭവസമ്പത്തിലൂടെ തന്റെ പോരായ്മകളെ അദ്ദേഹം മറികടന്നു കഴിഞ്ഞു. ഇന്ത്യന്‍ ടീം ടി20യില്‍ ഒരു മാറ്റത്തിന്റെ പാതയിലാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ശക്തമായൊരു നിരയെ വാര്‍ത്തെടുക്കാനാണ് ഇന്ത്യയുടെ ശ്രമം. ഈ ടീമിലേക്കു തീര്‍ച്ചയായും ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുന്ന താരമായിരിക്കും ദുബെ.

Story first published: Tuesday, June 27, 2023, 11:39 [IST]
Other articles published on Jun 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+