Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ആ ലക്ഷ്യത്തോടെ കളിക്കാറില്ല, സ്വയം ഓര്‍മിപ്പിക്കുക ഒന്നുമാത്രം- ശര്‍ദ്ദുല്‍ പറയുന്നു

ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും കളിക്കുകയും ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള താങ്ങളിലൊരാളാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍. പക്ഷെ ഒരു ഫോര്‍മാറ്റിലും ഇതുവരെ അദ്ദേഹത്തിനു തന്റെ സ്ഥാനം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് യഥാര്‍ഥ്യം. പ്രധാനപ്പെട്ട താരങ്ങള്‍ക്കു വിശ്രമം അനുവദിക്കുമ്പോഴാണ് ശര്‍ദ്ദുലിനു ടീമിലേക്കു വിളിയെത്താറുള്ളത്.

ഏറ്റവും അവസാനമായി വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ഏകദിന പരമ്പരയിലായിരുന്നു അദ്ദേഹം കളിച്ചത്. ഇന്ത്യ 200 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത അവസാന മല്‍സരത്തില്‍ നാലു വിക്കറ്റുകളെടുക്കുകയും ചെയ്തു. മൂന്നു മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകളുമായി പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറുമായി മാറി.

SHARDUL THAKUR

പക്ഷെ വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ശര്‍ദ്ദുലിനു സ്ഥാനം ലഭിക്കുമോയെന്ന കാര്യം ഇപ്പോഴും സംശയമാണ്. പക്ഷെ ടീമിലെ സ്ഥാനത്തിനെക്കുറിച്ച് തനിക്കു യാതൊരു ആശങ്കയുമില്ലെന്നും സ്ഥാനത്തിനു വേണ്ടി കരിയറില്‍ ഇതുവരെ കളിച്ചിട്ടില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഏകദിന പരമ്പരയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു ശര്‍ദ്ദുല്‍.

ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന ഓള്‍റൗണ്ടറെന്ന നിലയില്‍ എന്റെ റോളും ടീമില്‍ വളരെ പ്രധാനപ്പെട്ടതാണ്. നമ്മള്‍ ഇതു കണ്ടുകഴിഞ്ഞതാണ്. വലിയ സ്‌കോര്‍ ചേസ് ചെയ്യുമ്പോഴും, വലിയ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കുമ്പോഴും നിങ്ങള്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കും.

ഒന്നോ, രണ്ടോ വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്യും. ബാറ്റ് കൊണ്ട് സംഭാവന ചെയ്യുന്ന ഒരാള്‍ എട്ട്, ഒമ്പത് സ്ഥാനങ്ങളിലുണ്ടെങ്കില്‍ അതു ടീമിനു ഗുണം ചെയ്യും. അതുകൊണ്ടു തന്നെ ആ റോള്‍ പ്രധാനപ്പെട്ടതാണന്നും ശര്‍ദ്ദുല്‍ ചൂണ്ടിക്കാട്ടി.

അവസരം ലഭിച്ചപ്പോഴെല്ലാം ടീമിന്റെ വിജയത്തിനു വേണ്ടി സംഭാവന ചെയ്യാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. ഞാന്‍ ചിന്തിക്കുന്നത് ആ തരത്തിലാണ്. ബാറ്റിങോ, ബൗളിങോ, ഫീല്‍ഡിങോയാവട്ടെ ഞാന്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്.

SHARDUL THAKUR

ടീമിലെ സ്ഥാനത്തിനു വേണ്ടി കളിക്കുന്ന താരങ്ങളുടെ നിരയില്‍ എന്നെ പെടുത്തേണ്ട. അങ്ങനെയൊരു ചിന്തയോടെ ഇറങ്ങിയാല്‍ തനിക്കു കളിക്കാന്‍ സാധിക്കില്ലെന്നും ശര്‍ദ്ദുല്‍ വിശദമാക്കി.

വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമില്‍ എന്നെ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ അതു ടീം മാനേജ്‌മെന്റിന്റെ കോളാണ്. എനിക്കു അതില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കില്ല. ഞാന്‍ ടീമിലെ സ്ഥാനത്തിനു വേണ്ടി കളിക്കണമെന്നു ചിന്തിക്കുകയാണെങ്കില്‍ അതു തെറ്റായിരിക്കും. ഞാന്‍ എന്റെ ജോലി ചെയ്യുന്നു, അതിനു ശേഷം ടീം വിടുകയുമാണ് ചെയ്യുന്നത്.

മല്‍സരത്തിലെ സാഹചര്യം എന്താണെന്നും, ടീമിന് എന്താണ് ആവശ്യമെന്നുമാണ് ഞാന്‍ നോക്കേണ്ടത്. വ്യക്തിപരമായി എനിക്കു നേട്ടങ്ങളുണ്ടാവുമോ, ഇല്ലയോ എന്ന് ഞാനൊരിക്കലും നോക്കിയിട്ടില്ല. എന്തൊക്കെ സംഭവിച്ചാലും ഞാന്‍ ടീമിനായി കളിക്കാന്‍ ശ്രമിക്കുകയും ഇംപാക്ടുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഈയൊരു കാര്യമാണ് താന്‍ ഇപ്പോഴും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെന്നും ശര്‍ദ്ദുല്‍ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം എനിക്കു ഒരു പരമ്പര മാത്രമേ നഷ്ടമായിട്ടുള്ളൂ. ശ്രീലങ്കയുമായി നാട്ടില്‍ നടന്ന പരമ്പരയായിരുന്നു ഇത്. എന്തുകൊണ്ടാണ് എന്നെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നു അറിയില്ല. പക്ഷെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യ കളിച്ചിട്ടുള്ള എല്ലാ ഏകദിന പരമ്പരയിലും എനിക്കു സ്ഥാനം ലഭിച്ചിരുന്നു.

കളിക്കാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം ടീം നിന്നില്‍ ആത്മവിശ്വാസം അര്‍പ്പിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് പരിഗണിച്ചതെന്നും ഞാന്‍ സ്വയം ഓര്‍മിപ്പിക്കാറുണ്ട്. വിന്‍ഡീസുമായുള്ള ഈ പരമ്പരയിലും എനിക്കു അവസരം കിട്ടുകയും എട്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്‌തെന്നും ശര്‍ദ്ദുല്‍ പറഞ്ഞു.

Story first published: Thursday, August 3, 2023, 11:07 [IST]
Other articles published on Aug 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+