Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: കോലി സെഞ്ച്വറിയിലേക്ക്, രോഹിത്തിനും ജയ്‌സ്വാളിനും ഫിഫ്റ്റി; ഇന്ത്യക്കു മികച്ച തുടക്കം

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ആദ്യദിനം നാലു വിക്കറ്റിനു 288 റണ്‍സെന്ന ശക്തമായ നിലിയലാണ്. സെഞ്ച്വറിക്കരികെ നില്‍ക്കുന്ന വിരാട് കോലിയും (87) രവീന്ദ്ര ജഡേജയുമാണ് (36) ക്രീസിലുള്ളത്. അപരാജിതമായ അഞ്ചം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിക്കഴിഞ്ഞു.

201 ബോളില്‍ 106 റണ്‍സാണ് കോലി- ജഡ്ഡു സഖ്യം നേടിയത്. 161 ബോളില്‍ എട്ടു ഫോറുകളുള്‍പ്പെട്ടതാണ് കോലിയുടെ ഇന്നിങ്‌സ്. ജഡേജ 84 ബോളില്‍ നാലു ഫോറുകളുമടിച്ചു. ടീ ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ നാലിന് 182 റണ്‍സെന്ന നിലയിലായിരുന്നു, അജിങ്ക്യ രഹാനെയാണ് (8) നാലാമനായി ക്രീസ് വിട്ടത്.

ഈ ഘട്ടത്തില്‍ വിന്‍ഡീസ് കളിയില്‍ പിടിമുറുക്കമെന്നു തോന്നിച്ചെങ്കിലും കോലി- ജഡേജ സഖ്യം ഇന്ത്യ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മ (80), ഓപ്പണിങ് പങ്കാളി യശസ്വി ജയ്‌സ്വാള്‍ (57), ശുഭ്മന്‍ ഗില്‍ (10) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ രോഹിത്- ജയ്‌സ്വാള്‍ സഖ്യം ഈ മല്‍സരത്തില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ടീമിനു ഒരിക്കല്‍ക്കൂടി മികച്ച അടിത്തറയിട്ടു. 139 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ലഞ്ച് ബ്രേക്ക് വരെ കളി പൂര്‍ണമായും ഇന്ത്യയുടെ വരുതിയിലായിരുന്നു. എന്നാല്‍ ലഞ്ച് ബ്രേക്കിനു ശേഷം വിന്‍ഡീസ് തിരിച്ചടിച്ചു. 16 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ പിഴുത് അവര്‍ ഇന്ത്യയെ ഞെട്ടിച്ചു.

ROHIT-JAISWAL

ജയ്‌സ്വാളിനെ പുറത്താക്കി ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസിനു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. 74 ബോളില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമടക്കം 57 റണ്‍സെടുത്ത ജയ്‌സ്വാളിനെ കിര്‍ക്ക് മക്കെന്‍സി മികച്ചൊരു ക്യാച്ചിലൂടെ മടക്കി. മൂന്നാം നമ്പറില്‍ ഗില്‍ തുടരെ രണ്ടാമിന്നിങ്‌സും ഫ്‌ളോപ്പായി.

ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ കെമര്‍ റോച്ചിന്‍റെ ബോളില്‍ ഷോട്ടിനു ശ്രമിച്ച ഗില്ലിന്റെ ബാറ്റില്‍ ഉരസിയ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ജോഷ്വ ഡിസില്‍വ പിടികൂടി. പിന്നാലെ രോഹിത്തും ക്രീസ് വിട്ടു. സ്പിന്നര്‍ വറിക്കെനാണ് രോഹിത്തിനെ ബൗള്‍ഡാക്കിയത്. 143 ബോളുകള്‍ നേരിട്ട അദ്ദേഹം ഒമ്പതു ഫോറും രണ്ടു സിക്‌സറുമടിച്ചു (മൂന്നിന് 155).

ടോസിനു ശേഷം വിന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും ചില മാറ്റങ്ങളോടെയാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം വരുത്തിയിരുന്നു. പരിക്കു കാരണം ശര്‍ദ്ദുല്‍ ടാക്കൂറിന് ഈ കളിയില്‍ പുറത്തിരിക്കേണ്ടി വന്നു.

പകരം പേസര്‍ മുകേഷ് കുമാര്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മറുഭാഗത്തു വിന്‍ഡീസ് ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു.ഷാനോണ്‍ ഗബ്രയേലിനെ തിരിച്ചുവിളിച്ചപ്പോള്‍ കിര്‍ക്ക് മക്കെന്‍സി അരങ്ങേറുകയും ചെയ്തു.

ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള 100ാമത്തെ ടെസ്‌റ്റെന്ന നിലയില്‍ ലോകം മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മല്‍സരമാണിത്. കൂടാതെ ഇന്ത്യയുടെ ഇതിഹാസ ബാറ്റര്‍ വിരാട് കോലിയുടെ 500ാമത് അന്താരാഷ്ട്ര മല്‍സരമെന്ന പ്രത്യേകതയും ഈ ടെസ്റ്റിനുണ്ട്.

MUKESH KUMAR

ഡൊമിനിക്കയിലെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ ജയം കൊയ്തതിന്റെ ആവേശത്തിലാണ് രോഹിത് ശര്‍മയും സംഘവും ട്രിനിഡാഡില്‍ എത്തിയത്. കഴിഞ്ഞ മല്‍സരത്തില്‍ വെറും മൂന്നു ദിവസം കൊണ്ട് വിന്‍ഡീസിനെ ഇന്ത്യ തീര്‍ക്കുകയായിരുന്നു. ഇന്നിങ്‌സിനും 141 റണ്‍സിനുമാണ് ആതിഥേയരെ ഇന്ത്യ കെട്ടുകെട്ടിച്ചത്.

ഡൊമിനിക്കയിലെ സ്ലോ പിച്ചില്‍ ഇന്ത്യന്‍ സ്പിന്‍ ജോടികളായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും നിറഞ്ഞാടിയപ്പോള്‍ വിന്‍ഡീസ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. രണ്ടിന്നിങ്‌സുകളിലായി അശ്വിന്‍ 12ഉം ജഡേജ അഞ്ചും വിക്കറ്റുകളാണ് പിഴുതത്. വിന്‍ഡീസിനു രണ്ടിന്നിങ്‌സുകളിലും 200 റണ്‍സ് പോലും തികയ്ക്കാനായില്ല. ആദ്യ ഇന്നിങ്‌സില്‍ 150നും രണ്ടാമിന്നിങ്‌സില്‍ 130നും വിന്‍ഡീസ് പുറത്താവുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയദേവ് ഉനാട്കട്ട്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍.

വെസ്റ്റ് ഇന്‍ഡീസ്- ക്രെയ്ഗ് ബ്രാത്വെയ്റ്റ് (ക്യാപ്റ്റന്‍), ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, കിര്‍ക്ക് മക്കെന്‍സി, ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്, അലിക്ക് അതാനെസ്, ജോഷ്വ ഡിസില്‍വ (വിക്കറ്റ് കീപ്പര്‍), ജേസണ്‍ ഹോള്‍ഡര്‍, അല്‍സാറി ജോസഫ്, കെമര്‍ റോച്ച്, ഷാനോണ്‍ ഗബ്രിയേല്‍, ജെമല്‍ വറിക്കെന്‍.

Story first published: Thursday, July 20, 2023, 12:32 [IST]
Other articles published on Jul 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+