Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇന്ത്യയുടെ തൂത്തുവാരല്‍ തടഞ്ഞ് മഴ! രണ്ടാമങ്കം സമനിലയില്‍; പരമ്പര നേടി

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരുകയെന്ന ഇന്ത്യയുടെ മോഹം മഴ തടഞ്ഞു. നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്നു അഞ്ചാമത്തെയും അവസാനത്തെയും ദിവസം ഒരോവര്‍ പോലും കളി നടന്നില്ല. ഒടുവില്‍ ഇരു ക്യാപ്റ്റന്‍മാരും സമനില സമ്മതിച്ചു പിരിയുകയായിരുന്നു. വിജയപ്രതീയുണ്ടായിരുന്ന ടെസ്റ്റാണ് മഴ തടസ്സപ്പെടുത്തിയതു കാരണം ഇന്ത്യക്കു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നത്. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-0നു സ്വന്തമാക്കി.

പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന ടെസ്റ്റില്‍ 365 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു വിന്‍ഡീസിനു ഇന്ത്യ നല്‍കിയത്. മറുപടിയില്‍ നാലാം ദിനം രണ്ടു വിക്കറ്റിനു 76 റണ്‍സെന്ന നിലയിലായിരുന്നു വിന്‍ഡീസ് കളി അവസാനിപ്പിച്ചത്. ഇന്ത്യക്കു ജയിക്കാന്‍ എട്ടു വിക്കറ്റും, വിന്‍ഡീസിനു ജയത്തിലേക്കു 289 റണ്‍സുമായിരുന്നു അവസാനദിനം വേണ്ടിയിരുന്നത്.

പക്ഷെ ഒരോവര്‍ പോലും ബൗള്‍ ചെയ്യാനാവാതെ അഞ്ചാംദിനത്തിലെ കളി മഴയില്‍ മുങ്ങുകയായിരുന്നു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. സ്‌കോര്‍- ഇന്ത്യ 438, രണ്ടിന് 181 ഡിക്ലയേര്‍ഡ്. വിന്‍ഡീസ് 255, രണ്ടിന് 76.

INDIA

ഇന്ത്യന്‍ സമയം ഏഴു മണിക്കായിരുന്നു കളി ആരംഭിക്കേണ്ടിയിരുന്നത്. പക്ഷെ ശക്തമായ മഴയെ തുടര്‍ന്നു കളി തടസ്സപ്പെടുകയായിരുന്നു. പിന്നീട് ഇരുടീമുകളും ലഞ്ച് ബ്രേക്കിനു പിരിയുകയും ചെയ്തു. മഴയ്ക്കു ശമനം വന്നതോടെ ഇന്ത്യന്‍ സമയം രാത്രി 10.45ന് കളി പുനരാരംഭിക്കാനായിരുന്നു തീരുമാനിച്ചത്. പക്ഷെ മഴ വീണ്ടും വന്നതോടെ കളി പുനരാരംഭിക്കാനായില്ല.

നാലാംദിനം വീണ വിന്‍ഡീസിന്റെ രണ്ടു വിക്കറ്റുകളും സ്പിന്നര്‍ ആര്‍ അശ്വിന്‍ സ്വന്തമാക്കി. നായകന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് (28), മൂന്നാം നമ്പറില്‍ ഇറങ്ങിയ കിര്‍ക്ക് മക്കെന്‍സി (0) എന്നിവരാണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ബ്രാത്വെയ്റ്റ്- ടാഗ്‌നരെയ്ന്‍ ജോടി 38 റണ്‍സെടുത്തിരുന്നു. എന്നാല്‍ ആറു റണ്‍സിനിടെ രണ്ടു വിക്കറ്റുകള്‍ പിഴുത് അശ്വിന്‍ വിന്‍ഡീസിനെ ഞെട്ടിക്കുകയായിരുന്നു.

നേരത്തേ 183 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡുമായി നാലാം ദിനം ആദ്യ സെഷനില്‍ തന്നെ വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റിനു 181 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുരയായിരുന്നു. ക്യാപ്റ്റന്‍ രോഹിത്തിന്റെയും (57) ഇഷാന്‍ കിഷന്റെയും (52*) അതിവേഗ ഫിഫ്റ്റികള്‍ ഇന്ത്യക്കു കരുത്തായി.

44 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇ്ന്നിങ്‌സ്. വിരാട് കോലിക്കു പകരം നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട ഇഷാന്‍ 34 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുകളുമടക്കമാണ് കരിയറിലെ കന്നി ടെസ്റ്റ് ഫിഫ്റ്റി കുറിച്ചത്. യശസ്വി ജയ്‌സ്വാള്‍ 30 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കം 38 റണ്‍സെടുത്ത് പുറത്തായി. 29 റണ്‍സോടെ ശുഭ്മന്‍ ഗില്ലായിരുന്നു ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ ഇഷാനോടൊപ്പം ക്രീസിലുണ്ടായിരുന്നത്.

Story first published: Monday, July 24, 2023, 12:36 [IST]
Other articles published on Jul 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+