Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: രാഹുല്‍ നയിച്ചു, കരീബിയയെ വീണ്ടും കെട്ടുകെട്ടിച്ചു; പരമ്പര തൂത്തുവാരി ഇന്ത്യ

ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റും ജയിച്ച് ടീം ഇന്ത്യ പരമ്പര തൂത്തുവാരി. ഏഴു വിക്കറ്റിന്റെ വിജയമാണ് ശുഭ്മന്‍ ഗില്ലും സംഘവും ആഘോഷിച്ചത്. വിന്‍ഡീസ് നല്‍കിയ 121 റസെന്ന ചെറിയ വിജയലക്ഷ്യം അഞ്ചാം ദിനം രാവിലെ തന്നെ മൂന്നുവിക്കറിനു ഇന്ത്യ മറികടക്കുകയായിരുന്നു. ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ കന്നി പരമ്പരനേട്ടം കൂടിയാണിത്.

വിജയം വേഗത്തിലാക്കാനുള്ള ശ്രമത്തിനിടെ ചില വിക്കറ്റുകള്‍ വീണെങ്കിലും ഓപ്പണര്‍ കെല്‍ രാഹുല്‍ (58) അപരാജിത ഫിഫ്റ്റിയുമായി ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിക്കുകയായികുന്നു. 108 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

RAHUL SAI

ഒരു വിക്കറ്റിനു 63 റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 58 റണ്‍സായിരുന്നു. സായ് സുദര്‍ശന്‍ (39), നായകന്‍ ഗില്‍ (13) എന്നിവരെ നഷ്ടമായെങ്കിലും ജുറേലിനെ കൂട്ടുപിടിച്ച് രാഹുല്‍ ടീമിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു.

നേരത്തേ ഇന്നിങ്‌സ് വിജയം മോഹിച്ച് വെസ്റ്റ് ഇന്‍ഡീസിനെ ഫോളോഓണ്‍ ചെയ്യിച്ച ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ പാടെ പിഴയ്ക്കുകായിരുന്നു. തകര്‍പ്പന്‍ ബാറ്റിങിലൂടെ അവര്‍ ഇന്ത്യയെ സ്തബ്ധരാക്കുക തന്നെ ചെയ്തു. 100ലേറെ ഓവറുകളിലാണ് തുടരെ രണ്ടിന്നിങ്‌സുകളിലായി ഇന്ത്യക്കു എറിയേണ്ടി വന്നത്. ഇതു അവരെ മാനസികമായും ശാരീരികമായും തളര്‍ത്തി.

390 റണ്‍സെന്ന മികച്ച ടോട്ടല്‍ അടിച്ചെടുത്താണ് വിന്‍ഡീസ് രണ്ടാമന്നിങ്‌സ് അവസാനിപ്പിച്ചത്. സെഞ്ച്വറി കൂട്ടുകെട്ടുകളും ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകളുമെല്ലാം അവരുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ജോണ്‍ കാംബെലിന്റെയും (115) ഷെയ് ഹോപ്പിന്റെയും (103) സെഞ്ച്വറികളാണ് വിന്‍ഡീസിനെ ശക്തമായ നിലയിലെത്തിക്കുന്നതിനൊപ്പം ലീഡും നേടാന്‍ സഹായിച്ചത്.

INDIA TEST

കാംബെലിന്റെ കന്നി സെഞ്ച്വറിയാണ് ഇതെങ്കില്‍ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹോപ്പ് വീണ്ടുമൊരു ടെസ്റ്റ് സെഞ്ച്വറി കുറിച്ചത്. ജസ്റ്റിന്‍ ഗ്രീവ്‌സ് (50*), ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് (40), ജയ്ഡന്‍ സീല്‍സ് (32) എന്നിവരാണ് മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ച മറ്റുള്ളവര്‍. ഇന്ത്യക്കായി കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും മൂന്നു വീതം വിക്കറ്റുകളെടുത്തു.

പ്ലെയിങ് 11

ഇന്ത്യ- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്- ജോണ്‍ കാംബെല്‍, ടാഗ്‌നരൈന്‍ ചന്ദര്‍പോള്‍, അലിക് അതീനേസ്, ടെവിന്‍ ഇംലാക്ക് (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ഷായ് ഹോപ്പ്, ജസ്റ്റിന്‍ ഗ്രീവ്‌സ്, ഖാരി പിയറി, ജോമല്‍ വാരിക്കന്‍, ആന്‍ഡേഴ്‌സന്‍ ഫിലിപ്പ്, ജെയ്ഡന്‍ സീല്‍സ്.

Story first published: Tuesday, October 14, 2025, 6:44 [IST]
Other articles published on Oct 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+