Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: വിന്‍ഡീസിന്റെ ദിനം!! എങ്കിലും ഇന്ത്യന്‍ ജയം തൊട്ടരികെ

ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനു തൊട്ടരികെ. 121 റണ്‍സിന്റെ വിജയലക്ഷ്യം തേടി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ നാലാംദിനം കളി നിര്‍ത്തുമ്പേള്‍ ഒരു വിക്കറ്റിനു 63 റണ്‍സെടുത്തു. അവസാനദിനം ജയത്തിനായി ഇനി വേണ്ടത് 58 റണ്‍സ് മാത്രമാണ്. കെഎല്‍ രാഹുലും (25) സായ് സുദര്‍ശനുമാണ് (30) ക്രീസില്‍. എട്ടു റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് പുറത്തായത്.

രണ്ടു വിക്കറ്റിനു 173 റണ്‍സെന്ന നിലയില്‍ നാലാംദിനം ബാറ്റിങ് പുനരാരംഭിച്ച വെസ്റ്റ് ഇന്‍ഡീസ് മികച്ച ബാറ്റിങിലൂടെ ഇന്ത്യയെ വശം കെടുത്തിയ ശേഷം അവസാന സെഷനില്‍ 390 റണ്‍സെന്ന വലിയ ടോട്ടലില്‍ പുറത്താവുകയായിരുന്നു. ജോണ്‍ കാംബെലിന്റെയും (115) ഷെയ് ഹോപ്പിന്റെയും (103) സെഞ്ച്വറികളും ജസ്റ്റിന്‍ ഗ്രീവ്‌സിന്റെ (50*) ഫിഫ്്റ്റിയുമാണ് വിന്‍ഡീസിനെ 400നരികെയെത്തിച്ചത്.

HOPE CAMPBELL

199 ബോളില്‍ 12 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് കാംബെലിന്റെ ഇന്നിങ്‌സ്. കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയാണ് അദ്ദേഹം കണ്ടെത്തിയത്. ഹോപ്പ്് 214 ബോളില്‍ 12 ഫോറും രണ്ടു സികസറുമടിച്ചു. എട്ടു വര്‍ഷം നീണ്ട ഗ്യാപ്പിനു ശേഷമാണ് ഹോപ്പ് വീണ്ടും മൂന്നക്കത്തിലെത്തിയത്. മൂന്നാം വിക്കറ്റില്‍ കാംബെല്‍ ഹോപ്പ് സഖ്യം ചേര്‍ന്നെടുത്ത 177 റണ്‍സാണ് ഫോളോഓണ്‍ ചെയ്തിട്ടും രണ്ടാമിന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ വിന്‍ഡീസിനെ സഹായിച്ചത്.

ഇന്ത്യയെ ഏറെ സമയം അലോസരപ്പെടുത്തിയ ഈ സഖ്യത്തെ വേര്‍പിരിച്ചത് രവീന്ദ്ര ജഡേജയാണ്. ടീം സ്‌കോര്‍ 212ല്‍ നില്‍ക്കവെ കാംബെലിനെ ജഡ്ഡു വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. അതിനു ശേഷം നാലാം വിക്കറ്റില്‍ ഹോപ്പും നായകന്‍ റോസ്റ്റണ്‍ ചേസും 59 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഹോപ്പ് മടങ്ങിയ ശേഷം പിന്നീട് തുടരെ അഞ്ചു വിക്കറ്റുകള്‍ വീണു (311/9).

പക്ഷെ അവസാന വിക്കറ്റില്‍ ഗ്രീവ്‌സ്- ജെയ്ഡന്‍ സീല്‍സ് ജോടി 79 റണ്‍സിന്റെ കൂട്ടുകെട്ടുമായി വീണ്ടും ഇന്ത്യയെ വെള്ളം കുടിപ്പിച്ചു. ഒടുവില്‍ 390ല്‍ നില്‍ക്കെ സീല്‍സിനെ മടക്കി വിന്‍ഡീസ് ഇന്നിങ്‌സ് ഇന്ത്യ ഒരു വിധം അവസാനിപ്പിക്കുകയായിരുന്നു. കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും ഇന്ത്യക്കായി മൂന്നു വീതം വിക്കറ്റുകളെടുത്തു. മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും നേടി.

നേരത്തേ ടാഗെനരെയ്ന്‍ ചന്ദര്‍പോള്‍ (10), അലിക്ക് അത്താനെസ് (10) എന്നിവരെ ടീം ടോട്ടല്‍ 35 ആയപ്പോഴേക്കും മൂന്നാംദിനം ഇന്ത്യ മടക്കിയിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കാംബെല്‍- ഹോപ്പ് ജോടി സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യയെ വെള്ളം കുടിപ്പിക്കുകയായിരുന്നു. നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ അഞ്ചിന് 518 റണ്‍സിനു മറുപടിയില്‍ വിന്‍ഡീസ് മൂന്നാംദിനം 248 റണ്‍സിനു പുറത്തായി.

INDIAN TEAM

270 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡാണ് ഇന്ത്യക്കു ലഭിച്ചത്. വീണ്ടും ബാറ്റിങിനു ഇറങ്ങാതെ വിന്‍ഡിസിനെ ഇന്ത്യ ഫോളോഓണ്‍ ചെയ്യിക്കുകയായിരുന്നു. അഞ്ചു വിക്കറ്റുകള്‍ പിഴുത കുല്‍ദീപ് യാദവാണ് അവരെ 248 റണ്‍സില്‍ എറിഞ്ഞൊതുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. മൂന്നു വിക്കറ്റുകളെടുത്ത രവീന്ദ്ര ജഡേജ മികച്ച പിന്തുണയും നല്‍കി.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ടോട്ടല്‍ 500 കടക്കാന്‍ സഹായിച്ചത് യശസ്വി ജയ്‌സ്വാളിന്റെയും (175) ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും (129*) തകര്‍പ്പന്‍ സെഞ്ച്വറികളാണ്. 87 റണ്‍സുമായി സായ് സുദര്‍ശന്‍ ഫോമിലേക്കു തിരിച്ചെത്തിയതും ടീമിനു ഗുണമായി. ധ്രുവ് ജുറേല്‍ (44), നിതീഷ് റെഡ്ഡി (43), കെഎല്‍ രാഹുല്‍ (38) എന്നിവരും ടീം ടോട്ടലിലേക്കു ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

പ്ലെയിങ് 11

ഇന്ത്യ- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്- ജോണ്‍ കാംബെല്‍, ടാഗ്നരൈന്‍ ചന്ദര്‍പോള്‍, അലിക് അതീനേസ്, ടെവിന്‍ ഇംലാക്ക് (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ഷായ് ഹോപ്പ്, ജസ്റ്റിന്‍ ഗ്രീവ്സ്, ഖാരി പിയറി, ജോമല്‍ വാരിക്കന്‍, ആന്‍ഡേഴ്സന്‍ ഫിലിപ്പ്, ജെയ്ഡന്‍ സീല്‍സ്.

Story first published: Monday, October 13, 2025, 6:27 [IST]
Other articles published on Oct 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+