Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഫോളോഓണ്‍, പിന്നാലെ വിന്‍ഡീസ് തിരിച്ചടി!! കളി നാലാംദിനത്തിലേക്ക്

ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും മൂന്നംദിനം തന്നെ എറിഞ്ഞൊതുക്കി ഇന്നിങ്‌സ് വിജയം കൊയ്യാമെന്ന ഇന്ത്യയുടെ മോഹം പൊലിഞ്ഞു. വിന്‍ഡീസിനെ ഫോളോഓണ്‍ ചെയ്യിച്ച് വീണ്ടും ബാറ്റിങിനു അയക്കാന്‍ ഇന്ത്യക്കു കഴിഞ്ഞെങ്കിലും രണ്ടാമിന്നിങ്‌സില്‍ മികച്ച ബാറ്റിങിലൂടെ അവര്‍ തിരിച്ചടിച്ചിരിക്കുകയാണ്.

രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 173 റണ്‍സുമായി മൂന്നാംദിനത്തിലെ കളി അവസാനിപ്പിക്കാനും അവര്‍ക്കു സാധിച്ചു. രണ്ടു ദിനവും എട്ടു വിക്കറ്റുകളും കൈയിലിരിക്കെ ഇന്ത്യക്കൊപ്പമെത്തൈാന്‍ അവര്‍ക്കു ഇനി 97 റണ്‍സ് മാത്രം മതി. ഫിഫ്റ്റികളുമായി ജോണ്‍ കാംബെലും (87) ഷെയ് ഹോപ്പുമാണ് (65) ക്രീസില്‍. മൂന്നാം വിക്കറ്റില്‍ ഈ ജോടി 207 ബോളില്‍ 138 റണ്‍സ് ടീം ടോട്ടലിലേക്കു ചേര്‍ത്തു കഴിഞ്ഞു.

SHAI HOPE BATTING

ടാഗെനരെയ്ന്‍ ചന്ദര്‍പോള്‍ (10), അലിക്ക് അതാനെസ് (7) എന്നിവരുടെ വിക്കറ്റുകളാണ് കരീബിയന്‍ പടയ്ക്കു നഷ്ടമായത്. രണ്ടു വിക്കറ്റിനു 35 റണ്‍സെന്ന നിലയില്‍ വിന്‍ഡീസ് പതറിയെങ്കിലും മൂന്നം വിക്കറ്റില്‍ കാംബെല്‍-ഹോപ്പ് ജോടി അപരാജിത സെഞ്ച്വറി കൂട്ടുകെട്ടുമായി വിന്‍ഡീസിനെ കളിയിലേക്കു തിരികെ കൊണ്ടുവരികയായിരുന്നു.

നേരത്തേ നാലു വിക്കറ്റിനു 140 റണ്‍സെന്ന നിലയില്‍ ഇന്നു മല്‍സരം പുനരാരംഭിച്ച വിന്‍ഡീസ് ലഞ്ച് ബ്രേക്കിനു പിന്നാലെ 248 റണ്‍സിനു ഓള്‍ഔട്ടാലുകയായിരുന്നു. 318 റണ്‍സായിരുന്നു ഫോളോ ഓണ്‍ അവര്‍ക്കു വേണ്ടിയിരുന്നത്. പക്ഷെ അതിനു കഴിഞ്ഞില്ല. 270 റണ്‍സിന്റെ ലീഡ് വഴങ്ങിയ വിന്‍ഡീസിനോടു വീണ്ടും ബാറ്റ് ചെയ്യാന്‍ ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു.

കരിയറിലെ അഞ്ചാമത്തെ ഫൈഫര്‍ തികച്ച സ്റ്റാര്‍ ലെഗ് സ്പിന്നര്‍ കുല്‍ദീപ് യാദവാണ് വിന്‍ഡീസിനെ 248 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യയെ സഹായിച്ചത്. 41 റണ്‍സെടുത്ത അത്താനസാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോററായത്. ഷെയ് ഹോപ്പ് (36), ടാഗെനരെയ്ന്‍ ചന്ദര്‍പോള്‍ (34) എന്നിവരും വിന്‍ഡീസ് നിരയില്‍ 30 പ്ലസ് സ്‌കോറുകള്‍ കുറിച്ചു. 26.5 ഓവറില്‍ 82 റണ്‍സിനാണ് കുല്‍ദീപ് അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റുകളും പിഴുതു.

KULDEEP YADAV

ടോസിനു ശേഷം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ രണ്ടാംദിനം ലഞ്ച് ബ്രേക്കിനു പിന്നാലെ അഞ്ചു വിക്കറ്റിനു 518 റണ്‍സില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെയും (175) ക്യാപ്റ്റന്‍ ഗില്ലിന്റെയും (129*) സെഞ്ച്വറികളാണ് ടീമിനെ കൂറ്റന്‍ ടോട്ടലിലെത്തിച്ചത്.

258 ബോളില്‍ 22 ഫോറുള്‍പ്പെട്ടതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. ഗില്ലാവട്ടെ 196 ബോളില്‍ 16 ഫോറും രണ്ടു സിക്‌സറുമടിച്ചു. സായ് സുദര്‍ശന്‍ (87), ധ്രുവ് ജുറേല്‍ (44), നിതീഷ് റെഡ്ഡു (43), കെഎല്‍ രാഹുല്‍ (38) തുടങ്ങി ബാറ്റ് ചെയ്തവരെല്ലാം മികച്ച സംഭാവനകള്‍ നല്‍കിയെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഒരുപാട് വലിയ കൂട്ടുകെട്ടുകളും ഇന്ത്യന്‍ ഇന്നിങ്‌സില്‍ കാണാന്‍ സാധിച്ചു. അതാണ് ടീമിനെ 500 കടത്തിയത്.

പ്ലെയിങ് 11

ഇന്ത്യ- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്- ജോണ്‍ കാംബെല്‍, ടാഗ്‌നരൈന്‍ ചന്ദര്‍പോള്‍, അലിക് അതീനേസ്, ടെവിന്‍ ഇംലാക്ക് (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ഷായ് ഹോപ്പ്, ജസ്റ്റിന്‍ ഗ്രീവ്‌സ്, ഖാരി പിയറി, ജോമല്‍ വാരിക്കന്‍, ആന്‍ഡേഴ്‌സന്‍ ഫിലിപ്പ്, ജെയ്ഡന്‍ സീല്‍സ്.

Story first published: Sunday, October 12, 2025, 7:26 [IST]
Other articles published on Oct 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+