Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: പിടിമുറുക്കി ഇന്ത്യ, വിന്‍ഡീസിന്റെ അഞ്ച് വിക്കറ്റ് വീണു! നാലാം ദിനം നിര്‍ണ്ണായകം

പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ പിടിമുറുക്കി ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യയുടെ 438 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 229 എന്ന നിലയിലാണ്. അഞ്ച് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യയെക്കാള്‍ 209 റണ്‍സിന് പിന്നിലാണ് ആതിഥേയര്‍.

അലിക് അല്‍ത്താന്‍സെ (37) ജേസന്‍ ഹോള്‍ഡര്‍ (11) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്കായി രവീന്ദ്ര ജഡേജ രണ്ടും മുകേഷ് കുമാര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഒരു വിക്കറ്റിന് 86 എന്ന നിലയില്‍ മൂന്നാം ദിനം പുനരാരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് പ്രതീക്ഷിച്ച ആധിപത്യം കാട്ടാനായില്ല.

നായകന്‍ ക്രയ്ഗ് ബ്രാത്ത്വെയ്റ്റ് (75) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. 235 പന്ത് നേരിട്ട് 5 ഫോറും 1 സിക്സും പറത്തിയ ബ്രാത്ത് വെയ്റ്റിനെ ആര്‍ അശ്വിന്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.

rohit sharma, mukesh kumar

ക്രിക് മക്കന്‍സിയെ (32) മുകേഷ് കുമാര്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈയിലെത്തിച്ചു. മുകേഷിന്റെ ഇന്ത്യന്‍ ജഴ്സിയിലെ കന്നി വിക്കറ്റാണിത്. ഒരു വശത്ത് പിടിച്ചുനിന്ന ജര്‍മെയ്ന്‍ ബ്ലാക്ക്‌വുഡിനെ (20) രവീന്ദ്ര ജഡേജ അജിന്‍ക്യ രഹാനെയുടെ കൈയിലെത്തിച്ചു.വിക്കറ്റ് കീപ്പര്‍ ജോഷ്വാ ഡ സില്‍വയെ (10) മുഹമ്മദ് സിറാജ് ക്ലീന്‍ബൗള്‍ഡാക്കി. നാലാം ദിനത്തില്‍ പെട്ടെന്ന് തന്നെ വിന്‍ഡീസിനെ ഓള്‍ഔട്ടാക്കാനായില്ലെങ്കില്‍ മത്സരം സമനിലയിലേക്കെത്താനാണ് സാധ്യത.

നേരത്തെ വിരാട് കോലിയുടെ സെഞ്ച്വറി (121) കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ അടിച്ചെടുത്തത്. 500ാം മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമായി മാറാന്‍ കോലിക്ക് സാധിച്ചിരിക്കുകയാണ്. ഇന്ത്യക്കായി നായകന്‍ രോഹിത് ശര്‍മ (80), യശ്വസി ജയ്സ്വാള്‍ (57), രവീന്ദ്ര ജഡേജ (61), ആര്‍ അശ്വിന്‍ (56) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.

വിരാട് കോലിയുടെ സെഞ്ച്വറിയാണ് ഇന്ത്യയുടെ നട്ടെല്ലായി മാറിയത്. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കോലി വിദേശത്ത് ടെസ്റ്റ് സെഞ്ച്വറി നേടുന്നതെന്നതാണ് എടുത്തു പറയേണ്ടത്. കോലിക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച ജഡേജ ടെസ്റ്റില്‍ 19ാം അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.

152 പന്ത് നേരിട്ട് 5 ബൗണ്ടറി ഉള്‍പ്പെടെ 61 റണ്‍സുമായാണ് ജഡേജ പുറത്തായത്. കെമാര്‍ റോച്ചിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ജഡേജയുടെ മടക്കം. വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷന് തിളങ്ങാനായില്ല. 37 പന്തുകള്‍ നേരിട്ട് 25 റണ്‍സാണ് അദ്ദേഹം നേടിയത്. നാല് ബൗണ്ടറി നേടിയ താരം മോശം ഷോട്ടിന് ശ്രമിച്ച് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.

ജയദേവ് ഉനദ്ഘട്ട് (7) വാരിക്കാന്റെ പന്തില്‍ പുറത്തായി. ക്രീസില്‍ നിന്ന് കയറി കളിച്ച ഉനദ്ഘട്ടിനെ സ്റ്റംപിങ്ങിലൂടെയാണ് മടക്കിയത്. മുഹമ്മദ് സിറാജിനെ (0) വാരിക്കാന്‍ എല്‍ബിയില്‍ കുടുക്കി. അശ്വിനെ ക്ലീന്‍ബൗള്‍ഡാക്കി കെമാര്‍ റോച്ച് ഇന്ത്യയുടെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

Story first published: Saturday, July 22, 2023, 12:16 [IST]
Other articles published on Jul 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+