Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സോറി സഞ്ജു, വിന്‍ഡീസ് ടി20 പരമ്പരയില്‍ ഇവര്‍ തഴയപ്പെട്ടേക്കും- നാല് പേരിതാ

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ്. രണ്ട് ടെസ്റ്റും മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുക. 2024ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇനിയുള്ള ടി20 പരമ്പരകളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ തട്ടകത്തില്‍ ഇറങ്ങുന്ന ഇന്ത്യക്ക് ഏറ്റവും മികച്ച താരനിരയെത്തന്നെ കളത്തിലിറക്കേണ്ടതായുണ്ട്.

പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കുന്ന ചില സൂപ്പര്‍ താരങ്ങള്‍ അപ്രതീക്ഷിതമായി തഴയപ്പെടാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ ഒതുക്കപ്പെടാന്‍ സാധ്യതയുള്ള നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താമെന്ന വലിയ പ്രതീക്ഷയിലാണ്. ഇത്തവണത്തെ ഐപിഎല്ലില്‍ സഞ്ജുവിന്റെ സ്ഥിരത പ്രശ്‌നമായിരുന്നെങ്കിലും ഭേദപ്പെട്ട പ്രകടനം തന്നെ അദ്ദേഹം കാഴ്ചവെച്ചിരുന്നു.

sanju samson

അതുകൊണ്ട് തന്നെ സഞ്ജു പരമ്പരയില്‍ ഇടം പ്രതീക്ഷിക്കുന്നു. എന്നാല്‍ അദ്ദേഹത്തെ തഴയാനാണ് സാധ്യത കൂടുതല്‍. ടി20 ലോകകപ്പ് പദ്ധതികളില്‍ സഞ്ജുവിന് ഇടമില്ലെന്നുറപ്പ്. അതുകൊണ്ട് തന്നെ ഇഷാന്‍ കിഷനൊപ്പം ജിതേഷ് ശര്‍മയെ വളര്‍ത്താനാവും ഇന്ത്യ ശ്രമിക്കുക. റിഷഭ് പന്ത് മടങ്ങിയെത്തുന്നതോടെ റിഷഭും ഇഷാനും ഇന്ത്യയുടെ ടി20 വിക്കറ്റ് കീപ്പര്‍മാരായി മാറുകയും ചെയ്യും. സഞ്ജുവിന്റെ മികവില്‍ ബിസിസി ഐ വിശ്വാസം അര്‍പ്പിച്ചേക്കില്ല.

മറ്റൊരു താരം റുതുരാജ് ഗെയ്ക് വാദാണ്. ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിച്ച താരമാണ് റുതുരാജ് ഗെയ്ക് വാദ്. എന്നാല്‍ താരം പിന്നീട് തഴയപ്പെട്ടു. ഇത്തവണത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് റുതുരാജ് കാഴ്ചവെച്ചത്. 16 മത്സരത്തില്‍ നിന്ന് 590 റണ്‍സാണ് അദ്ദേഹം നേടിയത്. നാല് അര്‍ധ സെഞ്ച്വറികളും അദ്ദേഹം നേടി. ഇന്ത്യന്‍ ടീമിലേക്ക് റുതുരാജ് തിരിച്ചുവരവ് സ്വപ്‌നം കാണുന്നുണ്ടെങ്കിലും അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരോടൊപ്പം യശ്വസി ജയ്‌സ്വാളിനെ ഇന്ത്യ പരിഗണിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാള്‍ രാജസ്ഥാനായി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. 14 മത്സരത്തില്‍ നിന്ന് 625 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ഇതില്‍ സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും. ഇന്ത്യ ജയ്‌സ്വാളിന് ഇതിനോടകം അവസരം നല്‍കിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ജയ്‌സ്വാളിനെ റിസര്‍വ് താരമായി ഇന്ത്യ പരിഗണിച്ചിട്ടുണ്ട്.

ruturaj gaikwad

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് പ്രതീക്ഷിക്കുന്ന താരമാണ് ശിവം ദുബെ. ഇടം കൈയന്‍ ഓള്‍റൗണ്ടര്‍ സിഎസ്‌കെയുടെ മധ്യനിരയില്‍ കസറിയിരുന്നു. 16 മത്സരത്തില്‍ നിന്ന് 418 റണ്‍സാണ് അദ്ദേഹം നേടിയത്. സിക്‌സര്‍ പറത്താന്‍ മിടുക്കുകാട്ടുന്ന ദുബെ 35 സിക്‌സറാണ് ഇത്തവണ നേടിയത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിലേക്ക് ഇടവേളക്ക് ശേഷം താരം മടങ്ങിവരവ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ തഴയപ്പെടാനാണ് സാധ്യത കൂടുതല്‍.

ദുബെ ഓള്‍റൗണ്ടറാണെങ്കിലും ഇപ്പോള്‍ പന്തെറിയാറില്ല. ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമാണ് അദ്ദേഹം തിളങ്ങുന്നത്. അതുകൊണ്ട് തന്നെ ദുബെയില്‍ ഇന്ത്യ വലിയ താല്‍പര്യം കാട്ടിയേക്കില്ല. തിലക് വര്‍മയാണ് മറ്റൊരു താരം. മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിര താരമാണ് തിലക്. 11 മത്സരത്തില്‍ നിന്ന് 343 റണ്‍സാണ് തിലക് അടിച്ചെടുത്തത്. മധ്യനിരയില്‍ തല്ലിത്തകര്‍ക്കുന്ന യുവതാരമാണ് തിലക്. അധികം വൈകാതെ ഇന്ത്യ തിലകിനെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ തിലകിന് വിന്‍ഡീസ് പരമ്പരയില്‍ ഇടം ലഭിച്ചേക്കില്ല. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലേക്കെത്തുമ്പോള്‍ തിലകിന് അവസരം ലഭിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ തിലകിനെ ഇന്ത്യ വിന്‍ഡീസ് പരമ്പരയിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ വിലയിരുത്താം.

Story first published: Sunday, June 4, 2023, 10:57 [IST]
Other articles published on Jun 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+