Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സഞ്ജു കണ്ടു പഠിക്കണം! വെടിക്കെട്ട് ഫിഫ്റ്റി നേടി ഇഷാന്‍- വമ്പന്‍ നേട്ടം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് ഇന്ത്യ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. തുടക്കം മുതല്‍ ആക്രമണ ഗിയറില്‍ കളിച്ച ഇന്ത്യ ആതിഥേയ ബൗളര്‍മാരെ തല്ലിപ്പറത്തി. 10 റണ്‍സിനോടടുത്ത് റണ്‍റേറ്റിലാണ് ഇന്ത്യ റണ്‍സുയര്‍ത്തിയത്. രോഹിത് ശര്‍മയും (44 പന്തില്‍ 57) യശ്വസി ജയ്‌സ്വാളും (30 പന്തില്‍ 38) നല്‍കിയ മികച്ച തുടക്കത്തെ ഗംഭീരമാക്കി മുന്നോട്ട് കൊണ്ടുപോകാന്‍ ഇഷാന്‍ കിഷനും ശുബ്മാന്‍ ഗില്ലിനും സാധിച്ചു.

ഇതില്‍ ഇഷാന്റെ പ്രകടനമാണ് ഞെട്ടിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിലൂടെയാണ് ഇഷാന്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്. ആദ്യ ടെസ്റ്റില്‍ ബാറ്റു ചെയ്യാന്‍ അധികം അവസരം ഇഷാന് ലഭിച്ചില്ല. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ (25) പ്രതീക്ഷക്കൊത്ത് ഉയരാനുമായില്ല. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് ഇഷാന്‍ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്.

34 പന്തില്‍ നാല് ഫോറും 2 സിക്‌സും ഉള്‍പ്പെടെ 52* റണ്‍സാണ് അദ്ദേഹം നേടിയത്. 152ന് മുകളിലായിരുന്നു ഇഷാന്റെ സ്‌ട്രൈക്കറേറ്റ്. 33 പന്തില്‍ ഇഷാന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇപ്പോഴിതാ യുവതാരത്തിന്റെ ബാറ്റിങ് പ്രകടനത്തെ വാനോളം പ്രശംസിക്കുകയാണ് ആരാധകര്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇഷാന് ആശംസാ പ്രവാഹമാണ്. റിഷഭ് പന്തിന്റെ ഉത്തമ പകരക്കാരനാണ് ഇഷാനെന്നാണ് ആരാധകര്‍ വാഴ്ത്തുന്നത്.

സഞ്ജു സാംസണിനെ ടെസ്റ്റ് കളിപ്പിക്കണമെന്ന് പറഞ്ഞ് ഇഷാനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് താരത്തിന്റെ ഈ പ്രകടനമെന്നാണ് ആരാധക പക്ഷം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം നടത്താന്‍ ഇഷാന് സാധിച്ചിരിക്കുകയാണ്. മൂന്ന് ഫോര്‍മാറ്റിലേയും ആദ്യത്തെ അര്‍ധ സെഞ്ച്വറി കൈയടി നേടുന്നതാക്കാന്‍ ഇഷാന് സാധിച്ചു.

ishan kishan

ടി20യില്‍ 28 പന്തിലാണ് ഇഷാന്‍ കന്നി ഫിഫ്റ്റി നേടിയത്. ഏകദിനത്തിലെ ആദ്യത്തെ ഫിഫ്റ്റി 33 പന്തിലായിരുന്നു. ഇപ്പോഴിതാ ടെസ്റ്റിലെ ആദ്യത്തെ ഫിഫ്റ്റിയും 33 പന്തില്‍ നേടിയിരിക്കുകയാണ്. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് ഇഷാന്‍. റിഷഭിനെപ്പോലെ തന്നെ മത്സരത്തെ ആവേശകരമായി മുന്നോട്ട് കൊണ്ടുപോകാനും കഴിവുണ്ട്. അതുകൊണ്ടുതന്നെ റിഷഭിന്റെ ബാക്കപ്പായി മൂന്ന് ഫോര്‍മാറ്റിലും ഇഷാനെത്തുമെന്നുറപ്പ്. റിഷഭ് പന്ത് തിരിച്ചെത്താന്‍ വൈകിയേക്കും. അങ്ങനെ വരുമ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇഷാനാവും ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പര്‍.

വിരാട് കോലിയുടെ വലിയ ത്യാഗം രണ്ടു തവണയാണ് ഇഷാന് കൈയടി നേടിക്കൊടുത്തത്. 2021ല്‍ ഇഷാന്റെ ടി20 അരങ്ങേറ്റ മത്സരത്തില്‍ കോലി തന്റെ മൂന്നാം സ്ഥാനം ഇഷാന് നല്‍കിയിരുന്നു. ഈ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ ഇഷാനായി. ഇപ്പോള്‍ ടെസ്റ്റില്‍ നാലാം നമ്പറില്‍ കളിക്കേണ്ടത് വിരാട് കോലിയായിരുന്നു. എന്നാല്‍ ഇഷാനായി വീണ്ടും അദ്ദേഹം സ്ഥാനം വിട്ടുനല്‍കിയപ്പോള്‍ മറ്റൊരു തകര്‍പ്പന്‍ പ്രകടനമാണ് പിറന്നത്.

നാലാം ദിനത്തിന് ശേഷം റിഷഭ് പന്തിനാണ് ഇഷാന്‍ നന്ദി പറഞ്ഞത്. ടെസ്റ്റ് പരമ്പരക്ക് മുമ്പ് റിഷഭ് പന്തുമായി സംസാരിച്ചിരുന്നെന്നും അവന്‍ പറഞ്ഞു തന്നെ കാര്യങ്ങള്‍ മികച്ച പ്രകടനത്തിന് സഹായിച്ചുവെന്നുമാണ് ഇഷാന്‍ തുറന്ന് പറഞ്ഞത്. റിഷഭ് പന്തിന്റെ 'ആര്‍പി17' എന്ന ബാറ്റുപയോഗിച്ച് കളിച്ചാണ് ഇഷാന്‍ ഇത്രയും തകര്‍പ്പന്‍ കാഴ്ചവെച്ചതെന്നതാണ് എടുത്തു പറയേണ്ടത്. ടെസ്റ്റില്‍ വലിയ പ്രതീക്ഷ നല്‍കാന്‍ ഇഷാന് സാധിച്ചിരിക്കുകയാണ്.

അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ബാറ്റ്‌സ്മാനാണ് ഇഷാന്‍. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുമുണ്ട്. കുറഞ്ഞ പന്തുകളില്‍ നിന്ന് മത്സരത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള ഇഷാന് ടെസ്റ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് തന്നെ വിലയിരുത്താം.

Story first published: Monday, July 24, 2023, 7:52 [IST]
Other articles published on Jul 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+