For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: സഞ്ജുവിനെ ടോപ് ഓഡറില്‍ കളിപ്പിക്കാനാവില്ല! അതിന് കാരണമുണ്ട്- ജാഫര്‍ പറയുന്നു

ട്രിനിഡാഡ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20 ഇന്ന് നടക്കാന്‍ പോവുകയാണ്. ആദ്യ ടി20യില്‍ നാല് റണ്‍സിന് തോറ്റ ക്ഷീണം ഇന്ത്യക്കുണ്ട്. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് വിജയ വഴിയില്‍ തിരിച്ചെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ അതൊട്ടും എളുപ്പമാവില്ല. ടി20 ഫോര്‍മാറ്റില്‍ ഇപ്പോഴും അപകടകാരികളുടെ നിരയാണ് വെസ്റ്റ് ഇന്‍ഡീസ്. അതുകൊണ്ടുതന്നെ ഇന്ത്യ വളരെ കരുതലോടെ ഇറങ്ങിയാലെ ജയിക്കാനാവൂ.

രണ്ടാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് 11 മാറ്റം ഉണ്ടാവുമെന്നാണ് എല്ലാവരും വിലയിരുത്തുന്നത്. സഞ്ജു സാംസണ്‍ പ്ലേയിങ് 11 തുടരുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ ഫിനിഷര്‍ റോളിലാണ് സഞ്ജു കളിച്ചത്. എന്നാല്‍ 12 പന്തില്‍ 12 റണ്‍സുമായി നിരാശപ്പെടുത്തി സഞ്ജു മടങ്ങുകയും ചെയ്തു. സഞ്ജുവിന് യോജിക്കാത്ത ഫിനിഷര്‍ കുപ്പായമാണ് ഇന്ത്യ അദ്ദേഹത്തിന് നല്‍കിയത്. അതുകൊണ്ടുതന്നെ ഈ പൊസിഷനില്‍ വലിയ മികവുകാട്ടാന്‍ സഞ്ജുവിന് സാധിക്കാതെ പോയി.

രണ്ടാം മത്സരത്തില്‍ സഞ്ജുവിനെ കളിപ്പിച്ചാലും ഫിനിഷര്‍ റോളില്‍ത്തന്നെ അദ്ദേഹം തുടര്‍ന്നേക്കും. സഞ്ജുവിനെ ഇന്ത്യ ടോപ് ഓഡറില്‍ കളിപ്പിക്കാന്‍ യാതൊരു സാധ്യതയുമില്ല. അങ്ങനെ കളിപ്പിക്കുന്നത് പ്രയാസമാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. 'സഞ്ജു സാംസണ്‍ 3, 4 നമ്പറുകളിലൊക്കെ കളിക്കാന്‍ സാധിക്കുന്ന താരമാണ്. ഐപിഎല്ലില്‍ ഈ റോളിലെല്ലാം കളിച്ച് സഞ്ജു മികവ് കാട്ടിയിട്ടുമുണ്ട്.

എന്നാല്‍ ഇന്ത്യയുടെ ശക്തമായ ബാറ്റിങ് നിരയ്ക്കിടയില്‍ സഞ്ജുവിനെ ടോപ് ഓഡറിലേക്ക് തിരികി കയറ്റാനാവില്ല. ഒരു അധിക ബാറ്റ്‌സ്മാനെ കൂടി ഇന്ത്യ കളിപ്പിക്കുമ്പോള്‍ സഞ്ജുവിന് പിന്നോട്ടിറങ്ങേണ്ടി വരും'- ജാഫര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ ലഭിക്കുമ്പോള്‍ സഞ്ജുവിന് മാത്രം അത് ലഭിക്കുന്നില്ല. സൂര്യകുമാര്‍ യാദവ് ആദ്യ മത്സരത്തില്‍ മൂന്നാം നമ്പറിലാണ് കളിച്ചത്.

Yashasvi Jaiswal

സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ച് സൂര്യകുമാര്‍ യാദവിനെ നാലാം നമ്പറില്‍ കളിപ്പിച്ചാല്‍ സഞ്ജുവിനും ടീമിനും അത് വലിയ ഗുണം ചെയ്‌തേക്കും. ഹാര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറില്‍ തുടരുമ്പോള്‍ യുവതാരം തിലക് വര്‍മയെ ആറാം നമ്പറില്‍ കളിപ്പിക്കാം. നേരത്തെ ഫിനിഷര്‍ റോളില്‍ കളിച്ച് മികവ് കാട്ടിയിട്ടുള്ള താരമാണ് തിലക് വര്‍മ. മുംബൈ ഇന്ത്യന്‍സിനൊപ്പം ഫിനിഷര്‍ റോളില്‍ നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.

യശ്വസി ജയ്‌സ്വാളിനെ ഓപ്പണറാക്കി എത്തിക്കണമെന്നും ജാഫര്‍ അഭിപ്രായപ്പെട്ടു. 'യശ്വസി ജയ്‌സ്വാള്‍ ഓപ്പണറായി കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇഷാന്‍ കിഷന് വിശ്രമം നല്‍കി ജയ്‌സ്വാളിനെ കളിപ്പിക്കാം. ഇഷാന്റെ ടി20യിലെ പ്രകടനം എനിക്ക് വലിയ പ്രതീക്ഷ നല്‍കുന്നതല്ല. അവസാന 15 ഇന്നിങ്‌സില്‍ ഒരു തവണയാണ് 40 പ്ലസ് സ്‌കോര്‍ നേടാന്‍ അവന് സാധിച്ചത്. സ്‌ട്രൈക്കറേറ്റും മോശം. ഇഷാനെ ഏകദിനത്തിലേക്ക് കൂടുതല്‍ പരിഗണിക്കുന്നതാണ് നല്ലത്.

ജയ്‌സ്വാള്‍ ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയവനാണ്. അതുകൊണ്ടുതന്നെ അവന്‍ അവസരം അര്‍ഹിക്കുന്നു. ഈ മാറ്റം ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടാവുമെന്ന് കരുതുന്നു. ആദ്യ ടി20 കളിച്ചത് വളരെ പ്രയാസമുള്ള പിച്ചിലായിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തിലും പിച്ചിന്റെ സ്വഭാവം വളരെ നിര്‍ണ്ണായകമാണ്. മികച്ച പിച്ചാണെങ്കില്‍ നമ്മുടെ ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ച്ചയായും കസറും'- ജാഫര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ മത്സരത്തില്‍ തിലക് വര്‍മക്ക് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയിരുന്നു.

രണ്ടാം മത്സരത്തില്‍ ജയ്‌സ്വാളിന് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍. അവസാന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഒരു സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയുമാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. പവര്‍പ്ലേ മുതലാക്കി കളിക്കുന്ന ബാറ്റ്‌സ്മാനായ ജയ്‌സ്വാളിനെ ഇന്ത്യ കൂടുതല്‍ പിന്തുണക്കേണ്ടതായുണ്ട്.

Story first published: Sunday, August 6, 2023, 6:49 [IST]
Other articles published on Aug 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+