Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: പറക്കും സഞ്ജു, എന്തൊരു ക്യാച്ച്? ഇഷാന്‍ കണ്ടുപഠിക്കണം! വീഡിയോ വൈറല്‍

വെസ്റ്റ് ഇന്‍ഡീസുമായുള്ള നാലാം ടി20യില്‍ സഞ്ജു സാംസണിന്റെ കണ്ണഞ്ചിക്കുന്ന ക്യാച്ച് കണ്ട് ഞെട്ടിയിരിക്കുകയാണ് ഫാന്‍സ്. പരമ്പരയില്‍ ബാറ്റ് കൊണ്ട് ഇനിയും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ പോയതിന്റെ ക്ഷീണം വിക്കറ്റ് കീപ്പിങില്‍ തീര്‍ക്കുകയാണ് അദ്ദേഹം. നേരത്തേ മൂന്നാം ടി20യിലും വിക്കറ്റിനു പിന്നില്‍ സഞ്ജു കസറിയിരുന്നു. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടക്കുന്ന നാലാമങ്കത്തിലും തുടക്കത്തില്‍ തന്നെ ഒരു കിടിലന്‍ ക്യാച്ചുമായി അദ്ദേഹം സാന്നിധ്യമറിയിച്ചിരിക്കുകയാണ്.

അര്‍ഷ്ദീപ് സിങെറിഞ്ഞ രണ്ടാം ഓവറിലെ നാലാമത്തെ ബോളിലായിരുന്നു ആരാധകരെ സ്തബ്ധരാക്കിയ സഞ്ജുവിന്റെ സൂപ്പര്‍ ക്യാച്ച്. അക്ഷര്‍ പട്ടേലെറിഞ്ഞ ആദ്യ ഓവറില്‍ ഓരോ സിക്‌സും ഫോറുമടക്കം 14 റണ്‍സ് വിന്‍ഡീസ് വാരിക്കൂട്ടിയിരുന്നു. തുടര്‍ന്നാണ് രണ്ടാം ഓവര്‍ എറിയാന്‍ അര്‍ഷ്ദീപിന്റെ വരവ്. മൂന്നാമത്തെ ബോളില്‍ കൈല്‍ മയേഴ്‌സ് ബൗണ്ടറി പറത്തി. അടുത്തത് മികച്ചൊരു ഷോര്‍ട്ട് ബോളായിരുന്നു.

SANJU SAMSON

പിച്ച് ചെയ്ത ശേഷം പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ബൗണ്‍സാണ് ബോളിനു ലഭിച്ചത്. മയേഴ്‌സിനു ഈ ബോളിനെയും വിടാന്‍ ഭാവമില്ലായിരുന്നു. വിക്കറ്റിനു പിറകിലുള്ള സഞ്ജുവിന്റെ തല്ക്കു മുകളിലൂടെ ബൗണ്ടറിയിലേക്കു വഴി തിരിച്ചുവിടാന്‍ അദ്ദേഹം ശ്രമിക്കുകയായിരുന്നു. പക്ഷെ ഈ ശ്രമം അമ്പെ പാളി.

സഞ്ജുവിന്റെ ക്യാച്ച് കാണാം. വീഡിയോ

മയേഴ്‌സിന്റെ നീക്കം മുന്‍കൂട്ടികണ്ട സഞ്ജു രണ്ടു കൈളുമുയര്‍ത്തി മുഴുനീളെ വായുവിലേക്കുയര്‍ന്നു. പന്തു കൈയ്ക്കുള്ളിലാക്കിയാണ് അദ്ദേഹം ലാന്‍ഡ് ചെയ്തത്. ഉറപ്പായും ബൗണ്ടറിയാവുമെന്നു കണക്കുകൂട്ടിയ മയേഴ്‌സ് സഞ്ജുവിന്റെ വണ്ടര്‍ ക്യാച്ചില്‍ സ്തബ്ധനായി ക്രീസ് വിടുകയായിരുന്നു. ഏഴു ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സുമടക്കം 17 റണ്‍സാണ് മയേഴ്‌സ് നേടിയത്.

SANJU SAMSON

സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിന്റെ സൂപ്പര്‍ ക്യാച്ചിനെ ആരാധകര്‍ വാനോളം പുകഴ്ത്തുകയാണ്. ഇഷാന്‍ കിഷന്‍ കണ്ടു പഠിക്കട്ടെ, സഞ്ജൂ എന്തൊരു ക്യാച്ചാണിത്. എംഎസ് ധോണി കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ നിങ്ങളാണെന്നും ആരാധകര്‍ പുകഴ്ത്തി. സഞ്ജു സംസണിന്റെ ഈ സൂപ്പര്‍ ക്യാച്ച് കണ്ടാല്‍ ഇഷാന്‍ കിഷനു കരയാന്‍ മാത്രമേ കഴിയുകയുള്ളൂവെന്നായിരുന്നു ആരാധകരുടെ പരിഹാസം.

അതേസമയം, നാലാം ടി20യില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് 10 ഓവര്‍ കഴിയുമ്പോള്‍ നാലു വിക്കറ്റിനു 79 റണ്‍സെന്ന നിലയിലാണ്. മൂന്നാം ടി20യിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്കു ഈ മല്‍സരം ജയിച്ചേ തീരൂ.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.

വെസ്റ്റ് ഇന്‍ഡീസ്- ബ്രെന്‍ഡന്‍ കിങ്, കൈല്‍ മയേഴ്‌സ്, ഷെയ് ഹോപ്പ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), റോവ്‌മെന്‍ പവെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോല്‍ഡര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഒഡെയ്ന്‍ സ്മിത്ത്, അക്കീല്‍ ഹുസെയ്ന്‍, ഒബെഡ് മക്കോയ്.

Story first published: Saturday, August 12, 2023, 20:52 [IST]
Other articles published on Aug 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+