Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സഞ്ജുവിന് ധോണിയുടെ മികവില്ല, ഫിനിഷറാക്കരുത്! ആ റോള്‍ ലഭിച്ചാല്‍ കസറും

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ നാല് റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. 150 റണ്‍സെന്ന കുറഞ്ഞ വിജയലക്ഷ്യമാണ് ആതിഥേയര്‍ ഇന്ത്യക്ക് മുന്നില്‍ വെച്ചതെങ്കിലും അതിനെ മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയി. ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യയെ പിന്നോട്ടടിച്ചത്. ഇന്ത്യയുടെ തോല്‍വിക്ക് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. രണ്ടാം ടി20യില്‍ ഇന്ത്യക്ക് വിജയ വഴിയില്‍ തിരിച്ചെത്തേണ്ടത് അഭിമാന പ്രശ്‌നമാണ്.

എന്നാല്‍ ഇന്ത്യ ചില പ്രധാന മാറ്റങ്ങള്‍ വരുത്തേണ്ടതായുണ്ട്. അതില്‍ ഒന്നാമത്തെ കാര്യം സഞ്ജു സാംസണിന്റെ ടീമിലെ റോളാണ്. ഇന്ത്യ ഫിനിഷര്‍ റോളിലാണ് സഞ്ജുവിനെ പരീക്ഷിച്ചത്. എന്നാല്‍ 12 പന്തില്‍ 12 റണ്‍സുമായി അദ്ദേഹം പുറത്തായി. ഇന്ത്യ സഞ്ജുവിനെ ഫിനിഷറായി കളിപ്പിക്കുന്നത് വലിയ മണ്ടത്തരമാണെന്ന് പറയാം. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍. ഐപിഎല്ലിലടക്കം അദ്ദേഹം കസറുന്നത് ടോപ് ഓഡറിലാണ്.

അതുകൊണ്ടുതന്നെ നാലാം നമ്പര്‍ സഞ്ജുവിന് നല്‍കുന്നതാണ് ഇന്ത്യക്ക് ഗുണം ചെയ്യുക. ഫിനിഷര്‍ റോളില്‍ കളിച്ച് വലിയ അനുഭവസമ്പത്തില്ലാത്ത താരമാണ് സഞ്ജു. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ സഞ്ജുവിന് മികവുണ്ടെങ്കിലും ഫിനിഷര്‍ റോളില്‍ സഞ്ജുവിനെ കളിപ്പിക്കുന്നത് മണ്ടന്‍ തീരുമാനമാണ്. അല്‍പ്പം പന്തുകള്‍ നേരിട്ട് നിലയുറപ്പിച്ച ശേഷം ആക്രമിക്കാന്‍ സാധിക്കുന്ന റോളാണ് സഞ്ജു ആവശ്യപ്പെടുന്നത്.

ഇതിന് നാലാം നമ്പറാണ് ബെസ്റ്റ്. അല്ലെങ്കില്‍ മൂന്നാം നമ്പറിലും സഞ്ജുവിനെ കളിപ്പിക്കാം. ആദ്യ ടി20യില്‍ ഇന്ത്യ മൂന്നാം നമ്പറിലാണ് സൂര്യകുമാറിനെ കളിപ്പിച്ചത്. എന്നാല്‍ രണ്ടാം ടി20യില്‍ മൂന്നാം നമ്പറില്‍ സഞ്ജുവിനെ കളിപ്പിക്കാവുന്നതാണ്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയും കളിപ്പിക്കാം. ഫിനിഷര്‍ റോളിലേക്ക് തിലക് വര്‍മയെ പരിഗണിക്കാം. തിലക് ഫിനിഷര്‍ റോളില്‍ മികവ് തെളിയിച്ചിട്ടുള്ള താരമാണ്. ഐപിഎല്ലില്‍ അദ്ദേഹം അഞ്ച്, ആറ് നമ്പറുകളില്‍ കളിച്ച് മാച്ച് വിന്നറായി മാറിയിട്ടുണ്ട്.

sanju samson

അതുകൊണ്ടുതന്നെ സഞ്ജുവിനെ മാറ്റി ഫിനിഷര്‍ റോളില്‍ ഇന്ത്യ തിലക് വര്‍മയെ കളിപ്പിക്കുന്നതാണ് നല്ലത്. സഞ്ജുവിനെ ഇണങ്ങാത്ത റോള്‍ നല്‍കി അദ്ദേഹത്തിന്റെ പ്രകടനം മോശമാണെന്ന് വിമര്‍ശിക്കുന്നതില്‍ കാര്യമില്ല. ഇന്ത്യയുടെ മറ്റ് താരങ്ങള്‍ക്കെല്ലാം അനുയോജ്യമായ റോള്‍ നല്‍കുമ്പോഴും സഞ്ജു സാംസണിനോട് മാത്രം വേര്‍തിരിവ് കാട്ടുകയാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ടി20 ലോകകപ്പ് വരാനിരിക്കെ സഞ്ജുവിന് തിളങ്ങാന്‍ സാധിക്കുന്ന ബാറ്റിങ് പൊസിഷന്‍ നല്‍കണമെന്നാണ് ആരാധക പക്ഷം.

എന്നാല്‍ രണ്ടാം ടി20യിലും ഇന്ത്യ സഞ്ജുവിനെ ഫിനിഷര്‍ റോളില്‍ തന്നെ കളിപ്പിക്കാനാണ് സാധ്യത. ഹാര്‍ദിക് പാണ്ഡ്യ പിന്നോട്ടിറങ്ങി സഞ്ജുവിന് അല്‍പ്പം കൂടി നേരത്തെ ബാറ്റു ചെയ്യാനുള്ള അവസരമൊരുക്കണമെന്നും ആരാധകര്‍ പറയുന്നു. വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷനെക്കാള്‍ മിടുക്കന്‍ സഞ്ജുവാണ്. എന്നിട്ടും ഇഷാന് കീപ്പിങ് ഗ്ലൗസ് നല്‍കുന്നത് അംഗീകരിക്കാവുന്ന കാര്യമല്ലെന്നും ആരാധകര്‍ പറയുന്നു. സഞ്ജുവിനെ ടോപ് ഓഡറില്‍ കളിപ്പിച്ചാല്‍ ഇന്ത്യയുടെ സംതുലിതാവസ്ഥ കൂടുതല്‍ മെച്ചപ്പെടുമെന്നുറപ്പ്.

രണ്ടാം ടി20യിലും ഇന്ത്യയുടെ ആശങ്ക ബാറ്റിങ്ങിലാണ്. ഇന്ത്യ യുവനിരയെ ടി20യിലേക്ക് കൂടുതല്‍ പരിഗണിക്കാനാണ് പദ്ധതിയിടുന്നത്. എന്നാല്‍ സീനിയേഴ്‌സില്ലാതെ വരുമ്പോള്‍ ഇന്ത്യയുടെ യുവനിര പതറുകയാണെന്നാണ് പ്രകടനം വിലയിരുത്തുമ്പോള്‍ വ്യക്തമാവുന്നത്. ഇന്ത്യക്ക് മികച്ച ടീം കരുത്തുണ്ടെങ്കിലും അതിനെ കൃത്യമായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. രണ്ടാം ടി20യില്‍ യശ്വസി ജയ്‌സ്വാളിനെ ഓപ്പണിങ്ങിലേക്ക് വിളിച്ച് ശുബ്മാന്‍ ഗില്‍, ഇഷാന്‍ എന്നിവരിലൊരാള്‍ക്ക് വിശ്രമം നല്‍കാവുന്നതാണ്.

ആദ്യ മത്സരത്തിലെ തോല്‍വി ഇന്ത്യക്ക് വലിയ പാഠമാണ് നല്‍കുന്നത്. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. പരമ്പര കൈവിട്ടാല്‍ ഇന്ത്യക്കത് വലിയ നാണക്കേടായി മാറുമെന്നുറപ്പ്. അതുകൊണ്ടുതന്നെ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് അഭിമാന പ്രശ്‌നമാണ്.

Story first published: Friday, August 4, 2023, 13:28 [IST]
Other articles published on Aug 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+