Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: രണ്ടു ടീമുകളില്‍ സഞ്ജുവുണ്ടാവും! പുജാര പുറത്തേക്ക്, നിര്‍ണായക സൂചന

വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ച് നിര്‍ണായക സൂചനകള്‍ പുറത്തു വന്നിരിക്കുകയാണ്. ജൂലൈ രണ്ടാം വാരം മുതല്‍ വിന്‍ഡീസില്‍ ടെസ്റ്റ്, ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യന്‍ ടീം കളിക്കുന്നത്. ഇവയ്ക്കുള്ള സ്‌ക്വാഡിനെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഇതിനിടെയാണ് ടീമില്‍ എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം എന്നതിനെക്കുറിച്ച് ക്രിക്ക്ബസ് (Cricbuzz) സൂചകള്‍ നല്‍കിയിരിക്കുന്നത്.

ഏകദിന, ടി20 ടീമുകളിലേക്കു സഞ്ജു സാംസണിനെ തിരിച്ചുവിളിക്കുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാതെ പോയതിനാല്‍ അദ്ദേഹത്തെ തഴഞ്ഞേക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ വൈറ്റ് ബോള്‍ പരമ്പരകളില്‍ സഞ്ജു ഉണ്ടാവുമെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

ഒരിടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവ് കൂടിയായിരിക്കും വിന്‍ഡീസ് പര്യടനം. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പിനു മുമ്പ് ടീം ഇന്ത്യ വിന്‍ഡീസ് പര്യടനം നടത്തിയിരുന്നു. അന്നു ശിഖര്‍ ധവാന്‍ നയിച്ച ഏകദിന ടീമിനു വേണ്ടി വിക്കറ്റ് കാത്ത സഞ്ജു തകര്‍പ്പന്‍ പ്രകടനവും നടത്തിയിരുന്നു. ഒരു കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഈ കാരണത്താല്‍ തന്നെയാവാം ഇത്തവണയും സഞ്ജുവിനെ ടീമിലേക്കു തിരികെ വിളിക്കുന്നതെന്നാണ് സൂചനകള്‍.

വെസ്റ്റ് ഇന്‍ഡീസ് പര്യടനം ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്ജുവിനു ലഭിക്കുന്ന സുവര്‍ണാവസരം കൂടിയായിരിക്കും. ഇതില്‍ തിളങ്ങാനായാല്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ്, ഐസിസിയുടെ ഏകദിന ലോകകപ്പ് എന്നിവയിലേക്കും അദ്ദേഹത്തിനു തന്റെ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കാം. ഈ വര്‍ഷം സഞ്ജുവിനു കളിക്കാന്‍ സാധിച്ചത് ഒരേയൊരു ടി20 മല്‍സരത്തില്‍ മാത്രമാണ്. ജനുവരിയില്‍ ശ്രീലങ്കയുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയിലായിരുന്നു ഇത്.

SANJU SAMSON

പക്ഷെ നിര്‍ഭാഗ്യം പരിക്കിന്റെ രൂപത്തില്‍ സഞ്ജുവിനു വില്ലനായി മാറി. ആദ്യ ടി20 മല്‍സരത്തില്‍ ഫീല്‍ഡ് ചെയ്യവെ അദ്ദേഹത്തിന്റെ കാല്‍മുട്ടിനു താഴെ പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്നു പരമ്പരയിലെ അടുത്ത രണ്ടു മല്‍സരങ്ങളില്‍ നിന്നും സഞ്ജുവിനു പുറത്തിരിക്കേണ്ടി വരികയും ചെയ്തു.

ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ വൈകിയതു കാരണം തൊട്ടു പിന്നാല ന്യൂസിലാന്‍ഡുമായി നടന്ന ടി20, ഏകദിന പരമ്പരകളിലേക്കും അദ്ദേഹം പരിഗണിക്കപ്പെട്ടില്ല. അതിനു ശേഷം ഐപില്ലിനു മുമ്പ് ഓസ്‌ട്രേലിയയുമായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയായിരുന്നു ഇന്ത്യ അവസാനമായി കളിച്ചത്. പക്ഷെ ഈ പരമ്പരയില്‍ നിന്നും സഞ്ജു തഴയപ്പെടുകയും ചെയ്തു.

അതേസമയം, വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ സഞ്ജു സാംസണിന്റെ മടങ്ങിവരവ് മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു ശ്രദ്ധേയമായ കാര്യം ടെസ്റ്റില്‍ നിന്നും ചേതേശ്വര്‍ പുജാരയെ ഒഴിവാക്കിയേക്കുമെന്നതാണ്. കഴിഞ്ഞ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെ മോശം പ്രകടനമാണ് കാരണം. രണ്ടിന്നിങ്‌സുകളിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. മാത്രമല്ല തന്റെ സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്മായ രീതിയില്‍ ഷോട്ട് കളിക്കന്‍ ശ്രമിച്ചാണ് രണ്ടാമിന്നിങ്‌സില്‍ പുജാര വിക്കറ്റ് വലിച്ചെറിഞ്ഞത്.

CHETESHWAR PUJARA

പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കു വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ വിശ്രമം നല്‍കുമെന്നും ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ബാറ്റിങില്‍ കാര്യമായി തിളങ്ങാായില്ലെങ്കിലും വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത് സ്ഥാനം നിലനിര്‍ത്തും. കൂടാതെ യുവ പേസ് ജോടികളായ ഉമ്രാന്‍ മാലിക്കിനെയും അര്‍ഷ്ദീപ് സിങിനെയും വൈറ്റ് ബോള്‍ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടിലുണ്ട്.

Story first published: Thursday, June 15, 2023, 6:32 [IST]
Other articles published on Jun 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+