Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ചരിത്ര റെക്കോഡിലേക്ക് സഞ്ജു, വേണ്ടത് 21 റണ്‍സ് മാത്രം! എലൈറ്റ് ക്ലബ്ബിലെത്താം

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെ വമ്പന്‍ റെക്കോഡ് ലക്ഷ്യമിട്ട് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഏകദിന, ടി20 ടീമില്‍ സഞ്ജു ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍ ടി20 പരമ്പരയിലൂടെ വലിയ നാഴികക്കല്ല് പിന്നിടാനുള്ള അവസരമാണ് സഞ്ജുവിന് മുന്നിലുള്ളത്. ഇന്ത്യക്കായി 6000 ടി20 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലെത്താനുള്ള സുവര്‍ണ്ണാവസരമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.

നിലവില്‍ 5979 റണ്‍സാണ് അദ്ദേഹത്തിന്റെ ടി20 കരിയറിലുള്ളത്. 21 റണ്‍സുകൂടി നേടിയാല്‍ സഞ്ജുവിന് ഈ റെക്കോഡിലേക്കെത്താം. ഒന്നാം ടി20യിലൂടെ തന്നെ സഞ്ജു ഈ നേട്ടത്തിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യക്കായി ഈ നേട്ടം സ്വന്തമാക്കുന്ന 13ാമത്തെ താരമാകാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഈ നേട്ടത്തിലെത്തുന്ന 61ാമത്തെ താരമാകാനും സഞ്ജുവിന് സാധിക്കും.

വിരാട് കോലി, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, ഗൗതം ഗംഭീര്‍, അമ്പാട്ടി റായിഡു എന്നിവരെല്ലാം ഉള്‍പ്പെടുന്ന എലൈറ്റ് ലിസ്റ്റിലെത്താനുള്ള അവസരമാണ് സഞ്ജുവിന് മുന്നിലുള്ളത്. വെറും നാല് ടീമുകള്‍ക്കായി മാത്രമാണ് സഞ്ജു ടി20 കളിച്ചത്. ഇന്ത്യ, രാജസ്ഥാന്‍, ഡല്‍ഹി ക്യാപിറ്റല്‍സ്, കേരള ടീമുകള്‍ക്കായാണ് അദ്ദേഹം ടി20 ഫോര്‍മാറ്റില്‍ കളിച്ചത്.

നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. 2022 സീസണില്‍ സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാന്‍ ഫൈനല്‍ കളിച്ചിരുന്നു. എന്നാല്‍ അവസാന സീസണില്‍ സഞ്ജുവിന് ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാനായില്ല. 241 ടി20 കളിച്ച സഞ്ജു 234 ഇന്നിങ്‌സിലാണ് ബാറ്റുചെയ്തത്. 28.60 ശരാശരിയില്‍ കളിച്ച സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് 133.07 ആണ്. മൂന്ന് അര്‍ധ സെഞ്ച്വറിയും 38 ഫിഫ്റ്റിയും മലയാളി താരത്തിന്റെ പേരിലുണ്ട്. 483 ബൗണ്ടറിയും 264 സിക്‌സും താരം പറത്തിയിട്ടുണ്ട്.

sanju samson

വിക്കറ്റിന് പിന്നിലും സഞ്ജു മികവ് കാട്ടിയിട്ടുണ്ട്. 123 ക്യാച്ചും 25 സ്റ്റംപിങ്ങുമാണ് സഞ്ജു നടത്തിയത്. എന്നാല്‍ ഇന്ത്യക്കായി വേഗത്തില്‍ 6000 ടി20 റണ്‍സ് പൂര്‍ത്തിയാക്കിയവരുടെ പട്ടികയില്‍ മുന്നിലേക്കെത്താന്‍ സഞ്ജുവിന് സാധിക്കില്ല. 4017 പന്തുനേരിട്ട് ഈ നേട്ടത്തിലേക്കെത്തിയ സൂര്യകുമാര്‍ യാദവാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന സഞ്ജുവിന് വിന്‍ഡീസിനെതിരായ ഏകദിന, ടി20 ടീമിലേക്ക് അപ്രതീക്ഷിതമായി വിളിയെത്തുകയായിരുന്നു.

താരത്തിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കും ഇതോടെ ചിറക് മുളച്ചിരിക്കുകയാണ്. ഏകദിന പരമ്പരയില്‍ തിളങ്ങിയാല്‍ ഒക്ടോബറില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനും സീറ്റുണ്ടായേക്കും. ടി20 പരമ്പരയില്‍ തിളങ്ങിയാല്‍ സഞ്ജുവിന് 2024ലെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനായേക്കും. ശ്രീശാന്തിന് ശേഷം ഇന്ത്യക്കായി ലോകകപ്പ് കളിക്കുന്ന മലയാളി താരമാവാനുള്ള അവസരം സഞ്ജുവിന് മുന്നിലുണ്ട്.

2011ല്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു 2015ല്‍ ഇന്ത്യന്‍ ടീമിലേക്കുമെത്തി. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം സീറ്റുറപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. 17 ടി20കള്‍ മാത്രമാണ് ഇക്കാലയളവില്‍ ഇന്ത്യക്കായി കളിച്ചത്. നേടിയത് 20.07 ശരാശരിയില്‍ 301 റണ്‍സും. 11 ഏകദിനത്തില്‍ നിന്ന് 330 റണ്‍സും ഇന്ത്യക്കായി നേടി. ഏകദിനത്തില്‍ 66 ശരാശരി സഞ്ജുവിന് അവകാശപ്പെടാമെങ്കിലും സ്ഥിരമായി അവസരം ലഭിച്ചിട്ടില്ല.

152 ഐപിഎല്ലില്‍ നിന്നായി 3888 റണ്‍സാണ് സഞ്ജു നേടിയത്. 29.23 ശരാശരിയും 137.19 സ്‌ട്രൈക്കറേറ്റുമാണ് സഞ്ജുവിനുള്ളത്. രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന സഞ്ജു രാജസ്ഥാന് വിലക്ക് നേരിട്ട രണ്ടു വര്‍ഷം ഡല്‍ഹിക്കായി കളിച്ചിരുന്നു. അടുത്ത വര്‍ഷവും രാജസ്ഥാന്റെ നായകസ്ഥാനത്ത് സഞ്ജുവുണ്ടാവും. ലോകകപ്പ് കളിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Wednesday, July 19, 2023, 6:56 [IST]
Other articles published on Jul 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+