For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഏകദിനത്തില്‍ കസറൂ, സഞ്ജുവിനെ കാത്ത് വമ്പന്‍ റെക്കോഡ്! കോലിയെ മറികടക്കാം

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് ജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തിലും ശക്തമായ പോരാട്ടം കാഴ്ചവെക്കുകയാണ്. ടെസ്റ്റ് പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഇന്ത്യയും വിന്‍ഡീസും തമ്മില്‍ കളിക്കുന്നുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഏകദിന പരമ്പരക്ക് പ്രാധാന്യമേറെ.

സഞ്ജു സാംസണ്‍ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സഞ്ജുവിനെ സംബന്ധിച്ച് ഈ പരമ്പര നിലനില്‍പ്പിന്റെ പോരാട്ടമാണ്. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ വിന്‍ഡീസ് പരമ്പര സഞ്ജു മുതലാക്കേണ്ടതായുണ്ട്. കഠിന പരിശീലനം നടത്തി മികച്ച മുന്നൊരുക്കത്തോടെയാണ് സഞ്ജു പരമ്പരക്കിറങ്ങുന്നത്. ചില വമ്പന്‍ നാഴികക്കല്ലുകള്‍ പിന്നിടാനുള്ള അവസരം സഞ്ജുവിന് മുന്നിലുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഏകദിനത്തില്‍ വേഗത്തില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കെത്താനുള്ള അവസരം സഞ്ജുവിന് മുന്നിലുണ്ട്. നിലവില്‍ 10 ഇന്നിങ്‌സില്‍ നിന്ന് 66 ശരാശരിയില്‍ 330 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. ഇതില്‍ രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും.

86 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സഞ്ജുവിന് 500 റണ്‍സ് ക്ലബ്ബിലെത്താന്‍ 170 റണ്‍സാണ് വേണ്ടത്. ഏകദിനത്തില്‍ 10 ഇന്നിങ്‌സില്‍ നിന്ന് 500 റണ്‍സ് പൂര്‍ത്തിയാക്കിയ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലാണ് ഇന്ത്യക്കാരില്‍ വേഗത്തില്‍ ഈ നേട്ടത്തിലെത്തിയ താരം.

11 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ നവജോത് സിങ് സിദ്ദു രണ്ടാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, കേദാര്‍ ജാദവ് എന്നിവരോടൊപ്പം മൂന്നാം സ്ഥാനത്തേക്കെത്താനുള്ള അവസരമാണ് സഞ്ജുവിന് മുന്നിലുള്ളത്. എന്നാല്‍ അടുത്ത രണ്ട് മത്സരത്തില്‍ നിന്ന് 170 റണ്‍സ് നേടണം. സഞ്ജുവിനെ അഞ്ചാം നമ്പറിലേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന. മധ്യനിരയില്‍ മാച്ച് വിന്നറാവാന്‍ സഞ്ജുവിനാകുമോയെന്നതാണ് കണ്ടറിയേണ്ടത്.

sanju samson

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് 170 റണ്‍സ് നേടിയാല്‍ വിരാട് കോലിയെ കടത്തിവെട്ടാനുള്ള അവസരമാണ് സഞ്ജുവിന് ലഭിക്കുന്നത്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും സീറ്റ് മോഹിക്കുന്ന സഞ്ജുവിന് വിന്‍ഡീസ് പരമ്പരയില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതായുണ്ട്. ഗ്രൗണ്ട് ഷോട്ടുകളടക്കം കളിച്ച് പരിശീലനം നടത്തിയ സഞ്ജുവിന് വിന്‍ഡീസില്‍ മുന്‍പരിചയമില്ല. ഈ വെല്ലുവിളിയെ മറികടന്ന് കസറാന്‍ മലയാളി താരത്തിന് സാധിക്കേണ്ടതായുണ്ട്.

ഏകദിനത്തില്‍ കന്നി സെഞ്ച്വറി നേടാനുള്ള അവസരവും സഞ്ജുവിന് മുന്നിലുണ്ട്. ഇതിന് മുമ്പ് 86 റണ്‍സ് നേടിയതാണ് സഞ്ജുവിന്റെ മികച്ച പ്രകടനം. ആഭ്യന്തര ക്രിക്കറ്റില്‍ ഏകദിന ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി നേടാന്‍ സഞ്ജുവിനായിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം ഇതുവരെ സഞ്ജുവിന് സെഞ്ച്വറി പ്രകടനം നടത്താനായിട്ടില്ല. ഈ കാത്തിരിപ്പിന് വിരാമമിടാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

മധ്യനിരയിലാണ് സഞ്ജുവിന്റെ സീറ്റ് എന്നതിനാല്‍ ഫിനിഷര്‍ റോളിലും സഞ്ജുവിന് ശ്രദ്ധ നല്‍കേണ്ടതായുണ്ട്. മാച്ച് വിന്നറാവാന്‍ മലയാളി താരത്തിന് സാധിച്ചാല്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനായേക്കും. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കും സഞ്ജുവിനെ പരിഗണിച്ചേക്കും. അവസരം നന്നായി വിനിയോഗിച്ചാല്‍ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും വിക്കറ്റ് കീപ്പറായി സഞ്ജു ഇന്ത്യന്‍ ടീമിലിടം നേടിയേക്കും. ഇഷാന്‍ കിഷനെ കടത്തിവെട്ടുന്ന പ്രകടനം കാഴ്ചവെക്കാതെ സഞ്ജുവിന് ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കാനാവില്ല.

Story first published: Saturday, July 22, 2023, 20:59 [IST]
Other articles published on Jul 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+