IND vs WI: വേണ്ടത് വെറും 21 റണ്‍സ്, സഞ്ജുവും എലൈറ്റ് ലിസ്റ്റില്‍! കോലിക്കും രോഹിത്തിനുമൊപ്പം
വെസ്റ്റ് ഇന്‍ഡീസുമായി ഇന്നു രാത്രി ട്രിനിഡാഡില്‍ നടക്കാനിരിക്കുന്ന ആദ്യ ടി20 മല്‍സരത്തില്‍ വമ്പന്‍ നാഴികക്കല്ലിനു അരികിലാണ് മലയാളി താരം സഞ്ജു സാംസണ്‍. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ കോലിയും രോഹിത്തും ടീമിന്റെ ഭാഗമല്ല. ഹിറ്റ്മാന്റെ അഭാവത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. നേരത്തേ നടന്ന ടെസ്റ്റ, ഏകദിന പരമ്പരകളില്‍ വിജയക്കൊടി നാട്ടിയ ഇന്ത്യ ഇനി ടി20യിലും ഇതാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.
ആധുനിക ക്രിക്കറ്റിലെ ഇതിഹാസമായ കോലി, സൂപ്പര്‍ താരമായ രോഹിത് എന്നിവര്‍ക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ അംഗമാവാനുള്ള സുവര്‍ണാവസരമാണ് ആദ്യ ടി20യില്‍ സഞ്ജുവിന് ലഭിച്ചിരിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ 6000 റണ്‍സെന്ന നാഴികക്കല്ലിനു അരികിലാണ് മലയാളി താരം.

ആദ്യ ടി20യില്‍ 21 റണ്‍സ് മാത്രം നേടിയാല്‍ സഞ്ജുവും 6000 റണ്‍സ് ക്ലബ്ബില്‍ കോലിക്കും രോഹിത്തിനുമൊപ്പം ഇടം പിടിക്കും. നിലവില്‍ ഇന്ത്യയുടെ 12 പേരാണ് കുട്ടി ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഐപിഎല്ലിലേടക്കം ഇതുവരെ 241 ടി20 മല്‍സരങ്ങളിലാണ് സഞ്ജു കളിച്ചിരിക്കുന്നത്. ഇവയില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 5979 റണ്‍സുമാണ്.
സഞ്ജുവിന്റെ ടി20 കരിയറെടുക്കുകയാണെങ്കില്‍ ഭൂരിഭാഗവും റണ്‍സും അദ്ദേഹം നേടിയിരിക്കുന്നത് ഐപിഎല്ലില്‍ നിന്നാണ്. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമുകള്‍ക്കു വേണ്ടി സഞ്ജു ഇതിനകം കളിച്ചിരിക്കുന്നത് 152 മല്‍സരങ്ങളിലാണ്. 148 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്തു.
ഇവയില്‍ നിന്നും 29.23 ശരാശരിയില്‍ 3888 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. മൂന്നു സെഞ്ച്വറികളും 20 ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്. ഇന്ത്യക്കു വേണ്ടി വെറും 13 ഇന്നിങ്‌സുകളില്‍ മാത്രമേ സഞ്ജുവിന് കളിക്കാനായിട്ടുള്ളൂ. ഇവയില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 301 റണ്‍സാണ് നേടാനായത്.

ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ടി20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് നിലവില്‍ കോലിയുടെ പേരിലാണ്. 374 ടി20കളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 11,965 റണ്‍സാണ്. കോലിക്കു തൊട്ടുപിന്നാലെ രോഹിത് രണ്ടാംസ്ഥാനത്തുണ്ട്. ഹിറ്റ്മാന്‍ 423 മല്‍സരങ്ങളില്‍ നിന്നും നേടിയത് 11,035 റണ്‍സാണ്. എന്നാല്‍ ഓവറോള്‍ ലിസ്‌റ്റെടുത്താല്‍ ലോക ക്രിക്കറ്റില്‍ ടി20യിലെ റണ്‍വേട്ടക്കാരില്‍ കോലി നാലാമനും രോഹിത് എട്ടാമനുമാണ്.
കോലിയും രോഹിത്തും കഴിഞ്ഞാല്‍ ടി20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള മറ്റു താരങ്ങള്‍ ശിഖര്‍ ധവാന്‍ (9645 റണ്‍സ്, 329 മല്‍സരം), സുരേഷ് റെയ്‌ന (8654, 336 മല്‍സരം), റോബിന്‍ ഉത്തപ്പ (7272, 291 മല്‍സരം), എംഎസ് ധോണി (7271, 336 മല്‍സരം), ദിനേശ് കാര്‍ത്തിക് (7081, 386 മല്‍സരം), കെഎല്‍ രാഹുല്‍ (7066, 212 മല്‍സരം), മനീഷ് പാണ്ഡെ (6810, 298 മല്‍സരം), സൂര്യകുമാര്‍ യാദവ് (6503, 258 മല്‍സരം), ഗൗതം ഗംഭീര്‍ (6402, 251 മല്‍സരം), അമ്പാട്ടി റായുഡു (6028, 291 മല്‍സരം) എന്നിവരാണ്.
ആദ്യ ടി20യില്‍ സഞ്ജുവിനു ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്കറ്റ് കാക്കുന്നത് ഇഷാന്‍ കിഷന്‍ തന്നെയായിരിക്കും സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറുടെ റോളിലായിരിക്കും സഞ്ജു ഇറങ്ങുക. മൂന്നാം നമ്പറിലായിരിക്കും അദ്ദേഹം ബാറ്റിങിനു ഇറങ്ങുകയെന്നാണ് സൂചനകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications