Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: വിന്‍ഡീസിലേക്കു പറക്കാന്‍ സഞ്ജുവും! റുതുരാജും ജയ്‌സ്വാളും ടെസ്റ്റിന്, ടീം പ്രഖ്യാപിച്ചു

ക്രിക്കറ്റ് പ്രേമികളുടെ സസ്‌പെന്‍സ് അവസാനിപ്പിച്ചുകൊണ്ട് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. ടി20 പരമ്പരയ്ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. നേരത്തേ വന്ന സൂചനകള്‍ പോലെ തന്നെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഏകദിന ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്.

മുഹമ്മദ് ഷമിക്കു രണ്ടു പരമ്പരകളിലും വിശ്രമം നല്‍കിയിരിക്കുകയാണ്. കാര്യമായ സര്‍പ്രൈസുകളൊന്നും ഏകദിന സ്‌ക്വാഡില്‍ ഇല്ലെന്നു കാണം. രോഹിത് ശര്‍മായാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ടീമിനെ നയിക്കുക. ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ടെസ്റ്റ് ടീമില്‍ ചില സര്‍പ്രൈസുകള്‍ സെലക്ടര്‍മാര്‍ കൊണ്ടു വന്നിട്ടുണ്ട്.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ടെസ്റ്റില്‍ ദീര്‍ഘകാലമായി ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന ചേതേശ്വര്‍ പുജാരയെ പുറത്താക്കിയെന്നതാണ്. കഴിഞ്ഞ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ ഫ്‌ളോപ്പായതാണ് പുജാരയുടെ സ്ഥനം തെറിപ്പിച്ചത്. പേസര്‍ ഉമേഷ് യാദവിനെയും ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

SANJU SAMSON

യുവ താരങ്ങളായ യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരാണ് ടെസ്റ്റ് ടീമില്‍ ഇടം പിടിച്ച പുതുമുഖങ്ങള്‍. പേസര്‍മാരായ നവദീപ് സൈനി, മുകേഷ് കുമാര്‍ എന്നിവരെ ടെസ്റ്റ് ടീമിലേക്കു തിരികെ വിളിക്കുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായി അജിങ്ക്യ രഹാനെയെ നിയമിച്ചുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

വലിയൊരു ഇടവേളയ്ക്കു ശേഷമാണ് സഞ്ജു വീണ്ടും ഏകദിന ടീമിന്റ ഭാഗമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്. അന്നു ആദ്യ ഏകദിനത്തില്‍ സഞ്ജു പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. എന്നാല്‍ അടുത്ത രണ്ടു കളിയിലും തഴയപ്പെട്ടു.

അതിനു ശേഷം ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതുമില്ല. ഈ വര്‍ഷം ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ ഇവര്‍ക്കെതിരേയെല്ലാം ഇന്ത്യക്കു ഏകദിന പരമ്പരകളുണ്ടായിരുന്നു. എന്നാല്‍ ഇവയിലൊന്നും സഞ്ജുവിനു ടീമില്‍ ഇടം കിട്ടിയില്ല.

കുല്‍- ചാ സഖ്യമെന്നറിയപ്പെടുന്ന സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ സ്പിന്‍ ബൗളിങ് നിരയുടെ ഭാഗമാണ്. ഇവരെക്കൂടാതെ ഓള്‍റൗണ്ടര്‍മാര്‍ കൂടിയായ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരും സ്പിന്നര്‍മാരുടെ നിരയിലുണ്ട്. പേസ് ബൗളിങില്‍ യുവതാരം ഉമ്രാന്‍ മാലിക്കിനിനെ ഇന്ത്യ തിരിച്ചുവിളിച്ചുവെന്നതും എടുത്തു പറയേണ്ട കാര്യമാണ്. മുഹമ്മദ് സിറാജ്, ജയദേവ് ഉനാട്കട്ട്, മുകേഷ് കുമാര് എന്നിവരാണ് പേസ് സംഘത്തിലുള്ള മറ്റുള്ളവര്‍.

ROHIT SHARMA

ഇന്ത്യന്‍ ഏകദിന ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനാട്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍.

ഇന്ത്യന്‍ ടെസ്റ്റ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാള്‍, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയദേവ് ഉനാട്കട്ട്, നവദീപ് സൈനി.

Story first published: Friday, June 23, 2023, 15:39 [IST]
Other articles published on Jun 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+