For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: സഞ്ജുവോ, ഇഷാനോ, ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്നതാര്? കണക്കുകള്‍ പറയും

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. ചില സര്‍പ്രൈസുകള്‍ വിവിധ ഫോര്‍മാറ്റുകളിലെ ടീമുകളില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളിലാണ് ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ കരീബിയന്‍ മണ്ണില്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ ചില താരങ്ങള്‍ക്കു ഇത്തവണ ഇന്ത്യന്‍ കുപ്പായില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചേക്കും.

വൈറ്റ് ബോള്‍ പരമ്പരകളില്‍ സഞ്ജു സാംസണിനെ ടീമിലേക്കു തിരികെ വിളിക്കുമെന്നു നേരത്തേ ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇഷാന്‍ കിഷനായിരിക്കും ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി മിന്നിച്ച യുവതാരം ജിതേഷ് ശര്‍മയ്ക്കു ടി20 ടീമില്‍ അവസരം ലഭിച്ചേക്കുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും അതിനു സാധ്യത കുറവാണെന്നാണ് പുതുതായി പുറത്തു വരുന്ന സൂചനകള്‍. അങ്ങനെയെങ്കില്‍ പ്ലെയിങ് ഇലവനിലെ സ്ഥാനത്തിനായി പോരാട്ടം സഞ്ജുവും ഇഷാനും തമ്മിലായിരിക്കും.

SANJU SAMSON

സഞ്ജു, ഇഷാന്‍ ഇവരില്‍ ആരാണ് വൈറ്റ് ബോള്‍ പരമ്പരകളില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ കൂടുതല്‍ സ്ഥാനമര്‍ഹിക്കുന്നതെന്നാണ് ചോദ്യം. ആരാധകരുടെ ഫേവറിറ്റാണ് സഞ്ജുവെങ്കില്‍ ടീം മാനേജ്‌മെന്റിനും ടീമിലെ കളിക്കാര്‍ക്കും പ്രിയപ്പെട്ടവനാണ് ഇഷാന്‍.

ഫേവറിറ്റിസം തുടരുകയാണെങ്കില്‍ ഇഷാന്‍ തന്നെ വിക്കറ്റ് കാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതു സംഭവിച്ചാല്‍ സഞ്ജുവിനു പുറത്തിരിക്കേണ്ടി വരും. പക്ഷെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇവരില്‍ ആരാണ് കൂടുതല്‍ സ്ഥാനമര്‍ഹിക്കുന്നതെന്നു പരിശോധിക്കാം.

സഞ്ജു സാംസണും ഇഷാന്‍ കിഷനും സമാനമായ ബാറ്റിങ് ശൈലിയുള്ള ബാറ്റര്‍മാരാണ്. എന്നാല്‍ കൂടുതല്‍ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള താരം സഞ്ജുവാണ്. വെസ്റ്റ് ഇന്‍ഡീസിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ കൂടുതല്‍ നന്നായി ഷോട്ടുകള്‍ കളിക്കാനുള്ള മിടുക്ക് സഞ്ജുവിനുണ്ട്. ഷോര്‍ട്ട് ബോളുകള്‍ വളരെ നന്നായി കൈകാര്യം ചെയ്യാനും അദ്ദേഹത്തിനു സാധിക്കും. സ്പിന്‍ ബൗളിങിനെതിരേ മാത്രമാണ് സഞ്ജുവിനു ചെറിയ വീക്ക്‌നെസുള്ളത്.

എന്നാല്‍ ഷോര്‍ട്ട് ബോള്‍ കളിക്കുന്നതില്‍ ഇഷാന്‍ അത്ര കേമനല്ല. പലപ്പോഴും ഷോര്‍ട്ട് ബോളുകളില്‍ താരം പതറുകയും ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെ വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍മാര്‍ ഇഷാന്റെ ഈ വീക്ക്‌നെസ് മുതലെടുക്കാന്‍ തന്നെയായിരിക്കും ശ്രമിക്കുക.

ISHAN KISHAN

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഇതുവരെയുള്ള കരിയര്‍ എടുക്കുകയാണെങ്കില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത് ഇഷാന്‍ കിഷനാണ്. ടി20യില്‍ സഞ്ജു സാംസണിനേക്കാള്‍ 10ഉം ഏകദിനത്തില്‍ മൂന്നും മല്‍സരങ്ങള്‍ ഇഷാന്‍ അധികം കളിച്ചിട്ടുണ്ട്.

ടി20യില്‍ 27 മല്‍സരങ്ങളില്‍ നിന്നും 653 റണ്‍സാണ് ഇഷാന്‍ നേടിയത്. സഞ്ജു 17 മല്‍സരങ്ങളില്‍ നിന്നും 301 റണ്‍സും സ്‌കോര്‍ ചെയ്തു. ശരാശരിയുടെ കാര്യത്തില്‍ ഇരുവരും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഇഷാന്റേത് 25.11ഉം സഞ്ജുവിന്റേത് 20.06ഉം ആണ്. എന്നാല്‍ ഫിഫ്റ്റികളുടെ എണ്ണത്തില്‍ ഇഷാനാണ് മുന്നില്‍. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അദ്ദേഹം നേടിയപ്പോള്‍ സഞ്ജുവിന്റെ പേരിലുള്ളത് ഒരെണ്ണം മാത്രം.

ഏകദിനത്തിലേക്കു വരികയാണെങ്കില്‍ അവിടെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിരിക്കുന്നത് സഞ്ജുവാണ്. 11 മല്‍സരങ്ങളില്‍ നിന്നും 66 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 330 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. എന്നാല്‍ ഇഷാന്‍ കിഷന്‍ 14 മല്‍സരങ്ങളില്‍ നിന്നും 42.50 ശരാശരിയില്‍ നേടിയത് 510 റണ്‍സാണ്. ഒരു ഡബിള്‍ സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമടക്കമാണിത്. ബംഗ്ലാദേശിനെതിരേ കഴിഞ്ഞ വര്‍ഷമായിരുന്നു ഇഷാന്‍ കന്നി ഡബിള്‍ കണ്ടെത്തിയത്.

സമാപിച്ച ഐപിഎല്‍ സീസണിലെ പ്രകടനം താരതമ്യം ചെയ്യുകയാണെങ്കില്‍ കൂടുതല്‍ റണ്‍സെടുത്തിരിക്കുന്നത് ഇഷാന്‍ ആണെങ്കിലും സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജുവാണ് മിടുക്കന്‍. 14 ഇന്നിങ്‌സുകളില്‍ നിന്നും 153.38 സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജു 362 റണ്‍സെടുത്തപ്പോള്‍ 15 ഇന്നിങ്‌സുകളില്‍ നിന്നു 142.76 സ്‌ട്രൈക്ക് റേറ്റില്‍ ഇഷാന്‍ 454 റണ്‍സുമെടുത്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രകടനം പരിഗണിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ഇലവനില്‍ കൂടുതല്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജു തന്നെയാണ്. കാരണം തനിക്കു ലഭിച്ച അവസരങ്ങള്‍ വളരെ നന്നായി പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സമീപകാലത്തെ പ്രകടനങ്ങളായിരിക്കണം എല്ലായ്‌പ്പോഴും ടീം സെലക്ഷന്‍ മാനദണ്ഡമാക്കേണ്ടത്.

അങ്ങനെ നോക്കിയാല്‍ ഉറപ്പായും ടീമില്‍ വേണ്ടത് സഞ്ജുവാണ്. ടി20യില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 44.75 ശരാശിയും 158.40 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ടെങ്കില്‍ ഇഷാന് 16 ഇന്നിങ്‌സുകളില്‍ നിന്നും 29.75 ശരാശരിയും 127.95 സ്‌ട്രൈക്ക് റേറ്റുമാണുള്ളത്. ഏകദിനത്തില്‍ ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും സഞ്ജുവിന്‍റെ ശരാശരി 71 ആണ്, എന്നാല്‍ ഇഷാനു ഏഴിന്നിങ്‌സുകളില്‍ നിന്നും 59.57 ശരാശിയാണുള്ളത്.

Story first published: Saturday, June 17, 2023, 6:58 [IST]
Other articles published on Jun 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+