Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: എലൈറ്റ് ക്ലബ്ബിലേക്ക് സഞ്ജു, ചഹാലിനെ കാത്ത് വമ്പന്‍ റെക്കോഡ്! എല്ലാം അറിയാം

ഇന്ത്യ-വെസ്റ്റ് ടി20 പരമ്പരയിലെ നിര്‍ണ്ണായകമായ നാലാം മത്സരം ശനിയാഴ്ച നടക്കാന്‍ പോവുകയാണ്. വെസ്റ്റ് ഇന്‍ഡീസ് മണ്ണില്‍ നിന്ന് അമേരിക്കയുടെ മണ്ണിലേക്ക് ടി20 പോരാട്ടമെത്തുകയാണ്. ഫ്‌ളോറിഡയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് അവസാന രണ്ട് ടി20യും നടക്കുന്നത്. അഞ്ച് മത്സര പരമ്പരയിലെ മൂന്ന് മത്സരം പൂര്‍ത്തിയാവുമ്പോള്‍ 2-1ന് വെസ്റ്റ് ഇന്‍ഡീസാണ് മുന്നില്‍. അതുകൊണ്ടുതന്നെ നാലാം മത്സരം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.

തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. അതുകൊണ്ടുതന്നെ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നില്ല. ശേഷിക്കുന്ന രണ്ട് മത്സരത്തിലൂടെ ചില വമ്പന്‍ റെക്കോഡുകളും കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. മലയാളി താരം സഞ്ജു സാംസണിനെ വമ്പനൊരു നേട്ടമാണ് കാത്തിരിക്കുന്നത്. രണ്ട് റണ്‍സ് കൂടി നേടിയാല്‍ ടി20യില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്ക് സഞ്ജു സാംസണ്‍ എത്തിപ്പെടും.

വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന എലൈറ്റ് ക്ലബ്ബിലേക്കാണ് സഞ്ജു പേരുചേര്‍ക്കുക. ആദ്യ മത്സരത്തില്‍ 12 റണ്‍സും രണ്ടാം മത്സരത്തില്‍ ഏഴ് റണ്‍സുമാണ് സഞ്ജു നേടിയത്. മൂന്നാം മത്സരത്തില്‍ ബാറ്റുചെയ്യാന്‍ അവസരം ലഭിച്ചുമില്ല. നാലാം മത്സരത്തില്‍ സഞ്ജു പ്ലേയിങ് 11 ഇടം നേടുമോയെന്നതാണ് കണ്ടറിയേണ്ടത്. നാലാം മത്സരം തോറ്റാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് പരമ്പര നഷ്ടമാണ്.

എന്നാല്‍ ശേഷിക്കുന്ന രണ്ട് മത്സരത്തിലും ജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡാണ്. ആദ്യത്തെ രണ്ട് മത്സരവും തോറ്റ ശേഷം ഒരു ടീമും ടി20 പരമ്പര നേടിയിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരേ ആദ്യ രണ്ട് മത്സരവും തോറ്റ ശേഷമാണ് ഇന്ത്യ മൂന്നാം മത്സരം ജയിച്ചത്. നാലും അഞ്ചും മത്സരം ജയിച്ചാല്‍ ചരിത്ര റെക്കോഡിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കും. ഫ്‌ളോറിഡയില്‍ ഇന്ത്യ കളിച്ച അവസാന നാല് ടി20 മത്സരത്തിലും ജയം നേടാന്‍ ടീമിനായിരുന്നു.

yuzvendra chahal

6 മത്സരങ്ങളാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ഈ മൈതാനത്ത് കളിച്ചത്. ഇതില്‍ 4ലും ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഒരു മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസും ജയിച്ചപ്പോള്‍ ഒരു മത്സരത്തിന് ഫലമുണ്ടായില്ല. ഇന്ത്യയുടെ സൂപ്പര്‍ സ്പിന്നറാണ് യുസ്‌വേന്ദ്ര ചഹാല്‍.

ഇതുവരെ ടി20 ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിച്ചില്ലെങ്കിലും കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ മികച്ച റെക്കോഡ് ചഹാലിന് അവകാശപ്പെടാനാവും. അഞ്ച് വിക്കറ്റുകള്‍ കൂടി നേടിയാല്‍ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 100 വിക്കറ്റ് നേട്ടത്തിലേക്കെത്താന്‍ ചഹാലിന് സാധിക്കും.

ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടമാണ് ചഹാലിനെ കാത്തിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പുരാനെ കാത്തും വമ്പനൊരു നേട്ടമുണ്ട്. ടി20യില്‍ 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനുള്ള സുവര്‍ണ്ണാവസരമാണ് പുരാനെ കാത്തിരിക്കുന്നത്. ആറ് സിക്‌സുകളാണ് ഈ നേട്ടത്തിലെത്താന്‍ പുരാന് വേണ്ടത്. വെസ്റ്റ് ഇന്‍ഡീസിനായി ടി20യില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന മൂന്നാമത്തെ താരമായി മാറാനുള്ള അവസരവും പുരാന് മുന്നിലുണ്ട്.

ഇന്ത്യയുടെ അര്‍ഷദീപ് സിങ്ങിനെ കാത്തും ഒരു നാഴികക്കല്ലുണ്ട്. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ടി20യില്‍ 50 വിക്കറ്റ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാം. എന്നാല്‍ ഇടം കൈയന്‍ പേസര്‍ മികച്ച ഫോമിലല്ല. ഈ നേട്ടത്തിലേക്ക് അര്‍ഷദീപിന് എത്താനാവുമോയെന്നത് കണ്ടറിയാം. സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുള്ള പിച്ചാണിത്. അവസാനമായി ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഈ പിച്ചില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായി 10 വിക്കറ്റുകളും വീഴ്ത്തിയത് സ്പിന്നര്‍മാരായിരുന്നു.

രവി ബിഷ്‌നോയ് 4, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ 3 വിക്കറ്റുകളുമാണ് വീഴ്ത്തിയത്. നാലാം ടി20യില്‍ ജയിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ കൂടുതല്‍ ജയം നേടുന്ന രണ്ടാമത്തെ ടീമാകാന്‍ ഇന്ത്യക്കാവും. നിലവില്‍ 113 ജയങ്ങളുമായി ഇംഗ്ലണ്ടിനൊപ്പം രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 145 ജയത്തോടെ ഓസീസാണ് തലപ്പത്ത്.

Story first published: Thursday, August 10, 2023, 16:40 [IST]
Other articles published on Aug 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+