For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: കോലിയില്ല? സഞ്ജുവിന് ഒരവസരം കൂടി! ഒരു മാറ്റവുമായി ഇന്ത്യ മൂന്നാമങ്കത്തിന്

വെസ്റ്റ് ഇന്‍ഡീസുമായി ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി കളിച്ചേക്കില്ലെന്നു സൂചനകള്‍. നേരത്തേ രണ്ടാം ഏകദിനത്തിലും അദ്ദേഹത്തിനു വിശ്രമം അനുവദിച്ചിരുന്നു. ആദ്യ ഏകദിനത്തിലാവട്ടെ കോലി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയതുമില്ല. ആദ്യ രണ്ടു ഏകദിനങ്ങളും ബാര്‍ബഡോസിലായിരുന്നു.

എന്നാല്‍ അവസാന കളി ട്രിനിഡാഡിലാണ്. ഈ മല്‍സരത്തിനായി യാത്ര തിരിച്ച ഇന്ത്യന്‍ സംഘത്തില്‍ കോലി ഇല്ലായിരുന്നുവെന്നാണ് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെയാണ് അദ്ദേഹം അവസാന മല്‍സരത്തില്‍ കളിക്കുമോയെന്ന കാര്യത്തില്‍ സംശയങ്ങളുയരാന്‍ കാരണം.

VIRAT KOHLI

ഏകദിന പരമ്പരയ്ക്കു പിന്നാലെ ഈയാഴ്ച തുടങ്ങുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ കോലി ടീമിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ മൂന്നാം ഏകദിനത്തിനു നില്‍ക്കാതെ കോലി നാട്ടിലേക്കു മടങ്ങുമോയെന്ന സംശയങ്ങളാണ് ഉയരുന്നത്. അവസാന മല്‍സരത്തില്‍ കോലിയുടെ പങ്കാളിത്തത്തെക്കുറിച്ച് ബിസിസിഐയുടെ വിശദീകരണമൊന്നും ഇനിയും വന്നിട്ടില്ല.

മൂന്നാം ഏകദിനത്തിലും കോലിയില്ലെങ്കില്‍ അതു മലയാളി താരം സഞ്ജു സാംസണിനു ഒരു അവസരം കൂടി ലഭിക്കാനുള്ള സാധ്യതയാണ് നല്‍കുന്നത്. നേരത്തേ രണ്ടാം ഏകദിനത്തില്‍ കോലിയുടെ അഭാവത്തില്‍ അദ്ദേഹം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നു. പക്ഷെ ഒമ്പതു റണ്‍സ് മാത്രമെടുത്ത് സഞ്ജു പുറത്താവുകയായിരുന്നു.

കോലിയില്ലെങ്കില്‍ ഒരിക്കല്‍ക്കൂടി ഈ പൊസിഷനിനോ, നാലാം നമ്പറിലോ അദ്ദേഹത്തിനു അവസരമൊരുങ്ങിയേക്കും. അങ്ങനെയെങ്കില്‍ സഞ്ജുവിന് എന്തു വില കൊടുത്തും ഈ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തിയേ തീരൂ. ഇതിലും ചെറിയ സ്‌കോറിനു പുറത്തായാല്‍ അദ്ദേഹത്തിന്റെ ഏഷ്യാ കപ്പ്, ലോകകപ്പ് പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിക്കും.

SANJU SAMSON

ഏഷ്യാ കപ്പും ഓസ്‌ട്രേലിയയുമായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും മാത്രമേ ഈ ഫോര്‍മാറ്റില്‍ ലോകകപ്പിനു മുമ്പ് ഇന്ത്യ കളിക്കുകയുള്ളൂ. ഏഷ്യാ കപ്പില്‍ സഞ്ജുവിനു സ്ഥാനമുണ്ടാവുമോയെന്ന കാര്യം സംശയമാണ്. കാരണം ഫിറ്റ്‌നസ് വീണ്ടെടുത്ത കെഎല്‍ രാഹുല്‍ ഏഷ്യാ കപ്പിലൂടെ ടീമിലേക്കു മടങ്ങിയെത്തിയേക്കും. അദ്ദേഹമായിരിക്കും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍.

ബാക്കപ്പായി ഇഷാനും ടീമില്‍ ഇടം പിടിക്കും. കോലിയെക്കൂടാതെ രണ്ടാം ഏകദിനത്തില്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. പക്ഷെ മൂന്നാം ഏകദിനം വളരെ നിര്‍ണായകമായി മാറിയതിനാല്‍ അദ്ദേഹം ടീമിലേക്കു തിരികെയെത്താനുള്ള സാധ്യത കൂടുതലാണ്.

രോഹിത് മടങ്ങിയെത്തിയാല്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനായിരിക്കും സ്ഥാനം നഷ്ടമായേക്കുക. ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ ജോടി തന്നെ അടുത്ത മല്‍സരത്തിലും ഓപ്പണര്‍മാരായി ഇറങ്ങിയേക്കും. കോലിയുടെ പൊസിഷനായ മൂന്നാം നമ്പറില്‍ രോഹിത്തായിരിക്കും ബാറ്റ് ചെയ്‌തേക്കുക.

നാലാമനായി സഞ്ജുവും അഞ്ചാമനായി ഹാര്‍ദിക് പാണ്ഡ്യയും ആറാം നമ്പറില്‍ സൂര്യകുമാര്‍ യാദവും ബാറ്റ് ചെയ്‌തേക്കും. ഏഴാം നമ്പര്‍ രവീന്ദ്ര ജഡേജയ്ക്കും എട്ടാം നമ്പര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനുമായിരിക്കും. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍ എന്നിവര്‍ കളിക്കാനാണ് സാധ്യത.

ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍.

Story first published: Monday, July 31, 2023, 19:37 [IST]
Other articles published on Jul 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+