Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI Odi: പ്രതീക്ഷയോടെ സഞ്ജു, ഒരു പുതുമുഖവും വെയ്റ്റിങ്! ഇന്ത്യന്‍ സാധ്യതാ ടീം

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അവസാനിച്ചിരിക്കുകയാണ്. ഇനി ഇന്ത്യയെ കാത്തിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉള്‍പ്പെടുന്നതാണ് പര്യടനം. ഈ വര്‍ഷം ഏകദിന ലോകകപ്പും അടുത്ത വര്‍ഷം ടി20 ലോകകപ്പും വരാനിരിക്കെ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് പരമ്പരയെ കാണുന്നത്. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ പരമ്പരയെന്ന നിലയില്‍ ടെസ്റ്റ് പരമ്പരയും പ്രധാനപ്പെട്ടതാണ്.

ആദ്യം ടെസ്റ്റ് പരമ്പരയാണ് നടക്കാന്‍ പോകുന്നത്. 12നാണ് പരമ്പര ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 20ന് ആരംഭിക്കും. പിന്നീട് നടക്കുന്നത് ഏകദിന പരമ്പരയാണ്. 27, 29, ആഗസ്റ്റ് 1 എന്നിങ്ങനെയാണ് ഏകദിന പരമ്പരയുടെ ഷെഡ്യൂള്‍. ആഗസ്റ്റ് 3നാണ് ടി20 പരമ്പര ആരംഭിക്കുക. 6, 8, 12, 13 തീയ്യതികളിലാണ് ശേഷിക്കുന്ന ടി20 മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യ ശക്തമായ ടീമിനെത്തന്നെയാവും വെസ്റ്റ് ഇന്‍ഡീസിലേക്ക് അയക്കുകയെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

sanju samson

ഏകദിന പരമ്പരയിലെ ഇന്ത്യയുടെ സാധ്യതാ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം. നയിക്കാന്‍ രോഹിത് ശര്‍മ തന്നെയുണ്ടാവും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ തോല്‍വിയുടെ പേരില്‍ രോഹിത്തിനെ മാറ്റാന്‍ സാധ്യതയില്ല. 2023ലെ ഏകദിന ലോകകപ്പിലും രോഹിത്തിന് കീഴില്‍ ഇന്ത്യ ഇറങ്ങാനാണ് സാധ്യത. അതുകൊണ്ട് തന്നെ വിന്‍ഡീസ് പരമ്പരയിലും നയിക്കാന്‍ രോഹിത്തുണ്ടാവും. ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്‍, രോഹിത് കൂട്ടുകെട്ട് തുടര്‍ന്നേക്കും.

ബാക്കപ്പ് ഓപ്പണറായും വിക്കറ്റ് കീപ്പറായും ഇഷാന്‍ കിഷനെത്തും. റിഷഭ് പന്തിന്റെ മടങ്ങിവരവ് ഇനിയും വൈകും. കെ എല്‍ രാഹുല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചെങ്കിലും വിന്‍ഡീസ് പരമ്പരയും നഷ്ടമായേക്കുമെന്നാണ് സൂചന. മൂന്നാം നമ്പറില്‍ വിരാട് കോലി തുടരും. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനൊപ്പം സഞ്ജു സാംസണുമെത്തിയേക്കും.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സ്ഥിരതയോടെയുള്ള പ്രകടനമായിരുന്നില്ല കാഴ്ചവെച്ചത്. എങ്കിലും റിഷഭിന്റെയും രാഹുലിന്റെയും അഭാവത്തില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പരിഗണിക്കാനാണ് സാധ്യത. മധ്യനിരയില്‍ സഞ്ജു സാംസണിന് ഇടം ലഭിക്കുമോയെന്നത് കണ്ടറിയാം. ഐപിഎല്ലില്‍ തകര്‍ത്തുകളിച്ച സൂപ്പര്‍ ഫിനിഷര്‍ റിങ്കു സിങ്ങിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.

ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്‌സറുകളടക്കം പറത്തി കൈയടി നേടിയ റിങ്കുവിനെ പരിമിത ഓവറില്‍ വളര്‍ത്താനാവും ഇന്ത്യ ശ്രമിക്കുക. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായും സൂപ്പര്‍ ഓള്‍റൗണ്ടറായും ഹര്‍ദിക് പാണ്ഡ്യയുമുണ്ടാവും. ഹര്‍ദിക്കിന്റെ ഓള്‍റൗണ്ട് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നതില്‍ സംശയമില്ല. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും സ്ഥാനം പിടിച്ചേക്കും.

rohit sharma, rahul dravid

അക്ഷറിന്റെ സമീപകാലത്തെ ബാറ്റിങ് പ്രകടനങ്ങള്‍ മികച്ചതാണ്. അതുകൊണ്ട് തന്നെ താരത്തിന് ടീമില്‍ ഇടം ലഭിച്ചേക്കും. പേസ് നിരയില്‍ ഇന്ത്യ മുഹമ്മദ് സിറാജിനെയും മുഹമ്മദ് ഷമിയേയും ദീപക് ചഹാറിനെയും പരിഗണിക്കാനാണ് സാധ്യത. ഷമിയെ ഏകദിന ലോകകപ്പിലേക്ക് പിന്തുണച്ചേക്കുമെന്ന സൂചനകളുണ്ട്. ദീപക് ചഹാര്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റുചെയ്യുന്ന താരം കൂടിയാണ്. ജസ്പ്രീത് ബുംറ അയര്‍ലന്‍ഡ് പര്യടനത്തിലൂടെയേ തിരിച്ചെത്തൂവെന്നാണ് റിപ്പോര്‍ട്ട്.

സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും തുടര്‍ന്നേക്കും. യുസ് വേന്ദ്ര ചഹാലിനെ ഏകദിനത്തിലേക്ക് പരിഗണിച്ചേക്കില്ല. വെസ്റ്റ് ഇന്‍ഡീസ് കരുത്തരുടെ നിരയാണ്. ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പരമ്പര നേട്ടം കടുപ്പമായിരിക്കുമെന്നുറപ്പാണ്.

സാധ്യതാ ടീം- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ (vc), അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിങ്, ദീപക് ചഹാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്

Story first published: Tuesday, June 13, 2023, 10:22 [IST]
Other articles published on Jun 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+