Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ടി20യില്‍ ഹര്‍ദിക്കിന് വിശ്രമം ലഭിച്ചേക്കും, നായകനായി സഞ്ജു? റിപ്പോര്‍ട്ട്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കായുള്ള മുന്നൊരുക്കത്തിലേക്ക് ഇന്ത്യ കടക്കുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനവും അഞ്ച് മത്സരങ്ങളടങ്ങിയ ടി20യുമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്. 10 മത്സരങ്ങളടങ്ങിയ പരമ്പരക്കുള്ള ടീമിനെ ഇന്ത്യ 27ാം തീയ്യതിയാണ് പ്രഖ്യാപിക്കുക. ടീം സംബന്ധിച്ച് പല തരം റിപ്പോര്‍ട്ടുകളും സജീവമാണ്. യുവതാരങ്ങളെയടക്കം പരിഗണിച്ച് ശക്തമായ ടീമിനെ കളത്തിലിറക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്.

വെസ്റ്റ് ഇന്‍ഡീസ് സമീപകാലത്ത് മികച്ച പ്രകടനമല്ല നടത്തുന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലടക്കം വിന്‍ഡീസ് നിറം മങ്ങുകയാണ്. ടെസ്റ്റില്‍ രോഹിത് ശര്‍മ നയിക്കുമ്പോള്‍ പരിമിത ഓവറില്‍ ഇന്ത്യ അദ്ദേഹത്തിന് വിശ്രമം നല്‍കിയേക്കും. ഏഷ്യാ കപ്പ് വരാനിരിക്കെ ഇന്ത്യ ടി20 പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ഐപിഎല്ലില്‍ തുടര്‍ച്ചയായി കളിച്ച താരങ്ങള്‍ക്ക് വിശ്രമം നല്‍കാനാണ് ആലോചിക്കുന്നത്.

ടി20യില്‍ രോഹിത് ശര്‍മ, വിരാട് കോലി, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കെല്ലാം വിശ്രമം നല്‍കിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ടി20 ടീമിനെ സഞ്ജു സാംസണ്‍ നയിച്ചേക്കും. ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജു വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെട്ടേക്കും. ഏകദിന, ടി20 പരമ്പരയില്‍ സഞ്ജുവിന് ഇടം ലഭിക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ടി20യില്‍ ഹര്‍ദിക്കിന്റെ അഭാവത്തില്‍ സഞ്ജു നായകസ്ഥാനത്തേക്കെത്തിയേക്കും.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. അവസാന സീസണില്‍ രാജസ്ഥാനെ പ്ലേ ഓഫിലേക്കെത്തിക്കാനായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം സഞ്ജു നടത്തിയിരുന്നു. കെ എല്‍ രാഹുല്‍ ടീമിലേക്ക് തിരിച്ചെത്തിയാലും നായകസ്ഥാനം ലഭിച്ചേക്കില്ല. രാഹുലിനെ ക്യാപ്റ്റനാക്കുന്നതില്‍ ടീം മാനേജ്‌മെന്റിന് വലിയ താല്‍പര്യമില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ നായകനായി പരിഗണിക്കാനുള്ള സാധ്യതയാണുയരുന്നത്.

എന്നാല്‍ ഇതില്‍ വ്യക്തത വരാനുണ്ട്. റിപ്പോര്‍ട്ടുകള്‍ സജീവമാണെങ്കിലും ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. സഞ്ജു ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥിരം സ്ഥാനമുള്ള താരമല്ല. അവസാന ഐപിഎല്ലില്‍ വലിയൊരു പ്രകടനം അദ്ദേഹം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ നായകസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണെന്ന് വേണം വിലയിരുത്താന്‍. സഞ്ജുവിനെ സെലക്ടര്‍മാര്‍ക്കും വലിയ താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ നായകനാക്കാനുള്ള സാധ്യത കുറവാണ്.

sanju samson

ഹര്‍ദിക് പാണ്ഡ്യ ടെസ്റ്റ് കളിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ പരിമിത ഓവര്‍ പരമ്പര അദ്ദേഹം മുഴുവനായി കളിക്കാനുള്ള സാധ്യത കൂടുതലാണ്. പക്ഷെ ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ സൂപ്പര്‍ താരങ്ങളുടെ ജോലി ഭാരം നിയന്ത്രിക്കേണ്ടതായുണ്ട്. ശ്രേയസ് അയ്യര്‍ വിന്‍ഡീസ് പരമ്പരയിലുണ്ടാവില്ല. ഏഷ്യാ കപ്പിലൂടെ തിരിച്ചുവരാനാണ് ശ്രേയസ് തയ്യാറെടുക്കുന്നത്. ഹര്‍ദിക് കളിക്കാതെ വന്നാല്‍ ടി20യില്‍ ഇന്ത്യക്ക് മറ്റ് നായകന്മാരില്ലാതെയാവും.

അതുകൊണ്ട് തന്നെ സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല. റുതുരാജ് ഗെയ്ക് വാദ്, യശ്വസി ജയ്‌സ്വാള്‍, റിങ്കു സിങ് എന്നിവര്‍ക്കെല്ലാം അവസരം നല്‍കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇവരെല്ലാം അവസാന ഐപിഎല്ലില്‍ മികവുകാട്ടിയ താരങ്ങളാണ്. ഇന്ത്യ ഭാവി മുന്നില്‍ക്കണ്ട് ഇവരെ വളര്‍ത്തേണ്ടതായുണ്ട്. 2024ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ കൂടുതല്‍ യുവതാരങ്ങളെ പിന്തുണച്ചേക്കും.

സഞ്ജു ടി20യില്‍ മികവുകാട്ടുന്ന ബാറ്റ്‌സ്മാനാണ്. എന്നാല്‍ സ്ഥിരതയാണ് പ്രശ്‌നം. സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. തന്റെ ശൈലി മാറ്റില്ലെന്ന് ഇതിനോടകം തന്നെ സഞ്ജു വ്യക്തമാക്കിയതാണ്. ശ്രീശാന്തടക്കം സഞ്ജുവിന്റെ സമീപനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ ഇന്ത്യ ടീമിലെടുക്കുമോയെന്നത് 27ാം തീയ്യതി അറിയാം.

Story first published: Wednesday, June 21, 2023, 20:09 [IST]
Other articles published on Jun 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+