For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: പ്രതിഭയാല്‍ അനുഗ്രഹിക്കപ്പെട്ടവന്‍, സഞ്ജു ലോകകപ്പിലും വേണം! മുന്‍ സെലക്ടര്‍ പറയുന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ഫിഫ്റ്റി നേടി കൈയടി നേടിയിരിക്കുകയാണ് സഞ്ജു സാംസണ്‍. 41 പന്ത് നേരിട്ട് 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനാണ് സഞ്ജു ശ്രമിച്ചത്. സ്പിന്നര്‍മാരെ ഉപയോഗിച്ച് സമ്മര്‍ദ്ദം സൃഷ്ടിക്കാനുള്ള ശ്രമത്തെ കടന്നാക്രമിച്ചാണ് സഞ്ജു പ്രതിരോധിച്ചത്. കരിയറിന്റെ നിര്‍ണ്ണായക സമയത്താണ് സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറി പിറക്കുന്നത്.

എന്നാല്‍ ഈ പ്രകടനത്തിലൂടെയും സഞ്ജുവിന് ഏകദിന ലോകകപ്പില്‍ സീറ്റുറപ്പിക്കാനായിട്ടില്ല. ഇനിയും വലിയ കടമ്പകള്‍ മറികടന്നാലെ സഞ്ജുവിന് ലോകകപ്പില്‍ ഇടം പിടിക്കാന്‍ സാധിക്കൂ. ഇപ്പോഴിതാ സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും സെലക്ടറുമായ സാബ കരീം. സഞ്ജു ദൈവം പ്രതിഭ നല്‍കി അനുഗ്രഹിച്ച താരമാണെന്നാണ് അദ്ദേഹം പറയുന്നത്.

'സഞ്ജു സാംസണ്‍ എന്നെ സംബന്ധിച്ച് എനിഗ്മയാണ്. നന്നായി തന്നെ അവന്‍ ബാറ്റ് ചെയ്തു. അനുഗ്രഹം ലഭിച്ച താരമാണവന്‍. പ്രപഞ്ചത്തിലെ ശുദ്ധവായു പോലെയാണ് അവന്റെ ഇന്നിങ്‌സ് തോന്നിയത്. ക്രീസിലെത്തിയാല്‍ ആക്രമിക്കുകയെന്നതാണ് തന്റെ രീതിയെന്ന് അവന്‍ പറഞ്ഞിട്ടുള്ളതാണ്. ലെഗ് സ്പിന്നര്‍മാരെ അവന്‍ നേരിട്ട രീതി നോക്കുക. അവന്റെ ബാറ്റിങ് ആസ്വദിച്ച് കണ്ടിരുന്നു പോയി. തനിക്ക് എന്താണ് സാധിക്കുന്നതെന്ന് അവന്‍ കാട്ടിത്തന്നു. ലോകകപ്പിലും അവന്‍ വേണം'- സാബ കരീം പറഞ്ഞു.

ഏകദിനത്തില്‍ 66 ആയിരുന്നു പരമ്പര തുടങ്ങുന്നതിന് മുമ്പ് സഞ്ജുവിന്റെ ബാറ്റിങ് ശരാശരി. എന്നാല്‍ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയതോടെ ശരാശരിയില്‍ അല്‍പ്പം ഇടിവ് നേരിട്ടു. എന്നാല്‍ 55ന് മുകളില്‍ ശരാശരി ഇപ്പോഴും സഞ്ജുവിനുണ്ട്. പക്ഷെ തുടര്‍ച്ചയായി അവസരം ലഭിക്കുന്നില്ല. മറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്നതുപോലെ തുടര്‍ അവസരങ്ങള്‍ സഞ്ജുവിനില്ല. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കെല്ലാം ലഭിച്ച പിന്തുണ സഞ്ജുവിന് ലഭിച്ചാല്‍ സൂപ്പര്‍ താരമായി മാറിയേക്കും.

sanju samson

ദൗര്‍ഭാഗ്യവശാല്‍ ഇത്തരമൊരു പിന്തുണ സഞ്ജുവിന് കിട്ടുന്നില്ല. ഇതിനെക്കുറിച്ചും സാബ കരീം പറഞ്ഞു. 'മൂന്നാം നമ്പറില്‍ കളിപ്പിച്ചപ്പോഴും സന്തോഷം നാലാം നമ്പറില്‍ കളിപ്പിച്ചപ്പോഴും ഡൗണ്‍ ഓഡറില്‍ കളിപ്പിച്ചപ്പോഴും അവന് സന്തോഷം. എപ്പോഴും ടീമിനായി പൊരുതുന്ന കളിക്കാരനാണ് സഞ്ജു. ടീമിനാണ് മുഖ്യ പ്രാധാന്യം നല്‍കുന്നത്. സഞ്ജുവിന്റെ ക്ഷമയുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്'-സാബ കരീം കൂട്ടിച്ചേര്‍ത്തു.

സഞ്ജുവിന്റെ പ്രകടനത്തെ വാഴ്ത്തുമ്പോഴും സഞ്ജുവിന്റെ ഭാവി വലിയ ചോദ്യമാണ്. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നി രണ്ട് വമ്പന്‍ ടൂര്‍ണമെന്റുകള്‍ വരാനിരിക്കുന്നു. രണ്ടിലും സഞ്ജുവിന് ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ ബാക്കപ്പായി ഇഷാന്‍ കിഷനെയാവും പരിഗണിക്കപ്പെടുക. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കാവും ഇന്ത്യ പ്രാധാന്യം നല്‍കുക.

ഫിനിഷര്‍ റോളിലേക്ക് സൂര്യകുമാര്‍ യാദവും ഉള്ളപ്പോള്‍ സഞ്ജുവിന്റെ മുന്നില്‍ വാതില്‍ അടയുന്നു. ലോകകപ്പിലെ റിസര്‍വ് താരങ്ങളുടെ പട്ടികയിലാവും സഞ്ജുവിന്റെ സ്ഥാനം. രാഹുലിനോ ഇഷാനോ സൂര്യകുമാറിനോ ഫിറ്റ്‌നസ് പ്രശ്‌നമുണ്ടായാല്‍ സഞ്ജുവിന് വിളിയെത്തും. അല്ലാത്ത പക്ഷം സഞ്ജുവിന് ലോകകപ്പ് പുറത്തിരുന്ന് കാണേണ്ടി വരും.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിങ് 11 അവസരം ലഭിച്ചേക്കും.
പിന്നാലെ നടക്കുന്ന അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും സഞ്ജുവിന് ഇടമുണ്ട്. വരുന്ന പരമ്പരകളിലെല്ലാം സ്ഥിരതയോടെ തിളങ്ങിയാല്‍ സഞ്ജുവിന് 2024ലെ ടി20 ലോകകപ്പില്‍ സീറ്റ് നേടാന്‍ സാധിച്ചേക്കും.

Story first published: Wednesday, August 2, 2023, 17:30 [IST]
Other articles published on Aug 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+