Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: അടുത്ത ധോണിയാവും, ഫിനിഷറായി സഞ്ജു തുടരണം! കാരണം ഉത്തപ്പ പറയുന്നു

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. നാല് റണ്‍സിനാണ് ആതിഥേയര്‍ക്ക് മുന്നില്‍ ഇന്ത്യ തലകുനിച്ചത്. 150 റണ്‍സെന്ന വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യയുടെ യുവതാരനിരക്ക് സാധിക്കാതെ പോവുകയായിരുന്നു. മത്സരത്തില്‍ ഫിനിഷര്‍ റോളിലാണ് സഞ്ജു സാംസണ്‍ ബാറ്റുചെയ്തത്. 12 പന്തില്‍ 12 റണ്‍സ് നേടിയ സഞ്ജു റണ്ണൗട്ടായാണ് പുറത്തായത്. ഇന്ത്യയുടെ വിജയ ശില്‍പ്പിയായി മാറാന്‍ സഞ്ജുവിന് സാധിക്കാതെ പോയി.

സഞ്ജുവിന് കളിച്ച് ശീലമില്ലാത്ത റോളാണ് ഫിനിഷറുടേത്. എന്നാല്‍ ആ റോളാണ് ഇന്ത്യ അദ്ദേഹത്തിന് നിശ്ചയിച്ചത്. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയതോടെ പ്ലേയിങ് 11ലെ സഞ്ജുവിന്റെ സ്ഥാനം പോലും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ സഞ്ജുവിന് കൂടുതല്‍ അവസരം നല്‍കണമെന്നും ടി20 ലോകകപ്പിന് മുമ്പ് ആറാം നമ്പറില്‍ തുടര്‍ അവസരങ്ങള്‍ സഞ്ജു അര്‍ഹിക്കുന്നുണ്ടെന്നുമാണ് റോബിന്‍ ഉത്തപ്പ പറയുന്നത്.

sanju samson

'ടി20 ക്രിക്കറ്റില്‍ സഞ്ജു സാംസണിനെ ആറാം നമ്പറിലേക്ക് പരിഗണിക്കുന്നതിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. അവന് ഈ ബാറ്റിങ് പൊസിഷനില്‍ തുടര്‍ അവസരങ്ങള്‍ ലഭിക്കേണ്ടതായുണ്ട്. സഞ്ജുവിനെ ടി20 ലോകകപ്പില്‍ ഫിനിഷര്‍ റോളില്‍ കളിപ്പിക്കാനാണ് ടീം പദ്ധതിയിടുന്നതെങ്കില്‍ ഈ ബാറ്റിങ് പൊസിഷനില്‍ കൂടുതല്‍ മത്സരം കളിക്കണം. എങ്കില്‍ മാത്രമേ ആ റോളിനെക്കുറിച്ച് കൃത്യമായി മനസിലാക്കാന്‍ സഞ്ജുവിന് സാധിക്കൂ'-ജിയോ സിനിമയില്‍ സംസാരിക്കവെ റോബിന്‍ ഉത്തപ്പ പറഞ്ഞു.

എന്നാല്‍ സഞ്ജു സാംസണിന്റെ കരിയര്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹം ആറാം നമ്പറില്‍ കളിച്ചത് വളരെ അപൂര്‍വ്വം സാഹചര്യത്തിലാണ്. കൂടുതലും ടോപ് ഓഡറിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു 3,4 ബാറ്റിങ് പൊസിഷനുകളിലാണ് കൂടുതലും കളിച്ചത്. ഫിനിഷര്‍ റോളില്‍ അധികം അനുഭവസമ്പത്ത് സഞ്ജുവിനില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഫിനിഷറാക്കുന്നത് വലിയ ഗുണം ചെയ്യാത്ത കാര്യമാണ്.

നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാന്‍ സഞ്ജുവിന് മികവുണ്ട്. എന്നാല്‍ ഫിനിഷറാക്കുമ്പോള്‍ കുറഞ്ഞ പന്തുകളില്‍ നിന്ന് പെട്ടെന്ന് റണ്‍സ് നേടേണ്ടതായുണ്ട്. ഈ സമ്മര്‍ദ്ദത്തെ അതിജീവിച്ച് ശീലമില്ലാത്ത സഞ്ജുവിന് പെട്ടെന്ന് ആ റോള്‍ നല്‍കുമ്പോള്‍ എത്രത്തോളം തിളങ്ങാനാവുമെന്നത് സംശയമാണ്. ഇന്ത്യ ടോപ് ഓഡറില്‍ സഞ്ജുവിനെ കളിപ്പിക്കുന്നതാണ് നല്ലത്. വിരാട് കോലി ഇനി ഇന്ത്യയുടെ ടി20 പദ്ധതികളുടെ ഭാഗമല്ലെന്ന റിപ്പോര്‍ട്ടുകളുണ്ട്.

അതുകൊണ്ടുതന്നെ ഇന്ത്യക്ക് മൂന്നാം നമ്പറില്‍ സഞ്ജു സാംസണിനെ പിന്തുണക്കാം. സഞ്ജുവിന് ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷനാണത്. എന്നാല്‍ ആദ്യ മത്സരത്തില്‍ സൂര്യകുമാര്‍ യാദവാണ് മൂന്നാം നമ്പറില്‍ കളിച്ചത്. 21 പന്തില്‍ 21 റണ്‍സുമായി സൂര്യകുമാര്‍ നിരാശപ്പെടുത്തി. സഞ്ജുവിന് ഈ റോള്‍ നല്‍കിയാല്‍ കൂടുതല്‍ മികവ് കാട്ടാന്‍ സാധിച്ചേക്കും. എന്നാല്‍ അതിന് ടീം മാനേജ്‌മെന്റ് തയ്യാറാവുമോയെന്നത് കണ്ടറിയണം.

സഞ്ജുവിനെ ആറാം നമ്പറിലേക്കാണ് ഇന്ത്യ പരിഗണിക്കുന്നതെങ്കില്‍ അടുത്ത ഐപിഎല്ലില്‍ സഞ്ജു ആറാം നമ്പറില്‍ കളിക്കണമെന്നും ഉത്തപ്പ നിര്‍ദേശിച്ചു. 'രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു ടോപ് ഓഡറിലാണ് കൂടുതലും കളിക്കുന്നത്. എന്നാല്‍ ഇന്ത്യ ഫിനിഷറായാണ് സഞ്ജുവിനെ കാണുന്നതെങ്കില്‍ ഐപിഎല്ലിലും സഞ്ജു ഈ റോളില്‍ കളിക്കണം. വിരാട് കോലി ടി20 ലോകകപ്പ് കളിച്ചാല്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്‌തേക്കും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും എത്തുമ്പോള്‍ സഞ്ജുവിന് നോട്ടമിടാനാവുക ആറാം നമ്പറാണ്'-ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പുള്ള താരമെന്ന് സഞ്ജു സാംസണിനെ പറയാനാവില്ല. ഇതുവരെ ഇന്ത്യക്കൊപ്പം വലിയൊരു ഇംപാക്ട് സൃഷ്ടിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിനായിട്ടില്ല. അതുകൊണ്ടുതന്നെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങളിലും മികവ് കാട്ടാനാവാതെ പോയാല്‍ സഞ്ജുവിന് ടി20 ടീമിലെ സ്ഥാനം നഷ്ടമാവാനും സാധ്യത കൂടുതലാണ്.

Story first published: Friday, August 4, 2023, 16:00 [IST]
Other articles published on Aug 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+